Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം രണ്ടാമത് നില്‍ക്കണം: വില വർധനവില്‍ കേമന്‍ വെള്ളി; അധികമായി നല്‍കിയത് 9 ശതമാനം ലാഭം

സ്വർണ വിലയില്‍ പ്രവചനാതീതമായ വർധനവാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പവന് 84000 കടന്ന വില ഈ വർഷം ഒരു ലക്ഷത്തിലേക്ക് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവില്‍ കേരളത്തില്‍ ഒരു പവന്‍ സ്വർണ്ണത്തിന്റെ നിരക്ക് പവന് 84680 രൂപയാണ്. ആഭരണമായി വാങ്ങിക്കുകയാണെങ്കില്‍ പത്ത് ശതമാനം പണിക്കൂലിയില്‍ ജി എസ് ടി അടക്കം ഏറ്റവും കുറഞ്ഞത് 95000 രൂപയെങ്കിലും കൊടുക്കണം. സ്വർണ വില ഇത്തരത്തില്‍ കുതിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തില്‍ സ്വർണ്ണത്തേക്കാള്‍ വലിയ വിലക്കയറ്റം ഉണ്ടായിരിക്കുന്നത് വെള്ളിക്ക് ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

സ്വർണ വില രൂപയില്‍ 40% ഉം ഡോളറിൽ 37% വുമാണ് ഇടിഞ്ഞത്. എന്നാല്‍ വെള്ളിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ രൂപയിൽ 50% വർധനയും ഡോളറിൽ 46% വർധനയും രേഖപ്പെടുത്ത്. ഡോളറിന്റേയും രൂപയുടേയും ശതമാനത്തിലെ അന്തരവിന് കാരണം ഡോളറിനെതിരെ രൂപയുടെ മൂല്യം 3% ഇടിഞ്ഞതാണ്. ഇക്കാലയളവില്‍ വെള്ളിയുടെ വില സ്വർണ്ണ വിലയേക്കാള്‍ 9 ശതമാനം അധികം വർധിച്ചു. അതായത് ഒരു തുക സ്വർണത്തിലും വെള്ളിയിലും നിക്ഷേപിച്ച ഒരാള്‍ക്ക് 9 ശതമാനം അധികം ലാഭം നല്‍കിയത് വെള്ളിയായിരിക്കും.

gold-today

സ്വർണ്ണം പ്രധാനമായും ഒരു സുരക്ഷിത നിക്ഷേപമാണ്. പണപ്പെരുപ്പത്തിനെതിരെ മികച്ച മുന്‍തൂക്കവും സ്വർണ്ണത്തിനുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽ നമ്മുടെ നിക്ഷേപത്തെ സംരക്ഷിക്കാൻ സ്വർണ്ണമാണ് ഏറ്റവും ഉപയോഗപ്രദം. എന്നാൽ വെള്ളി അങ്ങനെയല്ല. ഇത് സുരക്ഷിത നിക്ഷേപവും വ്യാവസായിക ആവശ്യങ്ങൾക്കുള്ള ലോഹവുമാണ്.

വ്യാവസായിക മേഖലയില്‍ നിന്നും വർധിച്ച് വരുന്നതാണ് വെള്ളിയുടെ നല്ലകാലത്തിന്റെ പ്രധാന കാരണം. ഉയർന്ന പണപ്പെരുപ്പമോ അനിശ്ചിതത്വമോ ഉണ്ടായാൽ സുരക്ഷിത നിക്ഷേപം എന്ന ഘടകം വെള്ളിയിലും പ്രതിഫലിക്കും. അനിശ്ചിതത്വം ഉയർന്നിരിക്കുമ്പോഴും ഓഹരി വിപണികളും മുന്നേറുന്ന അസാധാരണ സാഹചര്യത്തിലാണ് വിപണി ഇപ്പോഴുള്ളത്. നിക്ഷേപകർ ആശങ്കാകുലരാകുന്നത് സ്വർണ്ണത്തെയും വെള്ളിയെയും റെക്കോർഡ് ഉയരത്തിലെത്തിക്കുകുയം ചെയ്യുന്നു. മറുവശത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നത് ഓഹരി വിപണികളേയും പിന്തുണയ്ക്കുന്നു.

സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തമായിരിക്കുമ്പോഴും നിക്ഷേപകർ എന്തുകൊണ്ട് ആശങ്കപ്പെടുന്നു എന്ന് ചോദിച്ചാല്‍ ഭൗമരാഷ്ട്രീയ അനിശ്ചിതത്വമാണ് പ്രധാന കാരണം. അപ്രവചനീയമായ ട്രംപ് ഭരണകൂടത്തിന്റെ ആഗോള വ്യാപാര നയങ്ങൾ കാര്യങ്ങള്‍ അതിവേഗത്തില്‍ കീഴ്മേല്‍ മറിക്കുന്നു. ട്രംപിന്റെ നയങ്ങള്‍ എവിടെ അവസാനിക്കുമെന്നോ ദീർഘകാല ഫലങ്ങൾ എന്താണെന്നോ ആർക്കും അറിയില്ല. അതിനാല്‍ തന്നെ ഈ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആസ്തി വിഭാഗമാണ് വിലയേറിയ ലോഹങ്ങളെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

അതേസമയം തന്നെ താരിഫുകളുടെ പ്രതികൂല ഫലങ്ങൾ ഇതുവരെ ഗുരുതരമായി ഉണ്ടായിട്ടില്ല. ഇപ്പോൾ ബിസിനസ് സാധാരണ നിലയിലാണ്. ഇതാണ് വെള്ളി സ്വർണ്ണത്തെ മറികടക്കാൻ കാരണം. സുരക്ഷിത നിക്ഷേപ ഡിമാൻഡും ശക്തമായ സാമ്പത്തിക പ്രവർത്തനങ്ങളും ഇതിന് ഗുണകരമാകുന്നു.

നിക്ഷേപകർക്കുള്ള ഉപദേശം

സാമ്പത്തിക രംഗം അനിശ്ചിതമായി തുടരുന്നതിനാല്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം സ്വർണത്തില്‍ തുടരുന്നത് എപ്പോഴും നല്ലതാണ്. എന്നാൽ, വിലയേറിയ ലോഹങ്ങളിൽ വൈവിധ്യവത്കരണം കൊണ്ടുവരുന്നത് കൂടുതൽ മികച്ചതാണ്. അതായത് സ്വർണ്ണത്തിനൊപ്പം വെള്ളിയും നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണ്ണത്തിന് ഇപ്പോഴും പ്രധാന്യം ഉള്ളതിനാല്‍ കൂടുതല്‍ നിക്ഷേപവും മഞ്ഞ ലോഹത്തിലായിരിക്കണം.

വെള്ളി സ്വർണ്ണത്തേ അപേക്ഷിച്ച് അല്‍പം അപകടകാരിയാണ്. ഓഹരി വിപണികൾ ഇടിഞ്ഞാൽ വെള്ളി സ്വർണ്ണത്തെക്കാൾ മോശമായ പ്രകടനം കാഴ്ചവെക്കും. എന്നാൽ, ഓഹരി വിപണികൾ മുന്നേറുകയാണെങ്കിൽ വെള്ളി സ്വർണ്ണത്തെ മറികടക്കും. അതിനാൽ, ഓഹരികൾ ഉള്ളവർക്ക് വെള്ളി ചെറിയ അനുപാതത്തിൽ മതി. ഇത് വൈവിധ്യവും മികച്ച റിട്ടേണും നൽകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+