Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തെ കണ്ണടച്ചങ്ങ് വിശ്വസിച്ച് നിക്ഷേപിച്ചാൽ പണി കിട്ടുമോ? വെള്ളിയാണോ ലാഭം?;വിദഗ്ധർ പറയുന്നത് ഇതാണ്

സ്വർണ വില ഇതെങ്ങോട്ട് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് മഞ്ഞലോഹത്തിന്റെ വിലയിലെ കുതിപ്പ്. ഇന്നലെ 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ത്യയിൽ രേഖപ്പെടുത്തിയ വില 9038.3 രൂപയാണ്. 22 കാരറ്റിനും വില എട്ടായിരത്തിന് മുകളിലെത്തി, ഒരു ഗ്രാമിന് 8286.3 രൂപയാണ് നൽകേണ്ടത്.

സ്വർണവില റോക്കറ്റ് പോലെ കുതിക്കുമ്പോഴും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനോടുള്ള ആളുകളുടെ പ്രിയത്തിന് യാതൊരു കുറവുമില്ല. അതുകൊണ്ട് തന്നെ വലിയ ലാഭം പ്രതീക്ഷിച്ച് കടമെടുത്ത് അടക്കം ആളുകൾ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. അതേസമയം സ്വർണം പോലെ തന്നെ വെള്ളി വിലയും കുതിക്കുകയാണെന്നതാണ് മറ്റൊരു കാര്യം. 2025 ൽ അപ്രതീക്ഷിത മുന്നേറ്റമാണ് വെള്ളി വിലയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് സ്വർണവിലയിൽ 40 ശതമാനത്തിന്റെ വർധനവാണ് സംഭവിച്ചതെങ്കിൽ വെള്ളി വിലയിൽ ഉണ്ടായത് 34 ശതമാനത്തിന്റെ വർധനവ് ആണ്.

goldsilver

ആഗോള വിപണിയിൽ വെള്ളിയുടെ വില ഔൺസിന് 33 ഡോളറാണ്. ഇന്ത്യയിൽ 1 കിലോ വെള്ളിക്ക് 1 ലക്ഷം നൽകണം. സ്വർണ വിലയാകട്ടെ ഔൺസിന് 3030 ഡോളറും. 10 ഗ്രാമിന് 88,500 രൂപയാണ് വില. സ്വർണത്തിന്റേയും വെള്ളിയുടേയും വില മത്സരിച്ച് ഉയരുമ്പോൾ എല്ലാവർക്കും അറിയേണ്ടത് ഇപ്പോൾ ഈ ലോഹങ്ങളിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ ഗുണകരമാകുമോയെന്നത് തന്നെയാണ്. ഇവയിൽ ഏതിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഗുണമെന്നതാണ് മറ്റൊരു ചോദ്യം. ഇരുലോഹങ്ങളുടേയും വിലയും വില വർധനവിന് കാരണവും നിക്ഷേപിക്കുന്നതിലെ ഗുണങ്ങളുമെല്ലാം വിശദമായി തന്നെ നോക്കാം

വെള്ളിയും 'പൊന്നാണേ'......

തുടർച്ചയായ അഞ്ചാം വർഷവും വെള്ളിയുടെ ഡിമാന്റ് വിതരണത്തേക്കാൾ കൂടുതലാണ്.
2025 ൽ ആഗോളതലത്തിൽ വെള്ളിയുടെ ഡിമാന്റ് 1.20 ബില്യൺ ഔൺസായി തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ആഗോള വെള്ളി വിതരണം 2025 ൽ 3 ശതമാനം വർദ്ധിച്ച് 11 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1.05 ബില്യൺ ഔൺസിൽ എത്തിയേക്കുമെന്നാണ് പ്രവചനങ്ങൾ. അതായത് ഡിമാന്റ് ഉയരുമ്പോഴും അതിന് അനുസരിച്ചുളള വിതരണം ഉണ്ടാകില്ലെന്ന് സാരം. വിതരണക്കമ്മി തന്നെയാണ് വെള്ളിവിലയിൽ വലിയ വർധനവ് രേഖപ്പെടുത്താൻ കാരണം. ഡിമാന്റ് ഉയരുമ്പോഴും ഉത്പാദനം കാര്യമായി സംഭവിക്കുന്നില്ല.

അപ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യം എന്തുകൊണ്ടാണ് വെള്ളിക്ക് ഡിമാന്റ് കൂടുതൽ എന്നതാണ്. പ്രധാന കാരണങ്ങളിലൊന്ന് വ്യവസായിക മേഖലകളിൽ വെള്ളിക്ക് ഉയർന്ന ആവശ്യം ഉണ്ടെന്നതാണ്. ഫോട്ടോവോള്‍ട്ടെയ്ക് ഇന്‍സ്റ്റാളേഷനുകളിൽ (സോളാർ പാനൽ) വെള്ളി ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ചൈനയൊക്കെ നിലവിൽ വലിയ തോതിലാണ് ഈ ആവശ്യത്തിനായി വെള്ളി ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ഇലക്ട്രോണിക് ഉത്പന്നങ്ങളിലും ബാറ്ററികളിലുമെല്ലാം വെള്ളി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ 5 ജി സാങ്കേതിക വിദ്യ, വിവര- ആശയവിനിമയ മേഖല, സുസ്ഥിര മേഖല, ഹരിത ഊർജമേഖല എന്നിവയിലെല്ലാം വെള്ളിയുടെ ആവശ്യം ഉയർന്ന് വരികയാണ്. മറ്റൊന്ന് പരമ്പരാഗത ആഭരണം എന്നതിനപ്പുറത്ത് നിക്ഷേപമെന്ന നിലയിലും വെള്ളിയുടെ ഡിമാന്റ് ഏറുന്നുവെന്നതാണ്. യുഎസിലെ ട്രംപിന്റെ വരവോട് സ്വർണത്തിന് ഇറക്കുമതി ചുങ്കം ചുമത്തിയേക്കുമെന്ന ആശങ്ക ഉണ്ടാക്കിയതോടെ സ്വർണം വാങ്ങിക്കൂട്ടാൻ നിക്ഷേപികരെ പ്രേരിപ്പിച്ചിട്ടുണ്ടെന്നത്. ഇവർ വെള്ളിയും ധാരാളമായി വാങ്ങിക്കൂട്ടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

അതേസമയം സ്വർണ വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വെള്ളി വിപണിയിലെ വിറ്റുവരവ് കുറവാണ്. അതായത് പ്രതിവർഷം ഏകദേശം 30 ബില്യൺ ഡോളറിന്റെ വിറ്റുവരവ് മാത്രമാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ വിതരണത്തിലെ ചെറിയ മാറ്റം പോലും വെള്ളിയുടെ ആവശ്യത്തിലും വിലയിലും വലിയ സ്വാധീനം ഉണ്ടാക്കും. ഈ സാഹചര്യത്തിൽ സ്വർണ വില പോലെ വെള്ളി വിലയിലും കുതിപ്പ് ഉണ്ടാകുമോയെന്നതായിരിക്കും സ്വാഭാവികമായ ചോദ്യം. ഇതിനായി സ്വർണവും വെള്ളിയും തമ്മിലുള്ള അനുപാതം പരിശോധിക്കാം

1980 കളുടെ അവസാനം മുതൽ സ്വർണ്ണ-വെള്ളി അനുപാതത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. അന്ന് അത് ശരാശരി 70:1 ആയിരുന്നു. ഇന്ന് അത് 91:1 ആയത്. അതായത് സ്വർണത്തിന് ഔൺസിന് 3030 ഡോളറും വെള്ളിക്ക് 33 ഡോളറുമാണ് വില. വെള്ളി വില പെട്ടെന്ന് ഉയരുകയോ സ്വർണ്ണ വില കുറയുകയോ അതേപടി തുടരുകയോ ചെയ്താൽ ഈ അനുപാതം കുറഞ്ഞേക്കും.

സ്വർണമോ വെള്ളിയോ?

സ്വർണത്തെ എപ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് ആളുകൾ ആശ്രയിക്കുന്നത്. ആഗോള അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ കേന്ദ്രബാങ്കുകൾ 1,000 ടണ്ണിലധികം സ്വർണ്ണമാണ് വാങ്ങിക്കൂട്ടുന്നത്. ട്രംപിന്റെ താരിഫ് നയങ്ങളും യുഎസ് മാന്ദ്യ ചർച്ചകളുമെല്ലാം സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചിട്ടുണ്ട്.

അതേസമയം അനിശ്ചിതത്വവും സാമ്പത്തിക മാന്ദ്യവും പലിശ നിരക്ക് കുറക്കാൻ യുഎസ് ഫെഡറൽ ബാങ്കിനെ പ്രേരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഡോളറിനെ ദുർബലപ്പെടുത്തുകയും സ്വർണത്തിന്റെ വില കുത്തനെ ഉയരാൻ കാരണമാകുകയും ചെയ്യും.

മുകളിൽ പറഞ്ഞ കാരണങ്ങളെല്ലാം കൊണ്ട് തന്നെ ഭാവിയിലെ മികച്ച നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റേയും വെള്ളിയുടേയും സാധ്യത വർധിപ്പിക്കുന്നുണ്ട്. സ്വർണ-വെള്ളി അനുപാതം കൂടി പരിശോധിക്കുന്നത് ഇവയിൽ ഏത് ലോഹത്തിൽ നിക്ഷേപിക്കണമെന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കാൻ സഹായിക്കും. എന്നിരുന്നാലും സ്വർണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നത് എപ്പോഴും ലാഭകരമായിരിക്കില്ല. എന്നിരുന്നാലും രണ്ട് ലോഹങ്ങളും നിക്ഷേപമെന്ന നിലയിൽ നിങ്ങളുടെ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.

കേരളത്തിലെ വിവാഹ വിപണിയിൽ വെള്ളിത്തിളക്കം

സ്വർണ വില കുതിച്ച് തുടങ്ങിയതോടെ വിവാഹ ആഭരണങ്ങളിൽ വെള്ളിത്തിളക്കം കൂടിയെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വെള്ളി ആഭരണ വിൽപനയിലും 40 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ടത്രേ.

മുൻപ് വെള്ളി ആഭരണങ്ങൾ വളരെ പരിമിതമായി മത്രമായിരുന്നു മലയാളികൾ അടക്കമുള്ളവർ ഉപയോഗിച്ചിരുന്നത്. എന്നാൽ സ്വർണത്തിന് വില ഉയരുന്നതോടെ സ്വർണം പൂശിയ വെള്ളി ആഭരണങ്ങൾ ആളുകൾ വാങ്ങിക്കൂട്ടുന്നുണ്ട്. സമ്മാനമായി വെള്ളി നൽകുന്നവരും ധാരാളമാണ്. ആഭരണഭ്രമം ഇല്ലാത്ത യുവതലമുറയിലെ ഒരു വിഭാഗവും വെള്ളിക്ക് പുറകെയുണ്ട്. ലളിതമായ ഡിസൈനുകളിൽ വെള്ളി ആഭരണങ്ങൾ അതും കുറഞ്ഞ വിലയിൽ ലഭിക്കുമ്പോൾ എന്തിന് സ്വർണത്തിന് പുറകെ പോകണമെന്നാണ് പലരുടേയും ചിന്ത. സ്വർണം പോലെ തന്നെ ഹോൾമാർക്കിംഗ് വെള്ളിക്കും ഉള്ളതിനാൽ പരിശുദ്ധിയും ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+