സ്വർണ വില പവന് ഒറ്റയടിക്ക് 50000 ആകുമോ? ഇനി കുറയുക ഇത്ര..സാമ്പത്തിക വിദഗ്ധ മേരി ജോർജ് പറയുന്നത്
സ്വർണ വിലയിൽ തുടർച്ചയായ വർധനവിന് ശേഷം ഉണ്ടായ ഇടിവിൽ വലിയ ആഹ്ളാദമാണ് ആഭരണ പ്രേമികൾ പങ്കുവെയ്ക്കുന്നത്. ഇടിവിൽ വലിയ പ്രതീക്ഷയാണ് ഇവർ പുലർത്തുന്നത്. എന്നാൽ ഇപ്പോഴത്തെ ചെറിയ മാറ്റങ്ങൾ കണ്ട് സന്തോഷിക്കേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ് പറയുന്നത്. അവരുടെ വാക്കുകളിങ്ങനെ
'സ്വർണ വിലയിലെ ചെറിയ മാറ്റം കണ്ട് നമ്മൾ ആഹ്ളാദിക്കേണ്ട. കാരണം ഇനിയും തീർച്ചയായിട്ടും സ്വർണം ഒരു ലക്ഷത്തിന്റെ മുകളിൽ പോകും .ഇപ്പോഴത്തെ ആഗോള സാഹചര്യത്തിൽ ഒരുപക്ഷേ 1.16 ലക്ഷം രൂപ വരെയൊക്കെ ഒരു പവൻ സ്വർണത്തിന്റെ വില ഉയർന്നേക്കാം എന്നാണ്. പക്ഷേ അത് ഉടനെ ഉയരുമെന്നല്ല , പതുക്കെ പതുക്കെ ആയിരിക്കും കയറിയും ഇറങ്ങിയും അങ്ങനെ അങ്ങോട്ട് പോകുന്നത്. ഇപ്പോൾ സ്വർണത്തിന്റെ വിലയിലെ ഈ വന്നിരിക്കുന്ന മാറ്റം തന്നെ ഒരു സമാധാനാന്തരീക്ഷം ഒക്കെ വരുന്നു, വ്യാപാര കരാർ ഒക്കെ ഒപ്പിടും എന്ന ഒരു സ്ഥിതിയിൽ എത്തിയതുകൊണ്ടാണ് .പക്ഷേ ഇന്ന് കേൾക്കുന്നത് വെനസ്വലേയിൽ അമേരിക്ക ബോംബ് വർഷിച്ചിരിക്കുന്നു. അമേരിക്കയും വെനസ്വലേയും ചേരും പടിയല്ല, അതുകൊണ്ടുതന്നെ വെനസ്വെല തിരിച്ചടിക്കുകയില്ല, പക്ഷേ റഷ്യയോ ചൈനയോ ആരെങ്കിലും വെനസ്വലേയെ സഹായിക്കാം എന്ന് പറഞ്ഞു വന്നുകൂടായ്കയില്ല. കാരണം അതാണ് ലോകത്തിന്റെ ഒരു അന്തരീക്ഷം എന്ന് പറയുന്നത്.

വലിയ ശക്തികൾ തമ്മിൽ സ്പർദ്ധയുണ്ട്. ഉള്ളിന്റെ ഉള്ളിൽ സ്പർദ്ധ വെച്ചാണ് അവര് തോളോട് തോളിൽ ചേരുന്നതും കൈ കോർക്കുന്നതും ഒക്കെ. ഇങ്ങനെ ഒരു അന്തരീക്ഷം കണ്ടാൽ ചേർന്നാൽ കൊള്ളാം എന്ന് തോന്നുന്ന പക്ഷം ചൈനയോ റഷ്യയോ ഒക്കെ അവരോട് കൂറ് പ്രഖ്യാപിച്ചെന്ന് വരാം. ഒന്നും ചെയ്യാതിരുന്നു എന്നും വരാം. മിക്കവാറും സ്വർണത്തിന്റെ വില ഇനി ഒരു ലക്ഷത്തിന്റെ മുകളിലേക്ക് അടുത്ത ദിവസം തന്നെ പോകാനാണ് സാധ്യത.
യുഎസ് ഫെഡറൽ റിസർവിന്റെ റേറ്റ് ഓഫ് ഇൻ്ററസ്റ്റ് ഇനിയും കുറയക്കുകയാണെങ്കിൽ യുഎസ് ഡോളറിന്റെ മൂല്യം കുറയുംഅങ്ങനെയുള്ള സാഹചര്യത്തിൽ യുഎസ് ഡോളറിൽ നിക്ഷേപിച്ചാൽ നിക്ഷേപകർ ആഗ്രഹിക്കുന്ന പലിശ കിട്ടുകയി,ല്ല അതുപോലെ അതിൻറെ ബോണ്ടിൽ നിക്ഷേപിച്ചാലും പ്രയോജനമില്ല, ലാഭം കുറയും .അതുകൊണ്ട് ആ പണം സ്വർണത്തിലേക്കും ഓഹരി വിപണിയിലേക്കുംവരും ഓഹരി വിപണിയിൽ ചാഞ്ചാട്ടം ഉണ്ടെങ്കിൽ പണം സ്വർണത്തിലേക്ക് തന്നെ വരും.
സ്വർണം ഘനനം ചെയ്ത് എടുക്കാനുള്ള സാധ്യതകൾ വളരെ ലിമിറ്റഡ് ആണ്, ആഗോളതലത്തിൽ തന്നെ. ആവശ്യത്തിനനുസരിച്ച് സ്വർണത്തിന്റെ സപ്ലൈ വർദ്ധിക്കുന്നില്ല. അതുകൊണ്ട് വില വർദ്ധിക്കും. തങ്കത്തിന്റെ വില ഉയരുമ്പോഴാണ് 22 കാരറ്റ് വിലയും ആനുപാതികമായിട്ട് ഉയരും. ഇനി സ്വർണ വില താഴേക്ക് വരികയാണെങ്കിൽ തന്നെ 85000ത്തിലൊക്കെ വന്ന് നിൽക്കാനാണ് സാധ്യത. ഇല്ലെങ്കിൽ ഈ ഒരു ലക്ഷത്തിൽ ചുറ്റിതന്നെ നിൽക്കാൻ സാധ്യതയുണ്ട്.
ഇപ്പോൾ വിൽക്കാനാണ് നല്ല സമയം. സ്വർണ്ണ ആഭരണങ്ങൾ വാങ്ങുന്നത് മണ്ടത്തരമാണ്.സ്വർണ്ണത്തിൽ നിക്ഷേപിച്ചാൽ പണിക്കൂലി പണിക്കുറവ് എന്നൊക്കെ പറഞ്ഞ് നമ്മൾ വാങ്ങുന്ന വിലയെക്കാൾ വളരെ കുറച്ചാണ് തിരിച്ചു വിൽക്കുമ്പോൾ നമുക്ക് കിട്ടുക. അതേസമയത്ത് ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുമ്പോൾ ലാഭകരമാണ്, ഗോൾഡ് ബോണ്ട് എന്ന് പറയുമ്പോൾ അത് ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ബോണ്ട് ആണ്. റിസർവ് ബാങ്ക് വഴി പുറത്തിറക്കുന്ന ബോണ്ട്, ആ ഗോൾഡ് ബോണ്ടിൽ നമ്മൾ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ അതിന് ഒരു നിശ്ചിത പലിശ കിട്ടും.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
7000 രൂപ കുറഞ്ഞ് സ്വര്‍ണം, 20000 രൂപയിടിഞ്ഞ് വെള്ളി; സ്വര്‍ണവും വെള്ളിയും ഇപ്പോള്‍ തന്നെ വാങ്ങണോ? -
സ്വര്‍ണ പണയ വായ്പയ്ക്ക് ഇന്ത്യയില്‍ ആളുണ്ട്; കണ്ണുവെച്ച് ആഗോള കമ്പനികള്‍, ഓഹരികള്‍ വാങ്ങുന്നു -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സ്വര്‍ണവില ഗ്രാമിന് 33000 രൂപ, അതും രണ്ട് വര്‍ഷത്തിനുള്ളില്‍..! പവന് 2.60 ലക്ഷം!! -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
സ്വര്‍ണവില മൂന്നുവട്ടം കുറഞ്ഞു; പവന് ഇന്നു മാത്രം 5240 രൂപ വീണു, ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇതാണ് -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
പഴയ സ്വർണം വിൽക്കാനുണ്ടോ? വാങ്ങാനാകാതെ ജ്വല്ലറികൾ, സ്വർണവില കുറഞ്ഞിട്ടും പുതിയ പ്രതിസന്ധി -
സ്വർണ വില എത്രത്തോളം ഉയരും? ഈ കണക്ക് കേട്ടാൽ ആഭരണപ്രേമികളുടെ നെഞ്ച് തകരും












Click it and Unblock the Notifications