സ്വര്‍ണം ആഭരണങ്ങള്‍ക്ക് വില കുറയും; സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം, വിവാഹ പാര്‍ട്ടികള്‍ക്ക് ആശ്വാസം
കൊച്ചി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം എന്നായിരുന്നു ജ്വല്ലറി രംഗത്തുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ച നികുതി മൂന്ന് ശതമാനമാക്കി വീണ്ടും കുറയ്ക്കണം എന്നായിരുന്നു ആവശ്യം. മാത്രമല്ല, ജിഎസ്ടി നിരക്ക് മൂന്നില്‍ നിന്ന് 1.25 ശതമാനമാക്കി താഴ്ത്തണമെന്നും ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യം ബജറ്റില്‍ പരിഗണിച്ചിട്ടില്ല. പകരം ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്കുള്ള തീരുവ കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് വില കുറയും. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം അപ്രതീക്ഷിതമാണ്. എത്രയാണ് കുറച്ചത്, ഏത് ആഭരണത്തിനാണ് കുറച്ചത്, അതുകൊണ്ടുള്ള നേട്ടം എന്നീ കാര്യങ്ങള്‍ വിശദമാക്കാം...

മധ്യവര്‍ഗത്തെ സ്വാധീനിക്കുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആദായ നികുതി പരിധിയില്‍ വരുത്തിയ മാറ്റം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. എന്നാല്‍ കേരളത്തെ അവഗണിച്ചുവെന്ന് വിമര്‍ശനമുണ്ട്. ജ്വല്ലറി രംഗത്തുള്ളവര്‍ ഉള്‍പ്പെടെ വ്യാപാരികള്‍ പൊതുവേ ബജറ്റിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്.
''ആദായ നികുതി പരിധി ഉയര്‍ത്തിയത് വിപണിയിലേക്ക് കൂടുതല്‍ പണം ഒഴുകാന്‍ കാരണമാകുമെന്ന് വിലയിരുത്തുന്നു. മാന്ദ്യം അനുഭവിക്കുന്ന വിപണിക്ക് ഉത്തേജനം നല്കുന്ന തീരുമാനമാണിതെന്നും ടിസിഎസ് ഘടനയിലെ മാറ്റവും ചെറു സംരംഭങ്ങള്‍ക്കുള്ള വായ്പ ഗ്യാരണ്ടി കാര്‍ഡും സ്വര്‍ണ മേഖലയ്ക്ക് കരുത്ത് പകരും''- കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ട്രഷറര്‍ അഡ്വ. അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ബജറ്റില്‍ നികുതി കുറച്ചിട്ടുണ്ട്. 25ല്‍ നിന്ന് 20 ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. മാത്രമല്ല, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരുവ 25ല്‍ നിന്ന് 5 ശതമാനമാക്കിയും കുറച്ചു. ഇത് സ്വാഗതാര്‍ഹമായ നടപടിയാണ് എന്ന് കമ ജ്വല്ലറി എംഡി കോളിന് ഷാ പറഞ്ഞു.
ആഭരണങ്ങളുടെ ഉപയോഗം കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ആഭരണങ്ങളുടെ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയത് നേട്ടമായി വിലയിരുത്തുന്നു. ആഭ്യന്തര വിപണിയില്‍ ഇറക്കുമതി ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറാന്‍ ഇത് കാരണമായേക്കും. പ്രത്യേകിച്ചും ആഡംബര ആഭരണങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിക്കാനാണ് സഹായിക്കുക.
അതേസമയം, ഇറക്കുമതി ആഭരണങ്ങള്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് കുറവാണ് എന്നാണ് വിവരം. നേരത്തെ സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആഭരണങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാ മോഡല്‍ ആഭരണങ്ങളും ആഭ്യന്തരമായി തയ്യാറാക്കുന്നതിനാല്‍ ഇറക്കുമതി കുറവാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പുതിയ തീരുമാനം വിപണിയില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചേക്കില്ല എന്നും വിലയിരുത്തലുണ്ട്.
-
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications