Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന് വില 2 ലക്ഷം വരെയായേക്കും;സുരക്ഷിതമായി എങ്ങനെ സൂക്ഷിക്കാം..ഇതാ മാർഗങ്ങൾ

കഴിഞ്ഞ ഒരു വർഷമായി സ്വർണവില കുതിച്ചുയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1.11 ലക്ഷം രൂപയാണ് വില. 2025 ജനുവരിയിൽ വെറും 50,000 രൂപയായിരുന്നു പവൻ വില. അതാണിപ്പോൾ പകുതിയിലധികം വർധിച്ചിരിക്കുന്നത്. ഇനിയും സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് ആഗോള വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ വില 2 ലക്ഷത്തിന് മുകളിലേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം വില വർധിച്ചതോടെ സ്വർണം അപഹരിക്കുന്ന കേസുകൾ ഉയരുകയാണ്. സ്വർണം ധരിച്ച് നടന്നാലും വീട്ടിൽ സൂക്ഷിച്ചാലുമൊക്കെ മോഷണം പോകുന്നതാണ് സാഹചര്യം. എങ്ങനെയാണ് ഇക്കാലത്ത് സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനാകുക?പേഴ്സണൽ ഫിനാൻസ് അനലിസ്റ്റ് കെകെ ജയകുമാർ മനോരമ ന്യൂസിനോട് പങ്കുവെച്ചത് ഇങ്ങനെ.

goldpavan3

'പവൻ വില 5000-10000 വിലയുണ്ടായിരുന്ന അപ്പോഴുള്ള അതേ മാനസികാവസ്ഥയിലാണ് 25-30 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണം അണിഞ്ഞ് കൊണ്ടുപോകുന്നത്. സ്വർണ്ണം സൂക്ഷിക്കുന്നതിനെക്കുറിച്ച് ആദ്യം ചിന്തിക്കുന്നത് ബാങ്ക് ലോക്കറിൽ വെക്കുക എന്നുള്ളതാണ്. ഒരു ചെറിയ പീസ് കൊടുത്ത് നമ്മൾ ബാങ്കിൽ വെക്കുന്നു പക്ഷേ ആ ബാങ്കിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടു പോയാൽ അത് നമുക്ക് തിരിച്ചു കിട്ടുന്നത് നിരവധി വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ്', അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ അനാസ്ഥ കാരണം സ്വർണ്ണം നഷ്ടപ്പെട്ടാൽ, നഷ്ടപരിഹാരം ലഭിക്കാൻ നിരവധി നിബന്ധനകളുണ്ട്. ഗുരുതരമായ അനാസ്ഥ തെളിയിക്കപ്പെട്ടാൽ മാത്രമേ ബാങ്കുകൾക്ക് വസ്തുക്കളുടെ കാര്യത്തിൽ ഉത്തരവാദിത്തമുള്ളൂ. ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, വാർഷിക വാടകയുടെ 100 ഇരട്ടി വരെയാണ് നഷ്ടപരിഹാരം.

ഇത്തരം ക്ലെയിമുകൾക്ക് ദൈർഘ്യമേറിയ നിയമനടപടികളും പോലീസ് എഫ്ഐആറുകളും കോടതി ഇടപെടലുകളും ആവശ്യമാകും. കൂടാതെ ലോക്കറുകൾക്ക് ബാങ്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നില്ല, ഇത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തമാണ്.

മറ്റൊരു സാധ്യത സ്വർണ്ണം പണയം വെക്കുകയെന്നതാണെന്നും ജയകുമാർ വിശദീകരിച്ചു.പണയം വെക്കുന്ന ധനകാര്യ സ്ഥാപനം, അത് ബാങ്ക് ആകട്ടെ, അതല്ലെങ്കിൽ മറ്റ് ബാങ്കിങ് ഫിനാൻസ് കമ്പനികൾ ആകട്ടെ, അവർ അതിന് ഇൻഷുറൻസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മോഷണം, തീപിടുത്തം, നഷ്ടം എന്നിവയിൽ നിന്ന് പണയം വെച്ച സ്വർണ്ണത്തിന് സ്ഥാപനം ഇൻഷുറൻസ് പരിരക്ഷ നൽകും. പലപ്പോഴും പൂർണ്ണ മൂല്യം വരെ കവറേജ് ലഭിക്കാറുണ്ട്. സ്വർണ്ണം വിൽക്കാതെ വേഗത്തിൽ പണം ലഭിക്കാൻ ഇത് സഹായിക്കുന്നു. പേഴ്സണൽ ലോണുകളേക്കാൾ കുറഞ്ഞ പലിശ നിരക്കുകളാണ് ഇതിനുള്ളത്. 3 മാസം മുതൽ ഒരു വർഷം വരെ കാലാവധിയിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.

സ്വർണ്ണത്തിന്റെ ഭൗതികമായ ഉടമസ്ഥാവകാശം താൽക്കാലികമായി നഷ്ടപ്പെടും എന്നതാണ് പ്രധാന പോരായ്മ. കൃത്യസമയത്ത് തിരിച്ചടച്ചില്ലെങ്കിൽ പലിശ കൂടും, ചെലവുകൾ വർദ്ധിക്കും. സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാൽ, കൂടുതൽ സ്വർണ്ണം പണയം വെക്കേണ്ടി വരുകയോ അധിക തുക അടയ്‌ക്കേണ്ടി വരുകയോ ചെയ്യാം. തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ലേലം ചെയ്യാനുള്ള സാധ്യതയുമുണ്ട്.

'മറ്റൊരു മാർഗം ഉള്ളത് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം, അതല്ലെങ്കിൽ ഗോൾഡ് ഡിപ്പോസിറ്റ് സ്കീം ആണ്, ആർബിഐ ഏർപ്പെടുത്തിയിരിക്കുന്ന ഒരു ഷെയർ സ്കീം ഉണ്ട്. അതുപോലെ തന്നെ, നമുക്ക് ബാങ്കുകൾക്ക് നമ്മളുടെ കയ്യിൽ ആവശ്യമില്ലാത്ത അധികമായിട്ടുള്ള സ്വർണ്ണം ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യാം. പക്ഷേ, അത് ആഭരണങ്ങൾ ആണെങ്കിൽ പോലും, ബാങ്കുകൾ അത് മെൽറ്റ് ചെയ്ത് ഗോൾഡ് ബാറിന്റെ ഗോൾഡ് കോയിന്റെ രൂപത്തിലാണ് സൂക്ഷിക്കുക.

നമ്മളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണാഭാരണങ്ങൾ ഇൻഷുർ ചെയ്യുക എന്നുള്ളതാണ്. അത് പലതരത്തിലുള്ള ഇൻഷുറൻസ് സ്കീമുകൾ അവൈലബിൾ ആണ്. വീടിനുള്ള ഇൻഷുറൻസ് പ്രൊട്ടക്ഷൻ നേടുന്നതിനൊപ്പം വീട്ടുപകരണങ്ങൾക്കും വീട്ടിൽ സൂക്ഷിക്കുന്ന ആഭരങ്ങൾക്ക് ഇൻഷുറൻസ് എടുക്കാം',അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+