Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണാഭരണങ്ങളെ കൈവിട്ട് ഇന്ത്യക്കാർ; വില കുതിച്ചപ്പോൾ സംഭവിച്ചത്..കണക്ക് പുറത്തുവിട്ട് ഗോൾഡ് കൗൺസിൽ

സമാനതകളില്ലാത്ത കുതിപ്പാണ് ഈ വർഷം സ്വർണം വിലയിൽ രേഖപ്പെടുത്തിയത്. കേരളത്തിൽ 97,000 എന്ന റെക്കോഡ് ഉയരം വരെ വില തൊട്ടു. പൊന്നിന് വില കുതിച്ച് കയറിയതോടെ ഇനി ഒരു തരി പൊന്ന് എങ്ങനെ വാങ്ങുമെന്നായിരുന്നു പലരുടേയും പരാതി. പാല് കാച്ചിലിന് മുതൽ കല്യാണത്തിന് വരെ സ്വർണം വാങ്ങുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ഈ ആശങ്ക സ്വാഭാവികമാണ്. എന്നാൽ വില കൂടിയത് കൊണ്ട് രാജ്യത്തെ സ്വർണ ആവശ്യം കുറഞ്ഞോ? ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഗോൾഡ് ഡിമാൻഡ് ട്രെൻഡ്സ് റിപ്പോർട്ട് പറയുന്നത് ഇതാണ്

2025-ലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 2,03,240 കോടി രൂപയായെന്നാണ് കൗൺസിൽ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം വർധനവ്. റിപ്പോർട്ട് പ്രകാരം മൊത്തത്തിലുള്ള അളവ് കുറഞ്ഞെങ്കിലും മൂല്യം വർദ്ധിച്ചിട്ടുണ്ട്. ഈ പാദത്തിലെ മൊത്തം ആവശ്യം 209.4 ടണ്ണാണ്, ഇത് 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം കുറവാണ്. സ്വർണ്ണവില വർദ്ധിക്കുന്നത് മൂല്യം ഉയർത്തുകയും അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ആഭരണങ്ങളുടെ ആവശ്യം 117.7 ടണ്ണായി കുറഞ്ഞു, ഇത് കഴിഞ്ഞ വർഷത്തെക്കാൾ 31 ശതമാനം ഇടിവാണ്. എന്നിരുന്നാലും, ഇതിന്റെ മൂല്യം 1,14,270 കോടിയായി മാറ്റമില്ലാതെ തുടർന്നു.

gold-1761813

നിക്ഷേപ ആവശ്യകതയിൽ വർദ്ധനവുണ്ടായി. അളവ് 20 ശതമാനം വർധിച്ച് 91.6 ടണ്ണായി. മൂല്യം 74 ശതമാനം വർധിച്ച് 88,970 കോടിയിലെത്തി. പാദത്തിലെ ഉയർന്ന ശരാശരി വിലയാണ് ഈ മൂല്യവർദ്ധനവിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. അളവിൽ കുറവുണ്ടായെങ്കിലും, ഉയർന്ന ശരാശരി വില കാരണം മൂല്യത്തിലുണ്ടായ ഈ ശക്തമായ വളർച്ച, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിനുള്ള ആകർഷണം ഊട്ടിയുറപ്പിക്കുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജിയണൽ സിഇഒ സച്ചിൻ ജെയിൻ പറഞ്ഞു.നിക്ഷേപത്തിന്റെ കാര്യത്തിൽ, ശ്രദ്ധേയമായ കരുത്ത് കാണിച്ചെന്നും ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ദീർഘകാല മൂല്യം സംഭരിക്കുന്നതിനുള്ള ഒരു തന്ത്രപരമായ പ്രതിബദ്ധത ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണ ഇറക്കുമതി 194.6 ടണ്ണായി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം കുറഞ്ഞു. പുനരുപയോഗം 21.8 ടണ്ണായി, ഇത് 7 ശതമാനം ഇടിവാണ്. ആളുകൾ സ്വർണ്ണം വിൽക്കുന്നതിന് പകരം കൈവശം വെക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പാദത്തിലുടനീളം വിലകൾ ഉയർന്ന നിലയിലായിരുന്നു, ഒരു ഔൺസിന് 3,456.5 ഡോളറും 10 ഗ്രാമിന് 97,074.9 (ഇറക്കുമതി തീരുവയും ജിഎസ്ടിയും ഒഴികെ) ആയിരുന്നു ശരാശരി വില. ഇത് ആഭരണങ്ങളിൽ നിന്ന് നിക്ഷേപ അധിഷ്ഠിത വാങ്ങലുകളിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിച്ചു.

അതേസമയം വില വർദ്ധിച്ചിട്ടും ആഭരണങ്ങൾക്കുള്ള സാംസ്കാരികപരമായ പ്രാധാന്യം നിലനിൽക്കുന്നുവെന്ന് ജെയിൻ ചൂണ്ടിക്കാട്ടി. ' ഉയർന്ന വില ഉണ്ടായിരുന്നിട്ടും, സ്വർണ്ണത്തിന്റെ സാംസ്കാരിക പ്രാധാന്യം കാരണം ആളുകൾ വാങ്ങാൻ മടിക്കുന്നില്ല, ഉപഭോക്താക്കൾ പുതിയ വില നിലവാരവുമായി പൊരുത്തപ്പെടുകയാണ്. വരാനിരിക്കുന്ന ഉത്സവ, വിവാഹ സീസണിലേക്ക് റീട്ടെയിലർമാർ ഒരുങ്ങിയിട്ടുണ്ടെന്നും വിപണിയിൽ നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പരമ്പരാഗത ആഭരണങ്ങൾ മുതൽ നിക്ഷേപ ഉൽപ്പന്നങ്ങൾ വരെ എല്ലാ വിഭാഗങ്ങളിലും വലിയ ഡിമാൻഡ് പ്രതീക്ഷിക്കുന്നുണ്ട്, കാരണം വിപണി ഊർജ്ജസ്വലമായ ഉത്സവ, വിവാഹ സീസണിനായി തയ്യാറെടുക്കുകയാണ്', ജെയിൻ വ്യക്തമാക്കി. മൊത്തം ആവശ്യം ഏകദേശം 462.4 ടണ്ണാണ്. സീസണൽ വാങ്ങലുകളെയും വർഷാവസാനത്തിലെ വില മാറ്റങ്ങളെയും ആശ്രയിച്ച്, ഈ വർഷത്തെ മൊത്തം ആവശ്യം 600-നും 700-നും ഇടയിലായിരിക്കുമെന്നും, ഉയർന്ന പരിധിയിലേക്ക് അടുക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+