Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം കണ്ട് പുരുഷന്മാരുടേയും മനം മയങ്ങുന്നു: വില്‍പ്പനയില്‍ ഇരട്ടിയോളം വർധന: തന്ത്രം മാറ്റി ജ്വല്ലറികള്‍

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് സ്വർണാഭരണങ്ങളില്‍ വലിയ മോഹങ്ങള്‍ വെച്ചുപുലർത്താറുള്ളതെന്നാണ് പൊതുവെ പറയാറുള്ളത്. ജ്വല്ലറികളില്‍ എത്തി ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ വാങ്ങിക്കുന്നവരെ നോക്കിയാല്‍ ഏറ്റവും അധികം കാണുക സ്ത്രീകളെയാണ്. അതുകൊണ്ട് തന്നെ സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആഭരണങ്ങള്‍ നിർമ്മിച്ച് വിപണിയില്‍ എത്തിക്കാനാണ് ജ്വല്ലറികള്‍ ശ്രദ്ധിക്കുക.

സ്ത്രീകളാണ് വാങ്ങുക എന്നതിനാല്‍ തന്നെ പരസ്യങ്ങളിലും അത്തരം കണ്ടന്റുകള്‍ക്കായിരിക്കും പ്രാധാന്യം. പുരുഷന്മാർ പലപ്പോഴും സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ വാങ്ങി നല്‍കുന്ന സ്നേഹമതിയായ മകനോ ഭർത്താവോ ആയി പരസ്യങ്ങളില്‍ ഒതുങ്ങും. എന്നാല്‍ ഇതാ അധികം വൈകാതെ തന്നെ പുരുഷന്മാരേയും ജ്വല്ലറികള്‍ തങ്ങളുടെ പരസ്യത്തില്‍ കാര്യമായി തന്നെ പരിഗണിക്കേണ്ടി വരും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

gold-men

ഇത്തവണ ദീപാവലി സീസണില്‍ കൊൽക്കത്തയിലെ ജ്വല്ലറി സ്റ്റോറുകളിൽ പുരുഷന്മാർക്കുള്ള ആഭരണങ്ങളുടെ വിൽപ്പന ഇരട്ടിയായെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണയായി വളകള്‍, ബ്രേസ്ലെറ്റുകള്‍, മാല എന്നിവയാണ് പുരുഷന്മാർക്കായി ജ്വല്ലറികളില്‍ ലഭ്യമാകുക. ഇതിനാകട്ടെ ഏകദേശം എല്ലാം ഒരേ തരം ഡിസൈന്‍ ആയിരിക്കും. എന്നാല്‍ പുതിയ ഡിസൈനുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പുരുഷന്മാരേയും വലിയ തോതില്‍ ആശ്രയിക്കുന്നുണ്ടെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.

യുവതലമുറയുടെ ആവശ്യങ്ങൾക്കനുസരിച്ച് വേഗത്തിൽ തങ്ങളുടെ വിപണന തന്ത്രങ്ങൾ മാറ്റിയെടുക്കുന്ന കൊൽക്കത്തയിലെ ആഭരണ വ്യാപാരികൾ, അടുത്ത വർഷം ഈ വിഭാഗത്തിൽ വീണ്ടും ഇരട്ടി വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കൊല്‍ക്കത്തയില്‍ മാത്രമല്ല രാജ്യത്തെ വിവിധ നഗരങ്ങളിലും സമാനമായ പ്രവണ കാണുന്നു. "ചരിത്രപരമായി, രാജാക്കന്മാർ ആഭരണങ്ങൾ ധരിച്ചിരുന്നു, അത് അവരുടെ പുരുഷത്വത്തിന്റെ പ്രതീകമായിരുന്നു. ആ ശൈലി ഇന്ന് വീണ്ടും ഉയർന്നുവരികയാണ്, ആധുനിക പുരുഷന്മാരുടെ പുരുഷത്വത്തെ പുനർനിർവചിക്കാൻ ശ്രമിക്കുന്നു," ബംഗാൾ ജ്വല്ലറിയിലെ ശുബദീപ് റോയ് പറയുന്നു.

"ഈ വർഷം ഞങ്ങൾ ഉയർന്ന വിൽപ്പന പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ സ്വർണവില ഉയർന്നിട്ടും പുരുഷന്മാരുടെ ആഭരണ വിഭാഗത്തിന്റെ വിൽപ്പന അവിശ്വസനീയമായ വർധനവാണ് രേഖപ്പെടുത്തിയത്.ഈ പ്രവണത, പുരുഷന്മാർ ആഭരണങ്ങളോടുള്ള പരമ്പരാഗത കാഴ്ചപ്പാടുകൾ മാറ്റി, അവയെ ശൈലിയുടെയും ആത്മവിശ്വാസത്തിന്റെയും ഭാഗമായി കാണാൻ തുടങ്ങിയതിന്റെ തെളിവാണ് അത്" അദ്ദേഹം പറഞ്ഞു.

"കൊൽക്കത്തയിലെ ജ്വല്ലറികള്‍ക്ക് ഇനി പുരുഷന്മാർ രണ്ടാംനിര ഉപഭോക്താക്കളല്ല. വിവാഹങ്ങൾക്കോ പ്രത്യേക അവസരങ്ങൾക്കായോ മാത്രമല്ല, ദൈനംദിന ഉപയോഗത്തിനും പുരുഷന്മാർ ആഭരണങ്ങൾ വാങ്ങുന്നു. വിപണി ഇപ്പോൾ കൂടുതൽ വൈവിധ്യമാർന്നതാണ്. ഈ വർഷം പുരുഷന്മാരുടെ ആഭരണ വിൽപ്പന ഏതാണ്ട് ഇരട്ടിയായി, ഞങ്ങളുടെ മൊത്തം ഇടപാടുകളിൽ 11 ശതമാനമാണ് പുരുഷന്മാർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12%-14% അധികം റീട്ടെയിൽ ഇടപാടുകളും ഞങ്ങള്‍ക്കുണ്ടായി. പുരുഷന്മാരും ആഭരണങ്ങളെ ഒരു ഫാഷൻ അടയാളമായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വളർച്ച്" അഞ്ജലി ജ്വല്ലേഴ്സിന്റെ അനർഘ ഉത്തിയ ചൗധുരി വ്യക്തമാക്കി.

ഒരു ദശാബ്ദം മുമ്പ് പുരുഷന്മാർ ആഭരണങ്ങൾ ധരിക്കുന്നത് സാധാരണമല്ലായിരുന്നെങ്കിലും, ഇപ്പോൾ അതിൽ വലിയ മാറ്റം വന്നിരിക്കുന്നുവെന്ന് സവൻസുഖ ജ്വല്ലേഴ്സിന്റെ സിദ്ധാർത്ഥ സവൻസുഖയും അഭിപ്രായപ്പെടുന്നു. പുരുഷന്മാർ ഇപ്പോൾ ആത്മവിശ്വാസത്തോടെ ആഭരണങ്ങൾ ധരിക്കുകയും അവ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അടുത്ത വർഷം ഈ പ്രവണതയിൽ കാര്യമായ വളർച്ച ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാരണം പുരുഷന്മാർ ഇപ്പോൾ സ്വന്തമായി ആഭരണങ്ങൾ വാങ്ങാൻ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുരുഷന്മാരുടെ ആഭരണങ്ങളോടുള്ള വർധിച്ച ഡിമാൻഡ് മനസ്സിലാക്കിയാണ് സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട് ബോളിവുഡ് താരം കാർത്തിക് ആര്യനെ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി നിയോഗിച്ചത്. ഞങ്ങൾ സ്വർണവും പ്ലാറ്റിനവും ഉൾപ്പെടുന്ന പുതിയ കളക്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. വർഷം മുഴുവൻ, പുരുഷന്മാരുടെ ആഭരണങ്ങൾ ഞങ്ങളുടെ മൊത്തം വിൽപ്പനയുടെ 10%-12% വിഹിതം നേടുന്നു. ഈ ധനതേരസിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20%-25% വളർച്ച ഈ വിഭാഗത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+