Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങി ഈ മണ്ടത്തരം കാട്ടുന്നവരാണോ നിങ്ങള്‍: പവന് നഷ്ടമാകുന്നത് 10000ത്തിലേറെ

സ്വർണം വാങ്ങുന്നത് ഒരു നിക്ഷേപം ആണെന്നുള്ളത് പരമ്പരാഗതമായി തന്നെ പറഞ്ഞ് കേള്‍ക്കുന്ന കാര്യമാണ്. സ്വർത്തിന്റെ വില മുകളിലേക്ക് പോകുന്നതിനാല്‍ തന്നെ മഞ്ഞ ലോഹത്തില്‍ നിക്ഷേപിച്ചവർ വലിയ നേട്ടങ്ങള്‍ കൊയ്തിട്ടുമുണ്ട്. എന്നാല്‍ എങ്ങനെയാണ് സ്വർണത്തില്‍ നിക്ഷേപിക്കേണ്ടത് എന്നത് സംബന്ധിച്ച് ഇന്ത്യക്കാരില്‍ പലർക്കും, പ്രത്യകിച്ച് സാധാരണക്കാർക്ക് വലിയ അറിവില്ല.

സ്വർണത്തിലെ നിക്ഷേപം എന്ന് പറയുമ്പോള്‍ വലിയൊരു വിഭാഗം ചിന്തിക്കുക സ്വർണം ആഭരണമായി വാങ്ങുക എന്നുള്ളതാണ്. എന്നാല്‍ ഇത്തരത്തില്‍ ആഭരണങ്ങള്‍ വാങ്ങി നിക്ഷേപം നടത്തുന്നവർ കാണിക്കുന്നത് വലിയ മണ്ടത്തരം ആണെന്നാണ് റെഡ്ഡിറ്റില്‍ വൈറലായി മാറിയ ഒരു കുറിപ്പില്‍ പറയുന്നത്. അതിനുള്ള കൃത്യമായ കാരണങ്ങളും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

gold

ഇന്ത്യൻ കുടുംബങ്ങളിൽ, സ്വർണാഭരണങ്ങൾ പലപ്പോഴും ഒരു സാമ്പത്തിക കരുതൽ ധനമായാണ് കണക്കാക്കപ്പെടുന്നത്. വാങ്ങി സൂക്ഷിക്കുക, ആവശ്യമുള്ളപ്പോൾ വിൽക്കുക. അല്ലെങ്കില്‍ പണയം വെക്കുക. എന്നാല്‍ സ്വർണാഭരണങ്ങൾ വാങ്ങുന്നത് സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും മോശം മാർഗങ്ങളില്‍ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഉദാഹരണത്തിന് ഒരു 20 ഗ്രാം 22 കാരറ്റ് സ്വർണ മാലയെടുക്കുക. കണക്കിന്റെ എളുപ്പത്തിന് ഒരു ഗ്രാമിന് 10000 എന്ന നിരക്ക് കണക്കാക്കിയാല്‍ 20 ഗ്രാം സ്വർണത്തിന് മാത്രമായി 200000 നല്‍കണം. ഇതിന് 20% മേക്കിംഗ് ചാർജ്, അതായത് ₹40000, കൂടാതെ 3% ജിഎസ്ടി, അതായത് ₹7,200, ചേർക്കുമ്പോൾ ആകെ ബിൽ 247200 ആകും. മേക്കിങ് ചാർജ് ഡിസൈന് അനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കും. എന്ത് തന്നെ ആയാലും വാങ്ങിയതിന് തൊട്ട് അടുത്ത അടുത്ത ദിവസം തന്നെ ഈ മാല വിൽക്കാൻ ശ്രമിച്ചാൽ മേക്കിംഗ് ചാർജ് തിരികെ ലഭിക്കില്ല.

22 കാരറ്റ് സ്വർണം 91.6% മാത്രം ശുദ്ധമായതിനാൽ ശുദ്ധതയ്ക്ക് കുറവ് വരുത്താം. ഈ ഇനത്തില്‍ 1-2% അധിക കിഴിവ് ഈടാക്കും. ജി എസ് ടിയും ഹാള്‍മാർക്കിങ് ചാർജും തിരികെ ലഭിക്കില്ല. ഫലത്തില്‍ മാലയുടെ വിൽപ്പന മൂല്യം 180000 മുതൽ 200000 വരെ മാത്രമായിരിക്കും. അതായത് ഒറ്റ ദിവസം കൊണ്ട് ഉണ്ടായ നഷ്ടം 47000 മുതൽ 67000 വരെയാണെന്നും കുറിപ്പ് പങ്കുവെച്ചയാള്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലാണെങ്കില്‍ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാലും പവന് 10000 ത്തിലേറെ ഇങ്ങനെ നഷ്ടമാകും.

ചുരുക്കത്തില്‍ സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒരു നിക്ഷേപമല്ല, മറിച്ച് ഒരു വൈകാരികമോ സാംസ്കാരികമോ ആയ തീരുമാനം മാത്രമായിട്ട് വേണം കാണാന്‍. സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോൾഡ് ഇ ടി എഫുകള്‍, സോവറിൻ ഗോൾഡ് ബോണ്ടുകൾ, അല്ലെങ്കിൽ സ്വർണ നാണയങ്ങളും സ്വർണക്കട്ടികളുമാണ് മെച്ചപ്പെട്ട ബദല്‍ മാർഗ്ഗങ്ങള്‍.

ഗോൾഡ് ഇ ടി എഫുകള്‍ ഉയർന്ന ലിക്വിഡിറ്റിയും വില സുതാര്യതയും നൽകുന്നു. സോവറിൻ ഗോൾഡ് ബോണ്ടുകൾ സർക്കാർ പിന്തുണ, നികുതി ആനുകൂല്യങ്ങൾ, 2.5% വാർഷിക പലിശ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഉയർന്ന ശുദ്ധതയും മെച്ചപ്പെട്ട വിൽപ്പന മൂല്യവും ഉറപ്പാക്കുന്നു എന്നതാണ് സ്വർണ നാണയങ്ങളുടേയും ബാറുകളുടേയും പ്രത്യേകത.

2025 ജൂലൈ 5-ലെ കണക്കനുസരിച്ച്, ഇന്ത്യയിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9060 മുതൽ 9050 വരെയും, 24 കാരറ്റ് സ്വർണത്തിന്റെ വില 9883 മുതൽ 9900 വരെയുമാണ്. സംസ്ഥാനങ്ങള്‍ മാറുന്നതിന് അനുസരിച്ച് വിലയിലും നേരിയ മാറ്റങ്ങളുണ്ടാകും. കേരളത്തില്‍ ഇന്ന് പവന് 80 രൂപ വർധിച്ചതോടെ വില 72480 രൂപയിലേക്ക് എത്തി. ഗ്രാം നിരക്ക് - 9060 രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+