Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? പതിനായിരങ്ങൾ പണിക്കൂലി കൊടുക്കേണ്ട..നിക്ഷേപിക്കാൻ ഏറ്റവും മികച്ച മാർഗം ഇതാ

ആഭരണങ്ങൾ, നാണയങ്ങൾ, കട്ടികൾ എന്നിവയായിരുന്നു ഒരുകാലത്ത് സ്വർണ നിക്ഷേപം. എന്നാൽ കാലം മാറി, സാങ്കേതികവിദ്യ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തി, സ്വർണ നിക്ഷേപങ്ങളും ആ സ്വാധീനം ഉണ്ടായിട്ടുണ്ട്. ഭൗതിക സ്വർണത്തിനൊപ്പം തന്നെ ഇലക്ട്രോണിക് രൂപത്തിലും സ്വർണം വാങ്ങാൻ അവസരമുണ്ട്. ലക്ഷങ്ങൾ മുടങ്ങി പണിക്കൂലിയും കൊടുത്ത് സ്വർണാഭാരണങ്ങൾ വാങ്ങാൻ നിൽക്കാതെ എങ്ങനെ സ്വർണം വളരെ ഫലപ്രദമായ രീതിയിൽ നിക്ഷേപിച്ച് ലാഭം കൊയ്യാം എന്നതിനെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. നോക്കാം

.1. ഡിജിറ്റൽ ഗോൾഡ്

ഉയർന്ന പരിശുദ്ധിയുള്ള സ്വർണത്തെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ ഗോൾഡിൻ്റെ നിരക്കുകൾ നിശ്ചയിക്കപ്പെടുന്നത്. ഭൗതിക സ്വർണത്തിൽ നിന്ന് വ്യത്യസ്തമായി ഇതിന് പണിക്കൂലിയില്ല.
നിക്ഷേപകർക്ക് 1 രൂപ മുതൽ ഡിജിറ്റൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാം ഒറ്റത്തവണ നിക്ഷേപം നടത്താനും സാധിക്കും, പല ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് പ്ലാറ്റ്‌ഫോമുകളും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ (SIP) വാഗ്ദാനം ചെയ്യുന്നുണ്ട്. ടാനിഷ്ക്, എംഎംടിസി-പാമ്പ്, പിസി ജ്വല്ലർ തുടങ്ങിയ ഓപ്ഷനുകൾ നിങ്ങൾക്ക് ഇതിനായി തിരഞ്ഞെടുക്കാം.

goldnews3-1

2. ഗോൾഡ് ഇടിഎഫുകൾ (ETFs)

ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ETFs) ശുദ്ധമായ ഭൗതിക സ്വർണത്തിലാണ് നിക്ഷേപിക്കുന്നത്. നിക്ഷേപകർക്ക് ഭൗതിക രൂപത്തിൽ മഞ്ഞലോഹം കൈവശം വെക്കാതെ തന്നെ സ്വർണത്തിൽ വരുമാനം നേടാൻ ഇത് വഴിയൊരുക്കും. മറ്റ് ഓഹരികൾ പോലെ ഓഹരി വിപണിയിൽ ഇവ വാങ്ങാനും വിൽക്കാനും കഴിയും. ഗോൾഡ് ഇടിഎഫുകൾ വാങ്ങാൻ ഒരു ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

ഇവ ഉയർന്ന ലിക്വിഡിറ്റി നൽകുന്നുണ്ടെങ്കിലും, വിപണി സമയങ്ങളിൽ മാത്രമേ വ്യാപാരം ചെയ്യാൻ സാധിക്കൂ. ഗോൾഡ് ഇടിഎഫുകൾ നിഷ്ക്രിയ ഫണ്ടുകളാണ്.

"സ്വർണ്ണത്തിൽ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും കാര്യക്ഷമമായ ഓപ്ഷനാണ് ഗോൾഡ് ഇടിഎഫുകൾ. ഹാൾമാർക്ക് ചെലവ്, ഇൻഷുറൻസ് ചെലവ്, പണിക്കൂലി, നഷ്ടം എന്നിങ്ങനെ ഒന്നും നൽകേണ്ടതില്ല', ആനന്ദ് രാത്തി വെൽത്ത് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ചിരാഗ് മുനി പറഞ്ഞു.

ഡിജിറ്റൽ സ്വർണത്തേക്കാൾ ഗോൾഡ് ഇടിഎഫുകൾ തിരഞ്ഞെടുക്കാനാണ് വിദഗ്ധർ നിക്ഷേപകരോട് നിർദ്ദേശിക്കുന്നത്. ദീർഘകാല സമ്പത്ത് വിനിയോഗത്തിന് ഇത് കൂടുതൽ കാര്യക്ഷമമായ തിരഞ്ഞെടുപ്പാക്കുന്നുവെന്നും ചിരാഗ് കൂട്ടിച്ചേർത്തു.

3. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ

ഈ ഫണ്ടുകൾ ഗോൾഡ് ഇടിഎഫുകളുടെ യൂണിറ്റുകളിലാണ് വാങ്ങുന്നത്. നിക്ഷേപകർക്ക് ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപം നടത്താം, അല്ലെങ്കിൽ ഒരു എസ്ഐപി ആരംഭിക്കാം. നേരിട്ട് ശുദ്ധമായ സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപ്പര്യമില്ലാത്ത തുടക്കക്കാർക്ക് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ നല്ലതാണ്.

ഒരു ഗോൾഡ് മ്യൂച്വൽ ഫണ്ടിൻ്റെ ചെലവ് അനുപാതം സാധാരണയായി ഗോൾഡ് ഇടിഎഫിനേക്കാൾ കൂടുതലായിരിക്കും, അതിനാൽ വരുമാനം യഥാർത്ഥ സ്വർണത്തെക്കാളും ഗോൾഡ് ഇടിഎഫിനേക്കാളും അല്പം കുറവായിരിക്കും. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾക്ക് ദീർഘകാലയളവിൽ മികച്ച വരുമാനം നൽകാനും സാധിക്കും.

4. സോവറിൻ ഗോൾഡ് ബോണ്ടുകൾ (SGBs)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വഴി കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന സെക്യൂരിറ്റികളാണ് എസ്ജിബി. 999 പരിശുദ്ധിയുള്ള സ്വർണ്ണത്തെ അടിസ്ഥാനമാക്കിയാണ് എസ്ജിബികൾ. ഇവയ്ക്ക് 8 വർഷത്തെ കാലാവധിയുണ്ട്. എന്നിരുന്നാലും, വിതരണം ചെയ്ത തീയതി മുതൽ അഞ്ചാം വർഷത്തിന് ശേഷം മുൻകൂട്ടി പിൻവലിക്കാൻ സാധിക്കും.

നിലവിൽ, എസ്ജിബികളിൽ പുതിയ നിക്ഷേപങ്ങൾ ലഭ്യമല്ല, അവ സെക്കൻഡറി മാർക്കറ്റിലൂടെ മാത്രമേ വാങ്ങാൻ കഴിയൂ. വർഷങ്ങളായി സ്വർണവില വർദ്ധനവിൻ്റെ പ്രയോജനം നേടുന്നതിനൊപ്പം, എസ്ജിബികൾ സാധാരണയായി പ്രാഥമിക നിക്ഷേപത്തിന് 2.5% വാർഷിക പലിശയും വാഗ്ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+