സ്വർണത്തിൽ ഇപ്പോൾ നിക്ഷേപിക്കുന്നത് മണ്ടത്തരമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇതാണ്

സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിച്ചവർ നിരാശയിലാണ്. ഇനിയും വില കുറയുമെന്ന പ്രവചനങ്ങൾ ഇവരുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. അതിനിടെ വില കുറയുന്നത് മുതലെടുത്ത് ചിലർ സ്വർണത്തിലേക്ക് കൂടുതലായി നിക്ഷേപിക്കുന്നുണ്ട്. ഇത്തരത്തിൽ നിക്ഷേപിക്കുന്നത് നല്ലതാണോ? ഇതാ പ്രമുഖ പേഴ്സണൽ ഫിനാൻസ് വിദഗ്ധനായ നിഖിൽ ഗോപാലകൃഷ്ണനാണ് അതിന് മറുപടി നൽകുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'സ്വർണനിക്ഷേപം ഒരുപാട് ഉള്ളവർ ഈ സമയത്ത് വീണ്ടും നിക്ഷേപിക്കണമെന്നില്ല. എന്നാൽ ഒട്ടുമില്ലാത്ത ആൾക്കാർക്ക് നിക്ഷേപിക്കാം. കാരണം സ്വർണം ഇപ്പോഴും നല്ലൊരു നിക്ഷേപമാണ്. നമ്മുടെ മൊത്തം നിക്ഷേപത്തിൽ 10- 15 ശതമാനം വരെ സ്വർണം വേണം .അതില്ലാത്തവർക്ക് ഇപ്പോഴും ഇൻവെസ്റ്റ് ചെയ്യാൻ പറ്റിയ സമയം തന്നെയാണ്. വില കുറയുന്ന ഈ സാഹചര്യത്തിൽ എസ്ഐപി അലോക്കേഷനിലൊക്കെ സ്വർണത്തിൽ കൂടി നിക്ഷേപിച്ചാൽ അത് ബെസ്റ്റായിരിക്കും.

goldnews3-

സ്വർണാഭരണത്തിനും നാണയത്തിനും അപ്പുറത്തേക്കുള്ള സ്വർണനിക്ഷേപങ്ങളെ കുറിച്ച് ആളുകൾ ആലോചിക്കേണ്ട സമയം ആണിത്. ആഭരണം വാങ്ങണെങ്കിൽ അതിൽ മേക്കിംഗ് ചാർജ് ഉണ്ട്. നാണയം വാങ്ങാണെങ്കിൽ 3ശതമാനം അതിൽ ജിഎസ്ടി ഉണ്ട് .ഇത് രണ്ടിനും അപ്പുറത്ത് ഇപ്പോ ഡിജിറ്റലി വാങ്ങാനായിട്ടുള്ള ഒത്തിരി സംവിധാനങ്ങൾ മാർക്കറ്റിൽ ഉണ്ട്. ഒന്ന് സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്കൾ) ആയിട്ട് വാങ്ങാം. അതിൽ ജിഎസ്ടി ഇല്ല. അതുകൊണ്ട് ആകെ വരുന്ന ചെലവ് 0.5% താഴെയാണ്. അതായത് ആഭരണത്തിന് 3% ജിഎസ്ടി കൊടുക്കുന്നതിന് പകരം 0.5% താഴെ കൊടുത്താൽ മതി. അതായത് ആറ് മടങ്ങ് താഴെ. ഒരു ഡിമാറ്റ് അക്കൗണ്ട് എടുത്താൽ എപ്പോൾ വേണമെങ്കിലും വാങ്ങാനും വിക്കാനമുള്ള സ്വാതന്ത്ര്യം ഉണ്ട്. 100 രൂപയ്ക്ക് 12 രൂപയ്ക്ക് ഒക്കെ നമ്മുക്ക് ചെറിയ യൂണിറ്റ് വാങ്ങികൊണ്ടിരിക്കാം. സൂക്ഷിച്ച് വെയ്ക്കുന്നതിലോ പണിക്കൂലിയോ ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല.

ഇനി അടുത്ത മാർഗം മ്യൂച്ചവൽ ഫണ്ടിൽ കൂടെ ചെയ്യാന്നുള്ളതാണ്. ഇത് എസ്ഐപി ഒക്കെ ചെയ്യാൻ ഭയങ്കര എളുപ്പമാണ്. ശരിക്കും ഇടിഎഫിനെക്കാളും ചെലവ് കൂടുതലാണ് .പക്ഷേ ഭയങ്കര എളുപ്പമാണ് .മ്യൂച്ചവൽ ഫണ്ടിലാണ് നമ്മൾ സ്വർണം വാങ്ങുന്നതെങ്കിൽ മിക്കവാറും വിൽക്കില്ല .ഇടിഎഫിൽ ആണെങ്കിൽ നമ്മുടെ ഡിമാറ്റ് അക്കൗണ്ട് എപ്പോഴും കാണുമ്പോൾ വിക്കാൻ ഒരു ടെൻഡൻസി ഉണ്ടാവും . അതായത് നമ്മുടെ ബിഹേവിയറിനെ കൺട്രോൾ ചെയ്യാൻ പറ്റില്ല.

ഇജിആർ എന്ന് പറഞ്ഞ ഒരു ഓപ്ഷൻ ഉണ്ട്. ഇലക്ട്രോണിക് ഗോൾഡ് റെസീറ്റ് എന്ന് പറഞ്ഞിട്ട്. അത് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലൂടേയും ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടേയും ഡീമാറ്റ് അക്കൗണ്ടിലൂടേയും വാങ്ങാൻ പറ്റും. അത് നമുക്ക് ഡെലിവറി എടുക്കാനും പറ്റും.
അതിനുവേണ്ടി കമോഡിറ്റി എക്സ്ചേഞ്ചിൽ ഒരു ട്രേഡിങ് അക്കൗണ്ട് വേണം. അത് മാത്രം മതി.

അടുത്തത് ഡിജിറ്റൽ ഗോൾഡ് ആണ്. അതിനെ ഞാൻ അത്ര പ്രമോട്ട് ചെയ്യുന്നില്ല. കാരണം ഡിജിറ്റൽ ഗോൾഡിനെ സെബിയുടെ സംരക്ഷണം ഇല്ല. പേര് കേട്ടിട്ടുള്ള ലിസ്റ്റഡ് കമ്പനികൾ ഒക്കെ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷേ ഇൻ കേസ് എന്തെങ്കിലും ഒരു തട്ടുകേട് പറ്റി കഴിഞ്ഞാൽ ഇതിനെ പ്രൊട്ടക് ചെയ്യാനായിട്ട് ആരും ഇല്ല. ഒരു വശത്ത് സുരക്ഷിതമായ ഒരു മാർഗം ഉണ്ടാകുമ്പോൾ മറുവശത്തുള്ള സുരക്ഷിതമല്ലാത്ത മാർഗത്തിൽ നിക്ഷേപിക്കേണ്ടതില്ലല്ലോ',അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma