സ്വർണവില 50,000ത്തിലേക്കോ? സംഭവിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ..പ്രവചനം ഇങ്ങനെ

രണ്ട് ദിവസത്തെ വർധനവിന് ശേഷം സ്വർണവില ഇതാ വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. ഇന്ന് സ്വർണവില ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി. 2360 രൂപ ഇടിഞ്ഞ് 91,360 രൂപയാണ് പവന് വില. ഇതോടെ സ്വർണവില ഇനിയും കുറയുമോയെന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്.

എന്തായാലും ഇനിയും സ്വർണം താഴേക്ക് തന്നെയാണ് പറയുകയാണ്
പ്രമുഖ കമ്മോഡിറ്റി എക്സ്പെർട്ട് അനിൽ കുമാർ. എകണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

goldn-

'ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവ് പരിശോധിച്ചാൽ കഴിഞ്ഞ 9 മാസത്തിനിടെ സ്വർണവിലയിൽ 35% ആണ് ഇടിവ് വന്നിരിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ കഴിഞ്ഞയാഴ്ച മാത്രം 8% മുതൽ 10% വരെ സ്വർണവില താഴ്ന്നു. പ്രത്യേകിച്ച് രണ്ടു മൂന്ന് ഘടങ്ങളാണ് വില കുറയാൻ കാരണമായത്. ഒന്ന് യു.എസ് ഫെഡ് പലിശ നിരക്ക് ഉയർത്തുമെന്ന വാർത്തയാണ്. മറ്റൊന്ന് ഡോളർ ശക്തിപ്പെടുകയാണ്. മറ്റൊരു കാര്യം യുഎസ് ട്രഷറി ബോണ്ടിന്റെ യീൽഡിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഏതൊരു കമോഡിറ്റിയുടേയും മൂല്യം ഒരു പരിധിക്കപ്പുറം ഉയർന്ന് കഴിഞ്ഞാൽ നിക്ഷേപിച്ചവർ അത് വിറ്റ് ലാഭമെടുക്കും. അത്തരത്തിൽ ലാഭമെടുപ്പ് കൂടിയതും സ്വർണവില കുത്തനെ കുറയാൻ കാരണമായി.

അന്താരാഷ്ട്ര വിപണിയിൽ. ജനുവരിയിൽ ഔണ്‍സിന് 5500 ഒക്കെ ആയിരുന്നു ഇതിന്റെ ഒരു വില. അത് ഏകദേശം ഒരു 3500 ലേക്കൊക്കെ എത്തി നിൽക്കുകയാണിപ്പോൾ. 2026 അവസാനമാകുമ്പോഴേക്കും 3500 ഔൺസ് എന്നുള്ളതിൽ നിന്നും 2900 മുതൽ 2700 വരെ താഴേക്ക് വരാനുള്ള ഒരു സാധ്യതയാണ് ഇപ്പോൾ വിലയിരുത്തുന്നത്.

ഡിസംബറൊക്കെ ആകുമ്പോഴേക്കും സ്വർണം താഴെ വരും. അതാണ് അന്താരാഷ്ട്ര ട്രെൻ്റിൽ നിന്നും മനസിലാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യയിലെ വിലയേയും സ്വാധീനിക്കും. ഇന്ത്യയെ സംബന്ധിച്ചോളം നമ്മൾ സ്വർണം ഇറക്കുമതി ചെയ്യുകയാണ്. അതായത് ഇറക്കുമതി ചെയ്യാനുള്ള ഒരു ചെലവ് വിലയിൽ വരുന്നുണ്ടാകും. മറ്റൊന്ന് ഡോളർ-രൂപ വിനിമയ നിരക്ക് ആണ്. സ്വർണം വാങ്ങുമ്പോൾ ജിഎസ്ടിയും പണിക്കൂലിയുമെല്ലാം നൽകണം.

ഇന്റർനാഷണൽ മാർക്കറ്റിൽ പെട്ടെന്ന് സ്വർണം കൂടിയതുകൊണ്ടോ കുറഞ്ഞതുകൊണ്ടോ ഇന്ത്യയിൽ വലിയ സ്വാധീനം ഉണ്ടാക്കില്ല. അതുകൊണ്ട് അന്താരാഷ്ട്ര വില കുറയുമ്പോൾ ഇന്ത്യയിൽ എത്ര വില കുറയുമെന്ന് കൃത്യമായി പ്രവചിക്കുക സാധ്യമല്ല. എന്തായാലും രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ വളരെ സാവാധനം ഇലുടേയും വില കുറയും. ആഗോള തലത്തിൽ എന്തെങ്കിലും പോസിറ്റീവ് ഘടകങ്ങൾ ഉണ്ടെങ്കിൽ വീണ്ടും സ്വർണവില ഉയരാം.
എന്നാൽ മാർക്കറ്റിൽ ഗോൾഡ് ട്രെൻഡ് ഇപ്പോൾ നെഗറ്റീവ് ആണ്. സ്വർണം ഇപ്പോൾ തന്നെ ഓവർവാല്യൂ ആണ്.

സ്വർണവില അടുത്ത വർഷവും നെഗറ്റീവ് ട്രെൻ്റിൽ തന്നെയായിരിക്കും പോകുക എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സ്വർണവില കുറയുമ്പോൾ നിക്ഷേപകർ കൂടുതലായി വാങ്ങി വെയ്ക്കാനുള്ള ഒരു സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും വില കുറയും. 50000-60000 എന്ന നിലയിൽ ഈ വർഷം എത്തില്ലെങ്കിലും അടുത്തൊരു വർഷത്തിനിടയിൽ ഈ വിലയിലേക്ക് വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma