Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരിൽ 60 അടി കുഴിച്ചാൽ നിറയെ സ്വർണമോ, കേരളം പൊന്ന് കുഴിച്ചെടുക്കുമോ?..ഇനിയെന്ത്..

നിലമ്പൂർ വന മേഖലയോട് ചേർന്നുള്ള പുഴയോരത്ത് നിന്നും സ്വർണ ഖനനം നടത്തിയ ഏഴു പേരെ കഴിഞ്ഞ ദിവസമാണ് ഇൻ്റലിജെൻസ് പിടികൂടിയത്. ഡിഎഫ്ഓയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് പ്രതികൾ മണലെടുത്തത്. അതേസമയം ഇവർ മാത്രമല്ല സ്വർണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ചാലിയാറിന്റെ പല മേഖലകളിലും സമാനമായ രീതിയിൽ മണലൂറ്റും സ്വർണം അരിച്ചെടുക്കലും നടക്കുന്നുണ്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. യഥാർത്ഥത്തിൽ ഇവിടെ അത്രമാത്രം സ്വർണം ഒളിച്ചിരപ്പുണ്ടോ? സത്യാവസ്ഥ അറിയണമെങ്കിൽ അൽപം ചരിത്രവും അറിയണം.

നിലമ്പൂർ മേഖലയിലെ സ്വർണ ഖനിയുടെ കേന്ദ്ര സ്ഥാനം എന്ന് അറിയപ്പെടുന്ന ഇടം മരുതമലയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടുത്തെ കല്ലുകളിൽ നിന്ന് മനുഷ്യർക്ക് പൊന്നിൻ തരി കിട്ടിയിട്ടുണ്ടത്രേ. ആദിവാസികളും ഇവിടെ നിന്ന് പൊന്നെടുത്തിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെ സ്വർണ ഖനനത്തിന് ശ്രമം നടത്തിയിരുന്നു. എന്നാൽ മുതൽ മുടക്കിന് ആനുപാതികമായി സ്വർണം ലഭിച്ചിട്ടില്ലാത്തതിനാൽ ആ നീക്കം ഉപേക്ഷിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം പിന്നീട് പല സമയത്തും ഇവിടെ സ്വർണ ഖനനത്തിന് ശ്രമം നടത്തിയിരുന്നു. എന്നാൽ ഒന്നും തന്നെ വിജയിച്ചിരുന്നില്ല.

gold3-

1994 ലാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇവിടെ സ്വർണ ഖനനം നടന്നത്. 60 അടിയോളം കുഴിച്ചായിരുന്നു പരിശോധന. 40 അടിയോളം കുഴിച്ചപ്പോൾ ലഭിച്ചത് വെറും പാറക്കല്ലുകളും കല്ലിൻ കഷ്ണങ്ങളും ആയിരുന്നെന്നാണ് പ്രദേശവാസിയായ വ്യക്തിയെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തോളം ഖനന പ്രവൃത്തികൾ നീണ്ടു. എന്നാൽ പിന്നിട് കുറേക്കാലം യാതൊരു നടപടികളും ഉണ്ടായില്ല. കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനും വകുപ്പ് നടപടിയെടുത്തിരുന്നില്ല. എന്നാൽ ഈ മണ്ണിൽ പൊന്നുണ്ടെന്ന് കരുതി നാട്ടുകാർ തന്നെ അതെല്ലാം കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം നിലമ്പൂരിലെ മണ്ണിനടിയില്‍ ഇപ്പോഴും സ്വര്‍ണ ശേഖരത്തിന് സാധ്യതയുണ്ടെന്ന് തന്നെയാണ് മൈനര്‍ മിനറല്‍ ജില്ലാ സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഞ്ച് ലക്ഷം ടണ്‍ സ്വര്‍ണ ശേഖരം ഇവിടെയുണ്ടെന്നാണ് കെ എം ഇ ഡി പി അനുമാനിക്കുന്നത്.

മൈനിങ് എക്‌സ്‌പ്രൊറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് നടത്തിയ പഠനത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാണ്ടിപ്പുഴ-ചാലിയാര്‍ മേഖല, പുന്നപ്പുഴ-കരക്കോട് പുഴ-മാരാടിപ്പുഴ മേഖല എന്നിവിടങ്ങളിലാണ് പ്രധാനമായും സ്വർത്തിൻ്റെ സാന്നിധ്യം ഉള്ളത്. ഇതെല്ലാം മണ്ണില്‍ അലിഞ്ഞുചേര്‍ന്ന രീതിയിലാണ്. എന്നാൽ ഇവയൊക്കെ ഖനനം ചെയ്യാൻ സാധ്യമാണോയെന്നതാണ് പ്രധാന ചോദ്യം. ഇത് സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമായി വന്നേക്കും.

ഇന്ത്യയിൽ പലയിടങ്ങളിലും ഇത്തരത്തിൽ ഖനനം ദുഷ്കരമായ ഇടങ്ങളിൽ സ്വർണ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്തിടെ ബിഹാറിൽ കണ്ടെത്തിയ ടണ്‍ കണക്കിന് സ്വർണ നിക്ഷേപങ്ങളും ഇതുപോലെ ഖനനം എളുപ്പമല്ലാത്ത പ്രദേശത്താണ്. അതേസമം സ്വർണ വില കത്തിക്കയറുന്ന സാഹചര്യത്തിൽ ഇനിയെങ്കിലും ആഭ്യന്തര ഉത്പാദനം ഇന്ത്യയ്ക്ക് അത് വലിയ തിരിച്ചടിയായേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കട്ടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+