Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്

സ്വർണ വിലയിൽ ഇന്ന് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവില്ലാത്തതും എണ്ണവില വീണ്ടും കുതിപ്പ് തുടങ്ങിയതുമാണ് വിലയിടിയാൻ കാരണം. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷകളും ഇടിവിന് ആക്കം കൂട്ടി. ആഗോള വിപണിയിൽ സ്വർണം കിതച്ചതോടെ കേരളത്തിൽ പവൻ വില ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 1,06,000 രൂപയാണ്.

goldinvestment-

വില കുറയുന്നതിൻ്റെ ആവേശത്തിലാണ് ആഭരണപ്രിയരെങ്കിലും ഈ സന്തോഷങ്ങൾക്ക് അധികം ആയുസ് ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 'സെൻട്രൽ ബാങ്ക് വാങ്ങൽ ഘടനാപരമായി ശക്തമായി തുടരുകയാണ്. ഭൗമരാഷ്ട്രീയപരമായ അപകടസാധ്യതകളും സാമ്പത്തിക ആശങ്കകളും സ്വർണത്തിന് ദീർഘകാലത്തേക്ക് അനുകൂല സാഹചര്യം ഒരുക്കും. വരാനിരിക്കുന്ന വിവാഹ ഉത്സവ സീസണുകളിൽ സ്വർണത്തിൻ്റെ ആവശ്യകത ഉയരും. ഇതും സ്വർണ വിലയെ പിന്തുണക്കും' സാമ്പത്തിക വിദഗ്ധരിൽ ഒരാളായ ഡോ. രേണിഷാ ചൈനാനി ചൂണ്ടിക്കാട്ടി.

വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയപരമായ സംഘർഷങ്ങളും പണപ്പെരുപ്പ ആശങ്കകളും നിലനിൽക്കുന്നതിനാൽ, നിക്ഷേപകർക്ക് സുരക്ഷിതമായ ആസ്തിയെന്ന നിലയിൽ സ്വർണത്തെ തുടർന്നും ആശ്രയിക്കാമെന്ന് അവർ പറഞ്ഞു. നിക്ഷേപകർ ഇപ്പോൾ പലിശ നിരക്ക്, പണപ്പെരുപ്പ പ്രവണതകൾ, ആഗോള അപകടസാധ്യതകൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇവ സ്വർണ വിലയുടെ അടുത്ത പ്രധാന നീക്കത്തെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൻറിച്ച് മണിയുടെ സിഇഒ പൊന്മുടി പറയുന്നത് ഇങ്ങനെയാണ്- കൊമെക്സ് സ്വർണം1,48,000 രൂപയ്ക്ക് മുകളിലേക്ക് സ്ഥിരമായി മുന്നേറിയാൽ 1,55,000- 1,57,000 ഇടിയിൽ വില ഉയരും. അതേസമയം, 1,37,000- 1,40,000 നിലകളിലാണ് അടിയന്തര പിന്തുണയുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ല. മറിച്ച് ജാഗ്രതയോടെ കാര്യങ്ങൾ നിരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിപണികൾ ഇപ്പോൾ പലിശനിരക്ക്, പണപ്പെരുപ്പ പ്രവണത, ഭൗമരാഷ്ട്രീയപരമായ വികാസങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് പലിശ നിരക്ക് കുറക്കുന്നൊരു സാഹചര്യം ഉണ്ടായൽ സ്വാഭാവികമായും സ്വർണം കത്തിക്കയറുക തന്നെ ചെയ്യും. മാത്രമല്ല ഭൌമ രാഷ്ട്രീയ സംഘർഷങ്ങളും തിരിച്ചടിയാകും. വില കുറഞ്ഞ് നിൽക്കുന്ന ഈ സാഹചര്യത്തിൽ സ്വർണം ധൈര്യമായി വാങ്ങണമെന്നാണ് പൊൻമുടി ചൂണ്ടിക്കാട്ടുന്നത്.

സ്വർണ വില; പ്രവചനങ്ങൾ ഇങ്ങനെ

സ്വർണ വിലയിൽ മിക്ക വിശകലന വിദഗ്ധരും ശുഭാപ്തിവിശ്വാസത്തിലാണ്. ജെപി മോർഗൻ പോലുള്ള ബാങ്കുകൾ, വർഷാവസാനത്തോടെ 5,000 ഡോളറിനും 6,300 ഡോളറിനും ഇടയിൽ വില എത്തുമെന്നാണ് പ്രവചിക്കുന്നത്. കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ വാങ്ങൽ, അനിശ്ചിതത്വങ്ങളിലെ നിക്ഷേപക സുരക്ഷിതത്വം, കുറഞ്ഞ പലിശ നിരക്ക് പ്രതീക്ഷകൾ എന്നിവയാണ് ഈ ഉയർച്ചയ്ക്ക് ആക്കം കൂട്ടുകയെന്ന് അവർ പറയുന്നു.

ഗോൾഡ്‌മാൻ സാക്സ് പോലുള്ള പ്രധാന സ്ഥാപനങ്ങളുടെ കണക്കിൽ സ്വർണ്ണം 5,400 ഡോളറിലെത്താം. എന്നാൽ, യുബിഎസ് ഉൾപ്പെടെയുള്ള ചില പ്രവചനങ്ങൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളോ സാമ്പത്തിക ആശങ്കകളോ വർധിക്കുകയാണെങ്കിൽ, ഇത് 6,000 ഡോളറിലേക്കോ അതിലപ്പുറത്തേക്കോ ഉയരുമെന്ന് സൂചിപ്പിക്കുന്നു.

2026-ൽ സ്വർണ്ണവില 4,700 ഡോളറിനും 5,500 ഡോളറിനും ഇടയിൽ വരുമെന്നാണ് പൊതുവായ വിപണി ധാരണ. എന്നാൽ എല്ലാവരും ഇതിനോട് യോജിക്കുന്നില്ല. ഡോളർ ശക്തിപ്പെടുകയോ അപകടസാധ്യതകൾ കുറയുകയോ ചെയ്താൽ, വില ഈ നിലയിൽ തുടരുകയോ താൽക്കാലികമായി ഇടിയുകയോ ചെയ്യാമെന്ന് ചില യാഥാസ്ഥിതിക പക്ഷം പറയുന്നുണ്ട്.

ആഗോള അനിശ്ചിതത്വങ്ങൾ സ്വർണ്ണത്തിന്റെ ദീർഘകാല മുന്നേറ്റത്തിന് കാരണമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ ഇത് നേർരേഖയിലുള്ള റാലിയായിരിക്കില്ല; കൂടുതൽ ഉയർച്ചതാഴ്ചകളും തിരുത്തലുകളും പ്രതീക്ഷിക്കാം.വിലയിലുണ്ടാകുന്ന കാര്യമായ ഇടിവുകളെ വലിയൊരു തകർച്ചയുടെ തുടർച്ചയായി കാണാതെ, നിക്ഷേപാവസരങ്ങളായിട്ടാണ് പലരും നിർദ്ദേശിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+