ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വർണം വേണോ? എങ്കില്‍ ഈ ഏഴ് രാജ്യങ്ങളിലേക്ക് പോകൂ; യുഎഇ മാത്രമല്ല
ലോകത്ത് എല്ലായിടത്തും ഒരുപോലെ ഉയർന്ന ഡിമാന്‍ഡ് ഉണ്ടെങ്കിലും സ്വർണത്തിന്‍റെ വിലയില്‍ ഒരോ സംസ്ഥാനങ്ങള്‍ക്ക് ഇടയിലും വ്യത്യാസം കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് കേരളത്തിലാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇറക്കുമതി, ട്രാന്‍സ്പോർട്ടേഷന്‍ തുടങ്ങിയവയാണ് സംസ്ഥാനങ്ങള്‍ക്ക് ഇടയിലെ ഈ നേരിയ വ്യത്യാസത്തിന് കാര്യങ്ങള്‍.
രാജ്യങ്ങള്‍ക്ക് ഇടയിലാകുമ്പോള്‍ വിലയിലെ ഈ അന്തരം ഒന്നുകൂടി വർധിക്കും. ഉദാഹരണത്തിന് ഇന്ത്യയേക്കാള്‍ പവന് ഏകദേശം 2500-3000 രൂപയുടെ വിലക്കുറവ് ദുബായില്‍ ഉണ്ടെന്ന് പലർക്കും അറിയാം. അത്തരത്തില്‍ ഇന്ത്യയേക്കാള്‍ സ്വർണത്തിന് വിലക്കുറവുള്ള ഏഴ് രാജ്യങ്ങള്‍ ഏതെന്ന് നമുക്ക് നോക്കാം.

യുഎഇ
സിറ്റി ഓഫ് ഗോള്‍ഡ് എന്ന് അറിയപ്പെടുന്ന നഗരമാണ് ദുബായ്. കുറഞ്ഞ നികുതികളും ഇറക്കുമതി തീരുവകളും കാരണം ഇന്ന് ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണം ലഭിക്കുന്ന സ്ഥലങ്ങളിലൊന്നായി ദുബായ് മാറിയിരിക്കുന്നു. ഇന്ത്യയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 123035 രൂപ നല്‍കേണ്ടി വന്ന സാഹചര്യത്തില്‍ ദുബായിലെ വില 114740 രൂപമാത്രമായിരുന്നു. അതായത് വിലയിലെ വ്യത്യാസം 8295 രൂപ.
അമേരിക്ക
അമേരിക്കയിലും സ്വർണവില ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 115360 രൂപയാണ് വില. മികച്ച നികുതി നയങ്ങൾ, വൻ തോതിലുള്ള വ്യാപാരം, ഡോളറിന്‍റെ ശക്തി, കർശന നിയന്ത്രണങ്ങൾ തുടങ്ങിയ ഘടകങ്ങള്‍ സ്വർണവില കുറയ്ക്കാൻ സഹായിക്കുന്നു.
സിംഗപ്പൂർ
സർക്കാർ ഭാഗത്ത് നിന്നുള്ള നികുതി ഇളവുകൾ കാരണം സ്വർണവില ഇന്ത്യയെക്കാൾ കുറവായ മറ്റൊരു രാജ്യമാണ് സിംഗപ്പൂർ. 24K സ്വർണത്തിന്റെ വില 10 ഗ്രാമിന് 118880 രൂപയോളം വരും. ശക്തമായ ധനകാര്യ സംവിധാനവും സുതാര്യമായ വിലനിർണയ നയങ്ങളും സ്വർണ വില കുറയ്ക്കാൻ സിംഗപ്പൂരിനെ സഹായിക്കുന്നു.
ഹോങ്കോങ്
ഹോങ്കോങ്ങിലെ സ്വർണ മാർക്കറ്റ് സർക്കാർ ഏർപ്പെടുത്തിയ കുറഞ്ഞ ഇറക്കുമതി തീരുവയും ഉയർന്ന സ്വർണ വ്യാപാര അളവും മൂലം പ്രയോജനപ്പെടുന്നു. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഏകദേശം 113140 രൂപയാണ് നല്‍കേണ്ടി വരിക. ഏഷ്യയിലെ ഏറ്റവും വിലകുറഞ്ഞ സ്വർണ വാങ്ങൽ സ്ഥലങ്ങളിൽ ഹോങ്കോങ്ങ് മുൻനിരയിലാണ്.
തുർക്കി
തുർക്കിയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 113040 രൂപയാണ്. നിക്ഷേപത്തിനും ആഭരണത്തിനുമായി ജനങ്ങൾ വലിയ തോതില്‍ സ്വർണം വാങ്ങുന്നു. സർക്കാർ ഏർപ്പെടുത്തിയ കുറഞ്ഞ നികുതി നിരക്കുകൾ വില കുറയ്ക്കാൻ സഹായിക്കുന്നു.
കുവൈത്ത്
കുവൈത്തിൽ 10 ഗ്രാം 24 കാരറ്റം സ്വർണം 113570 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. കുറഞ്ഞ നികുതികളും ഇറക്കുമതി തീരുവകളും വില കുറയ്ക്കുന്നു. എണ്ണസമ്പന്ന രാജ്യമായ കുവൈത്തിനെ സംബന്ധിച്ച് ശക്തമായ കറൻസിയുമുണ്ട്. ഇത് പരോക്ഷമായി സ്വർണവിലയെ പിന്തുണയ്ക്കുന്നു.












Click it and Unblock the Notifications