കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണാഭരണം വിട്ടേക്ക്!! സ്വര്‍ണ നിക്ഷേപം ആയാലോ?... അമളി പറ്റാതിരിക്കാന്‍ ചില കാര്യങ്ങള്‍

സ്വര്‍ണവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കോയിന്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണമാണ് ഇന്നത്തെ പ്രധാന ചര്‍ച്ച. മഞ്ഞലോഹത്തിന് വില റെക്കോര്‍ഡിട്ടിരിക്കുന്നു. 42000 കടന്ന് വില കുതിക്കുകയാണ് സ്വര്‍ണം. സാധാരണ കുടുംബങ്ങള്‍ക്ക് ഈ വേളയില്‍ സ്വര്‍ണാഭരണം വാങ്ങുന്നത് ആലോചിക്കാന്‍ പോലും പറ്റില്ല. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്നിലുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇത് സാധിക്കണം എന്നില്ല.

ഈ ഘട്ടത്തില്‍ ഉയരുന്ന നിര്‍ണായകമായ ചോദ്യം സ്വര്‍ണം ഇനി സുരക്ഷിതമാണോ എന്നാണ്. കൈയ്യെത്താ ഉയരത്തിലേക്ക് സ്വര്‍ണം പോകുമ്പോള്‍ ബുദ്ധിപൂര്‍വം നീങ്ങണം എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണം ആഭരണം വാങ്ങുന്നതിനപ്പുറം സ്വര്‍ണം നിക്ഷേപമായി മാറ്റണം... ഈ കളിയില്‍ ലാഭമല്ലാതെ മറ്റൊന്നില്ല. ചില ട്രിക്കുകള്‍ ഇങ്ങനെ...

സ്വര്‍ണം പവന് 5000 രൂപയുണ്ടായിരുന്ന കാലം

സ്വര്‍ണം പവന് 5000 രൂപയുണ്ടായിരുന്ന കാലം

20 വര്‍ഷം മുമ്പ് സ്വര്‍ണം പവന്‍ വില 5000 രൂപയായിരുന്നു. ഇന്ന് എട്ട് മടങ്ങ് ഉയര്‍ന്ന് 40000 കടന്നു. വൈകാതെ 48000 രൂപ പവന് കൊടുക്കേണ്ട സാഹചര്യം വരുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ഇത് പ്രവചനമാണ്. നടക്കുമെന്ന് ഉറപ്പില്ല. നിലവിലെ ട്രെന്‍ഡ് നോക്കിയുള്ള വിലയിരുത്തലാണ്. ചിലപ്പോള്‍ ശരിയായേക്കാം. കഴിഞ്ഞകാല സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരിക്കലും നഷ്ടം വരാത്ത നിക്ഷേപമാണ് സ്വര്‍ണത്തിന്റേത്.

ആഭരണം വാങ്ങുന്നവര്‍ കുറയുന്നു

ആഭരണം വാങ്ങുന്നവര്‍ കുറയുന്നു

സ്വര്‍ണത്തിന് വില ഉയരുമെന്ന് എപ്പോഴും വ്യാപാരികള്‍ പറയാറുണ്ടെങ്കിലും ഇത്രത്തോളം ഉയരുമെന്ന് കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ 48000 രൂപ പവന് കൊടുക്കേണ്ട സാഹചര്യം വരുമെന്ന് പറയുമ്പോള്‍ അതിശയിച്ചിട്ട് കാര്യമില്ല. ഈ സാഹചര്യത്തില്‍ ആളുകള്‍ സ്വര്‍ണാബരണം വാങ്ങുന്നതില്‍ നിന്ന് അല്‍പ്പം വിട്ടുമാറുന്നു എന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്. നേരത്തെ അകറ്റി നിര്‍ത്തിയിരുന്ന ഡയമണ്ടിനും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിയിട്ടുണ്ടത്രെ.

ഡയമണ്ടിന് ആവശ്യക്കാര്‍ ഏറി

ഡയമണ്ടിന് ആവശ്യക്കാര്‍ ഏറി

ഡയമണ്ട് ആളുകള്‍ക്ക് താല്‍പ്പര്യമുള്ള അമൂല്യമായ വസ്തുവാണ്. എന്നാല്‍ വില്‍ക്കുന്ന വേളയില്‍ വാങ്ങിയ തുകയുടെ അടുത്ത് പോലും കിട്ടില്ല എന്നതാണ് ഡയമണ്ട് വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്നോട്ടടിപ്പിക്കുന്നത്. ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. നഷ്ടമില്ലാതെ ഡയമണ്ട് വില്‍ക്കാന്‍ സാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. എല്ലാ ജ്വല്ലറികളിലും ഡയമണ്ട് വില്‍ക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

വാങ്ങുന്ന രീതി മാറുന്നു

വാങ്ങുന്ന രീതി മാറുന്നു

സ്വര്‍ണം ചില്ലറ വില്‍പ്പന നടത്തുന്ന വ്യാപാരികളും ആശങ്കയിലാണ്. സാധാരണക്കാര്‍ സ്വര്‍ണത്തെ കൈവിടുമെന്ന് അവര്‍ ഭയപ്പെടുന്നു. ചില്ലറ വില്‍പ്പനയാണ് സ്വര്‍ണ വ്യാപാരികളെ പിടിച്ചുനിര്‍ത്തുന്നത്. ചില്ലറ വില്‍പ്പന കുറഞ്ഞുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഗോള്‍ഡ് കോയിന് ആവശ്യക്കാര്‍ ഏറുന്നു എന്നതാണ് മറ്റൊരു ട്രെന്‍ഡ്. ഇവിടെയാണ് സ്വര്‍ണത്തിലെ നിക്ഷേപ സാധ്യത വരുന്നത്.

ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതും അമേരിക്കയുടെ പണപ്പെരുപ്പ നിരക്ക് കുത്തനെ വര്‍ധിച്ചതുമാണ് നിലവില്‍ സ്വര്‍ണത്തിന് വില ഉയരാനുള്ള പല കാരണങ്ങളില്‍ ചിലത്. അമേരിക്കന്‍ വിപണി മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് നിക്ഷേപകരുടെ ആശങ്ക. ഇതിന്റെ പ്രതിഫലനം മറ്റു രാജ്യങ്ങളിലും പ്രകടമാണ്. രൂപയുടെ മൂല്യം ഇടിയുന്നതുള്‍പ്പെടെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങളാണ്.

സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്

സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്

രണ്ടാഴ്ച കഴിഞ്ഞാല്‍ സ്വര്‍ണവില താഴാനുള്ള സാധ്യതയുണ്ട് എന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്. വളരെ ആവശ്യമുള്ളവര്‍ മാത്രം ഇപ്പോള്‍ വാങ്ങിയാല്‍ മതിയാകും. സ്വര്‍ണ നിക്ഷേപം നല്ല ആശയമാണ്. കോയിനുകള്‍ വാങ്ങി വയ്ക്കാം. കോയിനുകള്‍ക്ക് ഈ വേളയില്‍ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള സമയമാണിത്. നിക്ഷേപമായി വാങ്ങുമ്പോഴും ഈ ഘട്ടം ഉചിതമല്ല എന്ന് അഭിപ്രായപ്പെടുന്ന വ്യാപാരികളുമുണ്ട്.

സ്വര്‍ണം വാങ്ങാന്‍ പോകുന്നോ... വെയ്റ്റ് ചെയ്യൂ; ഫെബ്രുവരി ഒന്നിന് വില കുത്തനെ ഇടിയുമോ? 2 കാര്യം തടസംസ്വര്‍ണം വാങ്ങാന്‍ പോകുന്നോ... വെയ്റ്റ് ചെയ്യൂ; ഫെബ്രുവരി ഒന്നിന് വില കുത്തനെ ഇടിയുമോ? 2 കാര്യം തടസം

രണ്ടുകല്‍പ്പിച്ചുള്ള തീരുമാനം

രണ്ടുകല്‍പ്പിച്ചുള്ള തീരുമാനം

വില കുറയുന്ന വേളയില്‍ വാങ്ങുകയും കൂടുന്ന വേളയില്‍ ലാഭമുണ്ടാക്കുകയുമാണ് നിക്ഷേകര്‍ ചെയ്യുക. സ്വര്‍ണത്തിന് പക്ഷേ, ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിലയാണ്. ഇനി വില കുറയുന്ന സാഹചര്യം വന്നാല്‍ അത് നഷ്ടമായി പോകും. അതുകൊണ്ടുതന്നെ വില കുറയുമോ എന്ന് കാത്തിരുന്ന ശേഷം നിക്ഷേപിക്കുകയാണ് ബുദ്ധി. അതേസമയം, ഇനി വില കുറയില്ല എന്ന വിശ്വാസത്തില്‍ ധൈര്യപൂര്‍വമുള്ള ഇടപെടല്‍ നടത്തുന്നവരും നിരവധിയാണ്. സ്വര്‍ണ നിക്ഷേപം നല്ല ആശയമാണ്. ഈ സമയം അനിയോജ്യമാണോ എന്ന് മാത്രമാണ് നോക്കേണ്ടത്.

സ്വര്‍ണം ഇനി നോക്കേണ്ട!! അമ്പരപ്പിച്ച് വില വര്‍ധനവ്; 42000 കടന്ന് സര്‍വകാല റെക്കോര്‍ഡില്‍...സ്വര്‍ണം ഇനി നോക്കേണ്ട!! അമ്പരപ്പിച്ച് വില വര്‍ധനവ്; 42000 കടന്ന് സര്‍വകാല റെക്കോര്‍ഡില്‍...

English summary
Gold Investment A Good Idea As Gold Price Surging Time; This Is What Is Jewellery Traders Opinion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X