'സ്വർണം അണിഞ്ഞുള്ള വിവാഹം ഇനി വേണ്ട, സാധാരണക്കാർ പാപ്പരാകുന്നു..വിവാഹ ബജറ്റ് കുറക്കണം';ചർച്ച
സ്വർണ വില കുതിച്ചുയർന്നതോടെ വിവാഹ വിപണിക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കുറഞ്ഞത് 1.30 രൂപയെങ്കിലും നൽകിയാൽ മാത്രമേ ഇന്ന് ഒരു പവൻ സ്വർണം കൈയ്യിൽ കിട്ടുകയുള്ളൂ.അതുകൊണ്ട് തന്നെ സാധാരണക്കാരനെ സംബന്ധിച്ച് സ്വർണം അണിഞ്ഞൊരു കല്യാണം അത്ര എളുപ്പമുള്ള കാര്യമല്ല.
വില കുത്തനെ ഉയർന്നതോടെ സ്വർണാഭാരണങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നതെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. സാധാരണക്കാർ 22 കാരറ്റ് ആഭരണങ്ങളെ പൂർണമായും കൈവിട്ടിരിക്കുകയാണ്. ഇടത്തരെക്കാരെ സംബന്ധിച്ച് നേരത്തേ 20 പവൻ വാങ്ങിയിരുന്നവർ ഇപ്പോഴത്തെ കുത്തനെ കുറച്ച് 10 പവനായും അഞ്ച് പവനായുമൊക്കെ ചുരുക്കുകയാണെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.

എന്തായാലും സ്വർണ വിലയിലെ വർധനവ് 'സ്വർണം ഇല്ലാത്ത' വിവാഹങ്ങളിലേക്ക് നയിച്ചേക്കാനുള്ള സാധ്യതയാണ് ഉപ്പോൾ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. വിവാഹത്തിന് സ്വർണം വേണണ്ടെന്ന് തീരുമാനിച്ച തൻ്റെ സുഹൃത്തിനെ കുറിച്ച് ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സ്വർണത്തിൻ്റെ ഇപ്പോഴത്തെ വില വിവാഹ ബഡ്ജറ്റ് ഇരട്ടിയാക്കുമെന്നതിനാൽ വിവാഹത്തിന് ആകെ അണിയുന്ന ആഭരണം താലിയും മോതിരവുമാക്കി ചുരുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് കുറിപ്പ്.
സ്വർണ്ണത്തിനായി ചെലവഴിക്കേണ്ട പണം ഭാവി ആവശ്യങ്ങൾക്കായി ലാഭിക്കാനാണ് ദമ്പതികൾ തീരുമാനിച്ചതത്രേ. 'സ്വർണമില്ലാതെ വിവാഹം കഴിക്കുന്നത് ഒരു നല്ല ആശയമാണ്, അത് സാധാരണമാകണം. വിധിക്കാതെ വിമർശിക്കാതെ എല്ലാവരും പരസ്പരം ഇത് പ്രോത്സാഹിപ്പിക്കണം. അല്ലാത്തപക്ഷം ഇടത്തരം കുടുംബങ്ങൾ പാപ്പരാവുകയോ കടബാധ്യതയിൽ പെടുകയോ ചെയ്യും' എന്ന് പോസ്റ്റിൽ പറയുന്നു.
Aaraynsh (@aaraynsh) എന്ന ഉപയോക്താവാണ് ട്വിറ്ററിൽ ഇത്തരമൊകു പോസ്റ്റ് പങ്കുവെച്ചത്. 'ഈ വർഷം വിവാഹിതനാകുന്ന ഒരു സുഹൃത്തിനെ കണ്ടു. സ്വർണ്ണം വാങ്ങേണ്ടെന്ന് ഇരു കുടുംബങ്ങളും പരസ്പരം തീരുമാനിച്ചുവെന്നാണ് അവൻ പറഞ്ഞത്. വളരെ ലളിതമായ ചടങ്ങുകൾ, മോതിരവും താലിയും മാത്രം മതി. കാരണം, സ്വർണവില ഇരട്ടിയാകുകയും വിവാഹ ബഡ്ജറ്റ് വർദ്ധിക്കുകയും ചെയ്യും. അതിനാൽ, ഭാവി ആവശ്യങ്ങൾക്കായി പണം ലാഭിക്കാൻ അവർ തീരുമാനിച്ചു', പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിന് താഴെ അനുകൂലിച്ചുള്ള കമൻ്റുകൾ നിറയുകയാണ്. 'സ്വർണ, വെള്ളി വില ഉയരുന്നതോടെ സാധാരണക്കാരായ കുടുംബങ്ങളെ സംബന്ധിച്ച് ഭൂമിയും സ്വത്തുക്കളും തന്നെ വിറ്റ് ഈ ലോഹങ്ങൾ വാങ്ങേണ്ട അവസ്ഥയാണ്. പാവങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ തിരിച്ചടിയാണ്', ഒരു ഉപയോക്താവ് എഴുതി. വിലയിലെ വർധനവ് ജ്വല്ലറികളേയും പ്രതികൂലമായി ബാധിച്ചുവെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ' വില ഇങ്ങനെ വർദ്ധിച്ചാൽ ജ്വല്ലറികൾ പാപ്പരാകും. അവരുടെ കച്ചവടം 80-90% കുറഞ്ഞു. ചെലവുകുറഞ്ഞ ആചാരങ്ങളില്ലാത്ത വിവാഹ രീതികളിലേക്ക് സമൂഹം മാറണമെന്നും അദ്ദേഹം പറഞ്ഞു.
'സ്വർണമില്ലാതെ വിവാഹം നടക്കില്ലേ?'എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 'സ്വർണവില ദിനംപ്രതി വർദ്ധിക്കുന്നു. ഇന്ത്യയിൽ വിവാഹങ്ങൾ മാറ്റിവെക്കാൻ കഴിയില്ല. പാരമ്പര്യങ്ങൾ വിലക്കയറ്റത്തിനനുസരിച്ച് മാറില്ല. വില കൂടുമ്പോൾ ഇടത്തരം കുടുംബങ്ങൾ പരാതിപ്പെടുന്നില്ല, അവർ ത്യാഗം ചെയ്യുന്നു, എന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.
അതേസമയം വിവാഹങ്ങൾക്കുള്ള ബഡ്ജറ്റ് പുനഃക്രമീകരിച്ച് കൂടുതൽ സ്വർണം വാങ്ങണമെന്നായിരുന്നു മറ്റ് ചിലരുടെ ഉപദേശം. 'വിവാഹത്തിൽ സ്വർണം മാത്രമാണ് യഥാർത്ഥ നിക്ഷേപം, മറ്റെല്ലാ ചെലവുകളും വെറുതെയാണ്. വിവാഹ ബഡ്ജറ്റിന്റെ കുറഞ്ഞത് 70% സ്വർണ്ണം വാങ്ങാൻ ചെലവഴിക്കുക. ഇന്ത്യൻ സ്ത്രീകളുടെ കൈവശം അമേരിക്ക, റഷ്യ, ഇറ്റലി എന്നിവിടങ്ങളിലെ സ്വർണ ശേഖരത്തേക്കാൾ കൂടുതൽ സ്വർണം ഉള്ളതിന് കാരണം വിവാഹങ്ങളിലെ ഈ സ്വർണ പാരമ്പര്യമാണ്. സ്വർണം സ്ത്രീകളെ യഥാർത്ഥത്തിൽ ശാക്തീകരിക്കുകയാണ്', എന്ന് കമൻ്റിൽ പറയുന്നു.
.
-
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications