സ്വർണം ഇങ്ങനെ വാങ്ങൂവെന്ന് ജ്വല്ലറി വ്യാപാരി, 4000 രൂപ വരെ ലാഭിക്കം..നിക്ഷേപത്തിന് ബെസ്റ്റ്
സ്വർണവില കുറയുന്നുണ്ടെങ്കിലും ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് വർഷം കൊണ്ടാണ് മഞ്ഞലോഹത്തിന് ഇത്രയും വലിയൊരു കുതിപ്പ് രേഖപ്പെടുത്തിയത്. വില ഉയരത്തിൽ തന്നെ ആണെങ്കിലും കേരളത്തിലടക്കം സ്വർണത്തിൻ്റെ ഡിമാൻ്റിന് വലിയ കോട്ടം തട്ടിയിട്ടില്ല. എന്തായാലും നിക്ഷേപ ലക്ഷ്യത്തോടെയാണ് നിങ്ങൾ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഒരിക്കലും ആഭരണമായി വാങ്ങരുതെന്ന് പറയുകയാണ് ജ്വല്ലറി വ്യാപാരിയായ അരുണ്‍ മാർക്കോസ്. നിക്ഷേപക്കണമെങ്കിൽ സ്വർണം വാങ്ങേണ്ട രീതി അദ്ദേഹം വിശദീകരിച്ചു. ഇത്തരത്തിൽ വാങ്ങുമ്പോൾ 4000 രൂപയ്ക്ക് മുകളിൽ ലാഭിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'സ്വർണം എപ്പോഴും ഒരു ദീർഘകാല നിക്ഷേപമായി കാണാവുന്ന ഒരു വസ്തു തന്നെയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് സ്വർണത്തിനുണ്ടായ വിലവർദ്ധനവ് നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ വളരെ വലുതാണ് .ഏകദേശം 100%ത്തിൽ അധികം വർദ്ധനമാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. സ്വർണം ഒരു നിക്ഷേപമായി വാങ്ങി വെക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ആഭരണങ്ങളായി വാങ്ങി വെക്കേണ്ട എന്നുള്ളതാണ് അഭിപ്രായം.

ആഭരണത്തിന് പകരം സ്വർണ നാണയങ്ങൾ വാങ്ങണം. ഏത് വെയിറ്റിൽ എത്ര കോയിൻ വേണമെങ്കിലും ജ്വല്ലറികൾ നിർമ്മിച്ച് നൽകും. അതിൻ്റെ സംവിധാനങ്ങളും അവർക്കുണ്ട്. സ്വർണം കോയിൻ ആയിട്ട് വാങ്ങി വെക്കുമ്പോൾ പണിക്കൂലി ഇനത്തിൽ വലിയ ഒരു ലാഭം ആളുകൾക്ക് ലഭിക്കും. മിനിമം ഒരു പവനിൽ ഒരു 3000 രൂപ 4000 രൂപ എങ്കിലും ആഭരണങ്ങളായി വാങ്ങുന്നതിനേക്കാൾ കുറവായിരിക്കും കോയിനുകളായിട്ട് വാങ്ങി വെച്ചാൽ.
അത് പിന്നീട് വിൽക്കേണ്ട സാഹചര്യത്തിൽ സാധാരണ ആഭരണങ്ങൾക്കും കോയിനും എല്ലാം ഒരേ റേറ്റ് തന്നെയാണ് ലഭിക്കുന്നത്. ആഭരണങ്ങളായി വാങ്ങുമ്പോൾ വലിയ ഒരു ഒരു തുക പണിക്കൂലിയായിട്ട് നൽകേണ്ടതായിട്ട് വരും. കോയിനുകളായിട്ട് വാങ്ങുമ്പോൾ ആ പണിക്കൂലിയിൽ വലിയൊരു ലാഭം ലഭിക്കും.വിൽക്കുമ്പോൾ എല്ലാ ആഭരണങ്ങൾക്കും കോയിൻ ആണെങ്കിലും ഒരേ വില തന്നെയാണ് ലഭിക്കുന്നത്.
എന്നാൽ പണയം വെയ്ക്കാനോ അങ്ങനെ എന്തെങ്കിലും ആഗ്രഹിക്കുന്ന ആളുകൾ ഈ കോയിനുകൾക്ക് ചെറിയ ഒരു കുഴയും കൂടി പണിത് വെക്കേണ്ടതായിട്ട് വരും .കാരണം ചില ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലും നാണയങ്ങളായിട്ട് എടുക്കാറില്ല. അവർക്ക് ലോക്കറ്റ് എന്നൊരു കാറ്റഗറി മാത്രമേ ഉള്ളൂ. എന്നിരുന്നാലും ഇന്നത്തെ സമയത്ത് പല ജ്വലറികളും അതിൽ നിന്ന് അവരുടെ പോളിസിയിൽ മാറ്റം വരുത്തിയിട്ടുണ്ട് . 916 ഹോൾമാർക്ക് ഉള്ള കോയിനുകൾ അവർ വിൽക്കുന്ന സാഹചര്യമുണ്ട്.


Click it and Unblock the Notifications
