സ്വർണ വില ഉയർന്നത് പോലെ തന്നെ വീണു.. ഉച്ചയ്ക്ക് വൻ ഇടിവ്..ആഭരണപ്രേമികൾക്ക് ആശ്വാസം..പവൻ നിരക്ക്
റെക്കോഡ് വർധനവിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം സ്വർണ വില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 235 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇതോടെ ഗ്രാം വില 14,405 രൂപയായി. പവന് 1,880 രൂപ കുറഞ്ഞ് വില 1,15,240 രൂപയിലെത്തി.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ന് രാവിലെ സ്വർണ വില റെക്കോഡ് ഉയരം തൊട്ടിരുന്നു. ഗ്രാമിന് ഇന്ന് 495 രൂപ വർധിച്ച് 14640 രൂപയായിരുന്നു വില. പവൻ വില 1,17,120 രൂപയും. ഇന്നലത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 3960 രൂപയുടെ വർധനവ്. 18 കാരറ്റ് സ്വർണത്തിന് പവന് 96880 രൂപയിലുമെത്തി. ആ വിലയാണ് ഇപ്പോൾ വീണ്ടും കുത്തനെ വീണത്.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപ താഴ്ന്ന് 11,915 രൂപയായി. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 340 രൂപയാണ് വില.
യുഎസ് താരിഫ് ഭീഷണികളും ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട തർക്കങ്ങളും ആഗോള വ്യാപാര, രാഷ്ട്രീയ പിരിമുറുക്കങ്ങൾ വർദ്ധിപ്പിച്ചതാണ് രാവിലെ വിലയെ സ്വാധീനിച്ചത്. എന്നാൽ
റെക്കോർഡ് കുതിപ്പിന് ശേഷം നിക്ഷേപകർ ലാഭമെടുത്തതും സുരക്ഷിത നിക്ഷേപമെന്ന ആവശ്യം കുറഞ്ഞതുമാണ് ഈ വിലയിടിവിന് പിന്നിൽ. ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തര സ്വർണവില 4,966 ഡോളറിൽ നിന്ന് ഔൺസിന് 4,903 ഡോളറിലേക്ക് ഇടിഞ്ഞു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കുറഞ്ഞതും വിലയിടിവിനെ സ്വാധീനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവാനയത്തിൽ നിന്നും പിന്നോട്ട് പോയതും (യൂറോപ്യൻ യൂണിയൻ തീരുവകൾ നിർത്തിയതും നാറ്റോയുമായി ഗ്രീൻലാൻഡ് ധാരണയും) ട്രാൻസ്-അറ്റ്ലാൻ്റിക് വ്യാപാര യുദ്ധഭീതി കുറച്ചു.

സ്വർണത്തെ വിശ്വസിക്കേണ്ട
സ്വർണ വിലയിലെ ഇപ്പോഴത്തെ ഇടിവിനെ കാര്യമാക്കേണ്ടെന്നും വില ഇനിയും റെക്കോഡുകൾ ഭേദിക്കാമെന്നുമാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം പകുതിയോടെ തന്നെ സ്വർണ വില ഔണ്‍സിന് 5000 ഡോളർ കടക്കുമെന്ന പ്രവചനങ്ങൾ വിദഗ്ധർ ആവർത്തിക്കുന്നുണ്ട്. 2026 അവസാനത്തോടെ സ്വർണ്ണവില ഔൺസിന് 5,400 ഡോളറിലെത്തുമെന്നാണ്. സ്വകാര്യ മേഖലയിലെ നിക്ഷേപ വൈവിധ്യവൽക്കരണവും വളർന്നുവരുന്ന വിപണികളിലെ സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജെ.പി. മോർഗൻ 2026-ന്‍റെ നാലാം പാദത്തിൽ ശരാശരി 5,055 ഡോളർ വില പ്രതീക്ഷിക്കുന്നു. വർഷാവസാനത്തോടെ 5,000 ഡോളറിലെത്താനും ദീർഘകാലാടിസ്ഥാനത്തിൽ 6,000 ഡോളറിലേക്ക് എത്താനും സാധ്യത പ്രവചിക്കുന്നുണ്ട്.
എ.എൻ.സെഡ്., സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവ 5,000 ഡോളറിന് മുകളിലുള്ള വിലകളും എച്ച്.എസ്.ബി.സി. ആദ്യ പകുതിയിൽ 5,000 ഡോളർ സാധ്യമാണെന്നും പ്രവചിക്കുന്നു. യാർഡെനി റിസേർച്ചിനെപ്പോലുള്ള വിശകലന വിദഗ്ദ്ധർ 6,000 ഡോളറോ അതിൽ കൂടുതലോ വില പ്രതീക്ഷിക്കുന്നുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ, ഒരു അടിസ്ഥാന സാഹചര്യത്തിൽ 5-15% വർദ്ധനവോ












Click it and Unblock the Notifications