Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തിന് നികുതി കൊടുക്കണോ? എത്ര പവന്‍ വരെ വീട്ടില്‍ സൂക്ഷിക്കാം

സ്വര്‍ണത്തിന് നമ്മുടെ രാജ്യത്ത് നിക്ഷേപം, അലങ്കാരം എന്നതിലുപരി സാംസ്‌കാരികമായ പ്രാധാന്യവും ഉണ്ട്. ഉത്സവങ്ങള്‍ക്കോ വിവാഹങ്ങള്‍ക്കോ ദീര്‍ഘകാല സമ്പാദ്യങ്ങള്‍ക്കോ ആകട്ടെ, ഇന്ത്യയിലെ കുടുംബങ്ങള്‍ പലപ്പോഴും വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നു. വളരെ ചുരുക്കം ചിലര്‍ മാത്രമായിരിക്കും ബാങ്കുകളിലെ ലോക്കര്‍ സൗകര്യം സ്വര്‍ണം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത്.

അതേസമയം സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുന്നവരെ സംബന്ധിച്ച് പലപ്പോഴും ഉയരുന്ന ഒരു സംശയാണ് എത്രത്തോളം സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം, ഇതിന് നിയമപരമായ പരിധിയുണ്ടോ എന്നത്. നിങ്ങള്‍ക്ക് എത്ര സ്വര്‍ണം സ്വന്തമാക്കാം എന്നതിന് ഔദ്യോഗിക പരിധിയില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഒരു നികുതി റെയ്ഡ് സമയത്ത്, അധികാരികള്‍ക്ക് സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശ തെളിവ് നിങ്ങളോട് ആവശ്യപ്പെടാം.

Gold

ഇനി നിങ്ങളുടെ പക്കല്‍ മതിയായ രേഖകളില്ലെങ്കിലും വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം വരെ സ്വര്‍ണം കൈവശം വെക്കാവുന്നതാണ്. അവിവാഹിതരായ സ്ത്രീകള്‍ക്ക് ഇത് 250 ഗ്രാം വരെയും പുരുഷന്മാര്‍ക്ക് 100 ഗ്രാം വരെയും സ്വര്‍ണം കൈവശം വെക്കാം. രസീതുകളോ പേപ്പര്‍ വര്‍ക്കുകളോ ഇല്ലാതെ പോലും ഈ പരിധികള്‍ ബാധകമാണ്. അതേസമയം വാങ്ങിയ ബില്ല് അഥവാ ഇന്‍വോയ്സുകള്‍, അനന്തരാവകാശ രേഖകള്‍ പോലുള്ള സാധുവായ രേഖകള്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ ഇതില്‍ കൂടുതല്‍ നിയമപരമായി കൈവശം വയ്ക്കാം.

വീട്ടില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള നികുതിയ്ക്ക് വിധേയമല്ല. എന്നാല്‍ സ്വര്‍ണത്തിന്റെ ഉറവിടം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്. സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍, ഇവ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. അതിനാല്‍ സ്വര്‍ണം വാങ്ങിയ രസീതുകള്‍ അല്ലെങ്കില്‍ ബില്ലുകള്‍, അനന്തരാവകാശ രേഖകള്‍, പ്രഖ്യാപിച്ച വരുമാനത്തിന്റെയോ സമ്പാദ്യത്തിന്റെയോ തെളിവ് എന്നിവ കൈവശമുണ്ടായിരിക്കുന്നത് ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ശരിയായ രേഖകള്‍ നിങ്ങളുടെ സ്വര്‍ണം സുരക്ഷിതമായും നിയമപരമായും പരിരക്ഷിതമായും നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നു. സര്‍ക്കാര്‍ പരമാവധി പരിധി ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും, സുതാര്യത പ്രധാനമാണ്. അതിനാല്‍ നിങ്ങള്‍ക്ക് മനസമാധാനം വേണമെങ്കില്‍, ഓരോ ഗ്രാം സ്വര്‍ണ്ണത്തിനും വ്യക്തമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കുക. അതേസമയം സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില റെക്കോഡിലാണ് വ്യാപാരം നടത്തുന്നത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 89480 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവന് 920 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11185 രൂപയിലെത്തി. ഇന്നലെയാണ് ആദ്യമായി ഗ്രാം സ്വര്‍ണത്തിന് 11000 രൂപ കടന്നത്. അതേസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9200 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. നിലവിലെ സ്ഥിതിയില്‍ നാളെ തന്നെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 90000 ഭേദിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+