Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഗ്രാമിന് 13000ത്തിൽ നിന്ന് 14000 ത്തിലേക്ക് കുതിക്കും; ഭിതിയിലെന്ന് ജ്വല്ലറി വ്യാപാരികൾ.കാരണം ഇതാണ്

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ സ്വർണവിലയിൽ ഗണ്യമായ മുന്നേറ്റമാണ് പ്രകടമായത്.. ജനുവരി ആദ്യവാരം നേരിട്ട ചെറിയ ഇടിവിന് ശേഷം വില കുത്തനെ ഉയർന്നു. ഇന്നലത്തെ കണക്കനുസരിച്ച്, കേരളത്തിൽ ആഭരണങ്ങൾക്ക് ഏറ്റവും പ്രചാരമുള്ള 22 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് ഏകദേശം 13,030 രൂപയാണ് വില. അതേസമയം 24 കാരറ്റ് സ്വർണ്ണത്തിന് ഏകദേശം 14,215 രൂപയായി. ഇന്നലെ മുതൽ 22 കാരറ്റ് സ്വർണ്ണത്തിന് 155 രൂപയുടെ വർദ്ധനവും, ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 350 മുതൽ 580 വരെയും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ജനുവരി 5-6 തീയതികളിൽ 22 കാരറ്റ് സ്വർണ്ണവില ഒരു ഗ്രാമിന് 12,650-നും 12,725-നും ഇടയിൽ നിന്നിരുന്നു. ജനുവരി 7-8 ദിവസങ്ങളിൽ 12,650-ലേക്ക് താഴ്ന്ന് ചെറിയ തിരുത്തലിന് വിധേയമായതിന് ശേഷം, 9 മുതൽ നിരന്തരമായി വില വർധിച്ച് തുടങ്ങി. ദിവസേനയുള്ള ഈ വർദ്ധനവ് സ്വർണ്ണവിലയെ ജനുവരി 12 ആയപ്പോഴേക്കും പുതിയ ഹ്രസ്വകാല ഉയരങ്ങളിലെത്തിച്ചു.

gold4-176

ആഗോള സ്വർണ്ണ ട്രെൻഡുകൾക്ക് അനുസരിച്ചുള്ളതാണ് കേരളത്തിലേയും വിലവർധനവ്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ആവശ്യം എന്നിവയെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം ഇനിയും സ്വർണ വില കുതിക്കുമെന്നാണ് ഓൾ കേരള ഗോൾഡ് ആൻ്റ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര വ്യക്തമാക്കുന്നത്. വിശദമായി നോക്കാം.

'തീർച്ചയായിട്ടും ഇനിയും സ്വർണവില കൂടാനുള്ള സാധ്യതയാണ് ഉള്ളത്. അതുപോലെ തന്നെ സ്വർണം വിൽക്കാനായിട്ടും ഒരു ഫ്ലോ ഉണ്ടായിരുന്നതാണ്; ഇങ്ങനെ പെട്ടെന്ന് വിലവർധനവ് വന്നുകൊണ്ടിരിക്കുന്നതുകൊണ്ട് ഇനിയും കൂടും എന്നുള്ള ഒരു പ്രതീക്ഷയിൽ ആളുകൾ നോക്കിയിരിപ്പുണ്ട്. കുറേ പേർ അത്യാവശ്യങ്ങൾക്കായി വിൽക്കുന്നുണ്ട്. അത്യാവശ്യമില്ലാത്തവർ ഇനിയും വില കൂടും എന്നുള്ള ഒരു ധാരണയിൽ വിൽക്കാതെയും നോക്കിയിരിപ്പുണ്ട്. ഗ്രാമിന് 14,000 രൂപ വരെ ജനുവരി-ഫെബ്രുവരിയോടു കൂടി ആകും എന്ന് പറഞ്ഞത് ഏകദേശം 13,040 രൂപ ഇപ്പോൾ ആയിക്കഴിഞ്ഞു. അതവിടെയും നിൽക്കുന്ന ഒരു രീതി അല്ല കാണുന്നത്. ഡോളർ റേറ്റ് ഇന്നിപ്പോൾ 4,500 ന് അടുത്ത് എത്തി. റേറ്റ് നമ്മൾ വിചാരിക്കുന്നതിന് അപ്പുറത്തോട്ട് കൂടാൻ പോകുകയാണ്. അങ്ങനെ ഒരു അനുമാനമാണ് അറിയാൻ കഴിയുന്നത്.

നമുക്ക് സേഫ് ആയിട്ടുള്ള രണ്ടോ മൂന്നോ നാലോ സംഗതികളാണ് ഉള്ളത്. ഒന്ന് സ്വർണം, ഒന്ന് ഓയിൽ, ഒന്ന് ഷെയർ, ഒന്ന് റിയൽ എസ്റ്റേറ്റ്. ഇതിൽ ഓയിലും ഷെയറും റിയൽ എസ്റ്റേറ്റും എല്ലാം വളരെ മോശമായ അവസ്ഥയിലാണ് നിൽക്കുന്നത്. അപ്പോൾ ഏക സുരക്ഷിത നിക്ഷേപം എന്നുള്ളത് ഒരു രീതിയിൽ സ്വർണം മാത്രമാണ്. ഇപ്പോഴും അതിന് ഡിമാൻഡ് കൂടുന്നു, പ്രൊഡക്ഷൻ കുറയുന്നു; അതുകൊണ്ട് യാതൊരു കാരണവശാലും വില കുറയാനുള്ള ഒരു സാധ്യത കാണുന്നില്ല. അമിതമായ രീതിയിൽ തന്നെ ഇത് കൂടാനുള്ള ഒരു സാധ്യതയാണ് ഉള്ളത്.

ഒരു ലക്ഷം എന്ന വിലയിൽ ഉപഭോക്താക്കൾ ഞെട്ടിയ സമയമൊക്കെ കഴിഞ്ഞു. പക്ഷേ ഇത് ഇവിടെ കൊണ്ട് നിൽക്കില്ല. അബ്നോർമൽ ആയി ഇത് മുകളിലേക്ക് കയറി പോകുന്ന ഒരു സ്ഥിതിയാണ് കാണുന്നത്. കച്ചവടക്കാരെ സംബന്ധിച്ചോളം ഞങ്ങളെല്ലാം ഒരു ഭീതിയിലും അങ്കലാപ്പിലും ആണ്, കാരണം കച്ചവടത്തെ വളരെയധികം ബാധിക്കും. സാധാരണ ജനങ്ങളെ സംബന്ധിച്ചോളം അതിനപ്പുറം ബാധിക്കും. അവർക്കൊന്നും കല്യാണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ സ്വർണം എടുക്കാനുള്ള ഒരു ശേഷി ആർക്കും ഇല്ലാതാവുകയാണ് ', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+