സ്വർണവും വെള്ളിയും മൂക്കും കുത്തി താഴേക്കാണോ? വാങ്ങിവെയ്ക്കുന്നത് ആനമണ്ടത്തരമോ? വിദഗ്ധൻ പറയുന്നു
പ്രതിസന്ധി ഘട്ടങ്ങളിൽ സുരക്ഷിത നിക്ഷേപമാണ് സ്വർണം. വില കുതിച്ചുയർന്നതോടെ പലരും വലിയ അളവിൽ സ്വർണത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. അപ്രതീക്ഷിത വിലക്കുതിപ്പിനെ തുടർന്ന് വെള്ളിയിൽ നിക്ഷേപിച്ചവരും കുറവല്ല. അതേസമയം വലിയ ലാഭം പ്രതീക്ഷിച്ച് നിക്ഷേപിച്ചവരിൽ പലരും ഇപ്പോഴത്തെ ഇടിവിൽ കടുത്ത ആശങ്കയിലായിട്ടുണ്ട്. ഇനിയും സ്വർണത്തിനും വെള്ളിക്കും വില കുറയുമോയെന്നതാണ് പലരുടേയും ചോദ്യം. വില കുറയുന്നത് കുതിക്കാനാണെങ്കിൽ ഇപ്പോൾ കൂടുതൽ വാങ്ങി നിക്ഷേപിക്കേണ്ടതുണ്ടോയെന്ന ചോദ്യവും ചിലർക്കുണ്ട്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് പെന്റാഡ് സെക്യൂരിറ്റീസ് സിഇഒ നിഖിൽ ഗോപാലകൃഷ്ണൻ .പെന്റാഡ് സെക്യൂരിറ്റീസ് ആൻ്റ് മണി ടോക്സിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'സ്വർണത്തേക്കാൾ വെള്ളിയ്ക്കാണ് അടുത്തിടെ യഥാർത്ഥത്തിൽ വില കുതിച്ചത്. 4.20 ലക്ഷം രൂപയിലെത്തി എന്നിട്ട് പെട്ടെന്ന് 27 ശതമാനം താഴെ പോയി. സ്വർണം 10 ഗ്രാമിന് 1.60 നും മുകളിൽ എത്തി ആ ദിവസം തന്നെ ഏകദേശം 12 ശതമാനം ഒറ്റടിക്ക് താഴേക്ക് വന്നു.

ഒരു ഇൻവെസ്റ്റ്മെന്റ് ആംഗിളിൽ പറയുകയാണെന്നുണ്ടെങ്കിൽ ഗോൾഡിൻ്റേയും സിൽവറിന്റെയും ഒക്കെ വില ഇക്വിറ്റിയുമായ താരതമ്യം ചെയ്യുമ്പോൾ ഭയങ്കരമായിട്ട് കയറ്റിറക്കങ്ങൾ ഉള്ളതാണ്. ഏകദേശം 2011 ൽ വെള്ളിവില 55% താഴെ പോയി. ഈ വില തിരിച്ച് കയറാനായി ഏകദേശം ഒൻപത് വർഷം എടുത്തു. സ്വർണത്തിൻ്റെ വില 2020 കാലഘട്ടത്തിൽ 25 ശതമാനത്തോളം താഴെ ഇറങ്ങി. അത് തിരിച്ചു വരാനായിട്ട് ഏകദേശം ഏഴ് വർഷം എടുത്തു.
സ്റ്റോക്ക് മാർക്കറ്റിൽ നോക്കുയാണെങ്കിൽ 2010 ലൊക്കെ 27% മാർക്കറ്റ് കറക്ഷൻ വന്നു. ഏകദേശം ഒരു രണ്ടര മൂന്ന് വർഷത്തിനുള്ളിൽ ആ പഴയ പ്രൈസിലേക്ക് തിരിച്ചു വന്നു ഫ്ലക്ച്ുവേഷൻ മനസ്സിലാക്കണം എന്നുണ്ടെങ്കിൽ സിൽവറൊക്കെ ഏറ്റവും ഉയർന്ന നിലയിലെത്തി താഴേക്ക് വന്ന് കഴിഞ്ഞാൽ തിരിച്ചു കയറാനായിട്ട് ടൈം എടുക്കുന്നുണ്ട് . ഇതിൻ്റെ പശ്ചാത്തലത്തിൽ നമ്മുടെ പോർട്ട്ഫോളയോയിൽ ഈ ലോഹങ്ങൾ 20 ശതമാനത്തിന് മുകളിലാണെങ്കിൽ ആണെങ്കിൽ അത് വേണമെങ്കിൽ കുറക്കാം. കൂടുതൽ നിക്ഷേപിക്കുന്നതിൽ നിന്ന് താത്കാലികമായി പിൻവാങ്ങാം.
സിൽവറും ഗോൾഡിന്റെയും ഇങ്ങനത്തെ ഒരു പ്രൈസ് ഫ്ലക്ചുവേഷൻ കാണുമ്പോൾ ഇത് ഒരു എസ്ഐപി ചെയ്യാനായിട്ട് വേണമെന്നുണ്ടെങ്കിൽ കുറച്ചും കൂടി നല്ലൊരു ഇൻസ്ട്രുമെന്റ് ആണ്. നമ്മുടെ എന്റയർ പോർട്ട്ഫോളിയോയിൽ എസ്ഐപിയുടെ അലോക്കേഷൻ ഒരു 10% വരെ ഒക്കെ വേണമെന്നുണ്ടെങ്കിൽ ഗോൾഡും സിൽവറും അലോക്കേറ്റ് ചെയ്യുന്നത് നല്ലതായിരിക്കും.
വില ഇറങ്ങി കഴിഞ്ഞ് പിന്നെ കയറുമ്പോൾ കുതിക്കുന്നത് കണ്ട് കൂടുതൽ നിക്ഷേപിക്കാൻ തയ്യാറെടുക്കാറുണ്ട് പലരും. എന്നാൽ ഒറ്റയടിക്ക് ഒരുപാട് തുക നിക്ഷേപിക്കാതെ ചെറിയ അളവിൽ മ്യൂച്വൽ ഫണ്ട് മോഡലോ ഇടിഎഫ് മോഡലോ ഒക്കെ ആയിട്ട് എസ്ഐപി മോഡലിൽ ഇൻവെസ്റ്റ് ചെയ്യാണെങ്കിൽ അത് കുറച്ചുംകൂടി നല്ലതായിരിക്കും.
-
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ?











Click it and Unblock the Notifications