Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തില്‍ 50000 രൂപ വെച്ച് ഇറക്കിയിരുന്നെങ്കില്‍ ഇന്ന് 1.35 കോടി പോക്കറ്റില്‍: പക്ഷെ വലുത് വേറെയുമുണ്ട്

നിക്ഷേപകർ തങ്ങളുടെ മൂലധനം വർധിപ്പിക്കുന്നതിനും വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾ നേടുന്നതിനുമായി വിവിധ ആസ്തി വിഭാഗങ്ങളിൽ നിക്ഷേപിക്കുന്നു. 1996 മുതൽ ഓരോ വർഷവും 50,000 രൂപ വീതം സ്ഥിരമായി നിക്ഷേപിച്ച ഒരു ദീർഘകാല നിക്ഷേപകന്റെ വരുമാന സാധ്യതകൾ വിശകലനം ചെയ്യുന്ന ഒരു റിപ്പോർട്ട് ഇവിടെ പരിശോധിക്കുന്നു. ഗവൺമെന്റ് പിന്തുണയുള്ള പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി), സ്വർണം, വെള്ളി, ഇക്വിറ്റി എന്നിവയാണ് ഈ വിശകലനത്തിൽ പരിഗണിക്കുന്ന നിക്ഷേപ മാർഗങ്ങൾ.

ദീർഘകാല നേട്ടം സ്വപ്നം കാണുന്ന നിക്ഷേപകർ ഏതെങ്കിലും ഒരിടത്ത് മാത്രം പണം ഇറക്കാതെ വൈവിധ്യവത്കരണത്തില്‍ ശ്രദ്ധകാണിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ സ്ഥിരമായി അഭിപ്രായപ്പെടാറുള്ളത്. ഈ നിർദേശങ്ങളില്‍ പറയുന്നത് പോലെ സ്വർണം, ഓഹരി വിപണി, തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ നിക്ഷേപം നടത്തി നേട്ടം കൊയ്ത നിരവധി ആളുകളെ നമുക്ക് കാണാന്‍ സാധിക്കും. അതേസമയം ശ്രദ്ധയില്ലാതെ നിക്ഷേപം നടത്തി അപകടങ്ങളില്‍ ചെന്ന് ചാടിയവരും കുറവല്ല.

gold-

1996 മുതൽ ഓരോ വർഷവും 50,000 രൂപ വീതം സ്ഥിരമായി സർക്കാർ പിന്തുണയുള്ള പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി പി എഫ്), ഫിക്സഡ് ഡെപ്പോസിറ്റ് (എഫ് ഡി), സ്വർണം, വെള്ളി, ഇക്വിറ്റി എന്നിവയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഒരു ദീർഘകാല നിക്ഷേപകന്റെ വരുമാനത്തില്‍ 30 വർഷത്തിന് ഇപ്പുറം എത്ര വർധനവ് ഉണ്ടാകുമായിരുന്നുവെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

പിപിഎഫ്

1996 മുതൽ ഒരാള്‍ ഓരോ വർഷവും 50000 രൂപ പി പി എഫില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ പലിശയോ മറ്റ് നേട്ടങ്ങളൊന്നും കൂട്ടാതെ 30 വർഷങ്ങള്‍ക്ക് ഇപ്പുറം ആകെ നിക്ഷേപ തുക 15 ലക്ഷമായിരിക്കും. എന്നാല്‍ പലിശയും മറ്റ് ആനുകൂല്യങ്ങളും കണക്കാക്കുകള്‍ ആകെ സമ്പാദ്യമൂല്യം 63.2 ലക്ഷം രൂപയായി വളർന്നിരിക്കുമെന്നാണ് കണക്കുകള്‍ നിരത്തി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് 8.2% വാർഷിക സംയുക്ത വളർച്ചാ നിരക്കിന് (CAGR) തുല്യമാണ്. ഇതുവഴി നിക്ഷേപ മൂല്യം 4.2 മടങ്ങ് വർധിക്കുകയും ചെയ്തു.

ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി)

30 വർഷത്തിനിടെ 15 ലക്ഷം രൂപ എഫ്ഡിയിലായിരുന്നു നിക്ഷേപിച്ചിരുന്നെങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്നുള്ള മൂല്യം ഏകദേശം 54.4 ലക്ഷം രൂപയായിട്ടായിരിക്കും വളരും. അതായത് വളർച്ചാ നിരക്ക് 7.4 ശതമാനവും നിക്ഷേപ മൂല്യം 3.6 മടങ്ങായും ഉയരും.

സ്വർണം

ഇനി ഏറ്റവും ജനപ്രിയ നിക്ഷേപങ്ങളിലൊന്നായ സ്വർണത്തിലായിരുന്നു നിങ്ങള്‍ 50000 രൂപ വെച്ച് സ്ഥിരമായി നിക്ഷേപിച്ചിരുന്നെങ്കില്‍ 30 വർഷത്തിന് ഇപ്പുറം നിങ്ങളുടെ വരുമാനം 1.357 കോടി രൂപ (135.7 ലക്ഷം) രൂപയായേനെ. ഈ സാഹചര്യത്തില്‍ സംയുക്ത വളർച്ചാ നിരക്ക് 12 ശതമാനമായിരിക്കും. അതോടൊപ്പം തന്നെ നിക്ഷേപ മൂല്യം 9 മടങ്ങായും ഉയരും.

വെള്ളി

സ്വർണത്തിനും എഫ്ഡിക്കുമെല്ലാം പകരം വെള്ളിയിലാണ് നിങ്ങള്‍ സമാനമായ നിക്ഷേപം നടത്തുന്നതെങ്കില്‍ 30 വർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപം 93.2 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും. നിക്ഷേപ മൂല്യം 6.2 മടങ്ങായി വർധിക്കുമ്പോള്‍ സംയുക്ത വളർച്ചാ നിരക്ക് 6.2 മടങ്ങായും മാറും.

സ്വർണത്തില്‍ നിക്ഷേപിച്ചവർ സമീപകാലത്ത് വലിയ നേട്ടം ഉണ്ടാക്കിയെങ്കിലും നിഫ്റ്റിയിൽ 1996 മുതൽ ഓരോ വർഷവും 50000 രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ മൂലധനം ഇപ്പോള്‍ 2.33 കോടിരൂപയായി മാറിയേനെ. ഇവിടെ സംയുക്ത വളർച്ചാ നിരക്ക് 14.7% ആണ്, നിക്ഷേപ മൂല്യം 15.5 മടങ്ങ് എന്ന വലിയ തോതിലുള്ള വർധനവും ഏർപ്പെടുത്തി.

ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിവിധ ആസ്തി വിഭാഗങ്ങളിൽ സ്ഥിരമായ നിക്ഷേപം നടത്തിയതില്‍ ഇക്വിറ്റിയില്‍ പണം ഇറക്കിയവർക്ക് (നിഫ്റ്റി) ഏറ്റവും ഉയർന്ന വരുമാനം ലഭിച്ചുവെന്നാണ് വ്യക്തമാകുന്നുന്നത്. തൊട്ടുപിന്നാലെ സ്വർണവും വെള്ളിയുമാണുള്ളത്. പരമ്പരാഗത നിക്ഷേപ മാർഗങ്ങളായ പിപിഎഫും എഫ്ഡിയും ഇവയെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണെങ്കിലും, താരതമ്യേന കുറഞ്ഞ വരുമാനമാണ് നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+