സ്വർണാഭരണമല്ല, വാങ്ങേണ്ടത് ഇതാണ്! സ്വർണത്തിൽ നിന്ന് ഇരട്ടി ലാഭം കൊയ്യാൻ കിടിലൻ വഴി
സ്വർണം 1 ലക്ഷത്തിന് താഴേക്ക് പോകുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി വില വീണ്ടും കുതിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പവന് 4200 രൂപയാണ് വർധിച്ചത്. അതേസമയം വില വർധിച്ചിട്ടും സ്വർണം വാങ്ങിക്കൂട്ടുന്നവർ ഇപ്പോഴും കുറവല്ല. എന്നാൽ സ്വർണം ലാഭകരമായി വാങ്ങണമെങ്കിൽ ഈ സമയത്ത് ആഭരണത്തിന് പിന്നാലെ പോകരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സ്വർണത്തിൽ എങ്ങനെയാണ് ലാഭം കൊയ്യേണ്ടതെന്നും അവർ വിശദീകരിച്ചു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം
'ഹോർമോസ് കടലിടുക്ക് തുറന്നാൽ സ്വർണത്തിന്റെ വില കേരളത്തിൽ മുകളിലോട്ട് തന്നെ പോയേക്കാം. കാരണം 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന വിശ്വാസം ഉള്ളവരാണ് മലയാളികൾ. ഈ ഓണക്കാലം എന്ന് പറയുന്നത് സ്വർണം വാങ്ങുന്ന സമയമാണ്, മാത്രമല്ല കല്യാണ സീസൺ കൂടിയാണ്. വില എന്താണെങ്കിലും ഇത് രണ്ടും കൂടുതൽ സ്വർണം വാങ്ങാൻ ആയിട്ട് സാധാരണ കുടുംബങ്ങളെ പോലും പ്രേരിപ്പിക്കും. അതേസമയത്ത് തന്നെ സ്വർണം എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്ന രീതിയിൽ ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ സ്വർണം വാങ്ങി ലാഭകരമായി വിൽക്കാം, പിന്നെ വില വർദ്ധിക്കും എന്ന പ്രതീക്ഷ ഇടിഎഫുമായി ബന്ധപ്പെട്ട് സ്വർണ ബിസിനസ് നടത്തുന്നവരിൽ ഉണ്ടാകാം. ആ കാരണം കൊണ്ടും അവർ സ്വർണം വില കൂടിയാലും വാങ്ങും. കാരണം ഇന്ന് വില കൂടിയാൽ നാളെ ഇന്നത്തേക്കാൾ ഉയർന്ന വിലയായിരിക്കും, അങ്ങനെ വരുമ്പോൾ ലാഭം ഉണ്ടാക്കാം എന്ന് വിചാരിച്ചാണ് ഇടിഎഫ് വാങ്ങുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാമത്തെ രാജ്യം ചൈനയാണ്. സ്വർണത്തിന്റെ വില വർദ്ധിച്ചിട്ടും ഒരുപാട് സ്വർണം വാങ്ങുന്നു എന്നതുകൊണ്ട് തന്നെ സ്വർണം ഇറക്കുമതി വളരെ അധികം കൂടി .അതുകൊണ്ടാണ് പ്രധാനമന്ത്രി സ്വർണ ഉപഭോഗം കുറയ്ക്കൂ എന്ന് രണ്ടു മാസം മുൻപ് ഒരു ആഹ്വാനം നടത്തിയത്. ബിജെപി ഗവൺമെന്റ് വന്നപ്പോൾ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12 ശതമാനം ആയിരുന്നു. അത് 5 ശതമാനം വരെ കുറച്ചുകൊണ്ടുവന്നതാണ്. പക്ഷേ ആ 5 ശതമാനത്തിൽ നിന്ന് അത് 15%ത്തിലേക്ക് ചുങ്കം ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നു. ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കാനും അങ്ങനെ വിലക്കയറ്റം ഉണ്ടായാൽ എങ്കിലും സ്വർണം വാങ്ങൽ കുറയും എന്ന് കരുതിയിട്ടാണ്. എന്നിട്ട് പോലും ഇന്ത്യയിലെ സ്വർണത്തിന്റെ വിപണി താഴോട്ട് വളരെ ചുരുക്കം മാത്രമേ പോയുള്ളൂ. അങ്ങനെ സ്വർണത്തിനോട് താല്പര്യം കാണിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ആ സാഹചര്യത്തിലാണ് കേരളത്തിലെ ഓണം വന്നു പെട്ടിരിക്കുന്നത്.
ഓണക്കാലത്ത് എല്ലാ ഉൽപന്നങ്ങൾക്കും കേരളം കൊടുക്കുന്ന ആ പ്രാധാന്യം ഒട്ടും കുറയാത്ത തരത്തിൽ സ്വർണത്തിനും കൊടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്ത് വില വർദ്ധിച്ചു വന്നാൽ പോലും സ്വർണത്തിൻറെ ഡിമാൻഡിൽ വലിയ ഇടിവുണ്ടാവുകയില്ല.ആഭരണമായിട്ടാണ് സ്വർണം വാങ്ങി വെക്കുമ്പോൾ വാങ്ങിയ വില നമ്മുക്ക് വിക്കാൻ ചെല്ലുമ്പോൾ കിട്ടണം എന്നില്ല. അതുകൊണ്ട് സ്വർണത്തോട് ഭ്രമമുള്ളവർ സ്വർണം നാണയമായിട്ടോ അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആയിട്ടോ ഒക്കെ കരുതുകയാണ് എങ്കിൽ ലാഭകരമായി വിൽക്കാൻ കഴിയും.
ഇടിഎഫ് വഴി സ്വർണം വാങ്ങി വിൽക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നുണ്ട്. സ്വർണം നേരിട്ട് വാങ്ങാതെ ഷെയർ വാങ്ങുന്നതുപോലെ തന്നെ ഡിമാറ്റ് അക്കൗണ്ടിൽ സ്വർണം വാങ്ങി അത് ഡിമാറ്റ് അക്കൗണ്ട് വഴി തന്നെ വിൽക്കുന്ന തരത്തിലുള്ള ട്രേഡിങ് വലിയ തോതിൽ നടക്കുന്നുണ്ട് .അങ്ങനെ ലാഭം കൊയ്യുന്നവർ വളരെ കൂടുതലാണ്. ആവശ്യത്തിന് സ്വർണാഭരണം വാങ്ങി വെച്ചവർക്ക് വീണ്ടും വീണ്ടും അത് വാങ്ങുന്നതിനേക്കാൾ കൂടുതൽ ലാഭം ഉണ്ടാക്കാൻ പറ്റുന്നത് നാണയങ്ങൾ വാങ്ങി വെക്കുകയോ അല്ലെങ്കിൽ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് വഴിയുള്ള ബിസിനസോ ആണ്. ആ തരത്തിൽ ഏതായാലും കേരളത്തിലും ഇന്ത്യയിലും സ്വർണം വിൽക്കുന്നത് വർദ്ധിച്ചു വരുമ്പോൾ സ്വർണം വിൽക്കുന്ന ഒരു ട്രെൻഡും ഇപ്പോൾ കാണുന്നു എന്നാണ് സ്വർണവിപണി നമുക്ക് തരുന്ന സൂചന',മേരി ജോർജ് പറഞ്ഞു.




Click it and Unblock the Notifications