സ്വര്‍ണം നിലമ്പൂരിലുണ്ട്; 500ഓളം പേര്‍ വര്‍ക്ക് ചെയ്യുന്നു, ആഫ്രിക്കയിലെ ഖനനം നിര്‍ത്തി പിവി അന്‍വര്‍
സ്വര്‍ണവില കുതിച്ചുയരുന്ന ഘട്ടത്തില്‍ കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുന്ന ഒരാളാണ് പിവി അന്‍വര്‍. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയും നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ടാമൂഴത്തിന് ശ്രമിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പ് അന്‍വറും സ്വര്‍ണവും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയില്‍ സ്വര്‍ണം ഖനനം ചെയ്യാന്‍ പോയിരുന്നു പിവി അന്‍വര്‍. അവിടെ നിന്ന് ഖനി തൊഴിലാളികള്‍ക്കൊപ്പമുള്ള വീഡിയോ അദ്ദേഹം പരസ്യമാക്കിയത് നിലമ്പൂരിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെയാണ്. സാധാരണ ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും യാത്ര ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ വഴിയില്‍ സഞ്ചരിച്ച പിവി അന്‍വറിന്റെ സ്വര്‍ണ ഖനനം ഇപ്പോള്‍ നിലച്ച മട്ടാണ്...

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിക്കാന്‍ ഒരു കാരണം ആഫ്രിക്കയിലെ ഖനനത്തില്‍ വന്ന നിയന്ത്രണമാണ് എന്ന് പിവി അന്‍വര്‍ അഭിപ്രായപ്പെടുന്നു. രാഷ്ട്രീയമായി ഒട്ടേറെ മാറ്റങ്ങളുണ്ടായതോടെ സ്വര്‍ണ ഖനനത്തിന് ആഫ്രിക്കയില്‍ നിയന്ത്രണം വന്നിട്ടുണ്ട് എന്നാണ് അന്‍വര്‍ പറയുന്നത്. സ്വര്‍ണത്തിന് മാത്രമല്ല, മറ്റു ഖനനത്തിനും.
സിയറ ലിയോണിലെ സ്വര്‍ണ ഖനന ശ്രമം ഉപേക്ഷിച്ചിരിക്കുകയാണ് പിവി അന്‍വര്‍. ചില നഷ്ടവും വന്നു. പലതും നഷ്ടപ്പെടുന്ന കൂട്ടത്തില്‍ അതും എന്നു പറഞ്ഞു വെക്കുന്നു അന്‍വര്‍. എങ്കിലും അദ്ദേഹം പറയുന്നത്, ആഫ്രിക്കയില്‍ വലിയ ബിസിനസ് സാധ്യതകള്‍ ഉണ്ട് എന്നാണ്. ആഫ്രിക്കയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ വരവ് നിലച്ചത് അന്താരാഷ്ട്ര വിപണിയില്‍ വില കൂടാന്‍ കാരണമായി.
സ്വര്‍ണം ഖനനത്തിന് വരുന്ന ചെലവ്
ഇന്ത്യയിലേക്കും വലിയ തോതില്‍ ആഫ്രിക്കയില്‍ നിന്ന് സ്വര്‍ണം വന്നിരുന്നു. ഒരു പവന്‍ സ്വര്‍ണം ഖനനം ചെയ്യണമെങ്കില്‍ 30 ശതമാനം ചെലവ് പ്രതീക്ഷിക്കാമെന്ന് അന്‍വര്‍ പറയുന്നു. അതായത്, ഒരു ലക്ഷം രൂപയിലേക്ക് സ്വര്‍ണവില അടുക്കുമ്പോള്‍ 30000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ബാക്കി ലാഭവും നികുതിയുമെല്ലാമാണ് എന്നും അന്‍വര്‍ സൂചിപ്പിക്കുന്നു.
നിലമ്പൂരിലെ സ്വര്‍ണം
ആഫ്രിക്കയില്‍ ബിസിനസ് സാധ്യതകളുണ്ടെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടെന്ന് അന്‍വര്‍ സൂചിപ്പിക്കുന്നു. അതേസമയം, നിലമ്പൂരിലെ സ്വര്‍ണത്തെ കുറിച്ചും പിവി അന്‍വര്‍ സൂചിപ്പിച്ചു. വഴിക്കടവിലെ മലയോരത്തില്‍ നിന്ന് ഒഴുകി വരുന്ന വെള്ളത്തില്‍ സ്വര്‍ണത്തിന്റെ അംശങ്ങളുണ്ട്. ചാലിയാറില്‍ ആളുകള്‍ അവ എടുക്കുന്നുമുണ്ട്. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഇതിനെ സര്‍ക്കാരുകള്‍ സമീപിച്ചിട്ടില്ല.
വഴിക്കടവ് വരെ പരിശോധിച്ചാല്‍ അഞ്ഞൂറോളം പേര്‍ ഇക്കാര്യത്തില്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് പിവി അന്‍വര്‍ മനോരമ ന്യൂസുമായി സംസാരിക്കവെ പറഞ്ഞു. അവര്‍ക്ക് അത്യാവശ്യം കിട്ടുന്നുമുണ്ട്. എങ്ങനെ വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് ആലോചിക്കേണ്ടത് എന്നും പിവി അന്‍വര്‍ പറഞ്ഞു.












Click it and Unblock the Notifications