സ്വർണ വില ഉടൻ കുത്തനെ ഇടിയും? 21 കാരറ്റ് മതി..എന്തുകൊണ്ട് 18 കാരറ്റിൽ താഴേക്ക് പോകരുത്;വ്യാപാരികൾ പറയുന്നു
സർവ്വ റെക്കോഡുകളും ഭേദിച്ച് കുതിക്കുകയാണ് സ്വർണം. ഇന്നലെ സംസ്ഥാനത്ത് 1800 രൂപയുടെ വർധനവാണ് പവൻ വിലയിൽ ഉണ്ടായത്. 1,07,240 രൂപയാണ് നിലവിലെ പവൻ നിരക്ക്. ഗ്രാമിന് 13405 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ ഉയരങ്ങളിലെത്തിയതാണ് കേരളത്തിലും വില വർധനവിന് കാരണമായത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,666 ഡോളറെന്ന നിലയിലാണ് സ്വർണം.
യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ട്രംപ് തീരുവ യുദ്ധം കടുപ്പിച്ചതാണ് സ്വർണവില വർധിക്കാനുള്ള കാരണം. ട്രംപിനെതിരെ സംഘടിച്ച് നീങ്ങാനാണ് യൂറോപ്യൻ യൂണിയൻ്റെ തീരുമാനം. ചർച്ചകളിൽ പരിഹാരമായില്ലേങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ആലോചന. അതിനിടെ നിക്ഷേപകർ യുഎസ് ഫെഡ് നിലപാട് ഉറ്റുനോക്കുകയാണ്. ദുർബലമായ തൊഴിൽ വിപണി കൂടുതൽ മോശമാകാൻ സാധ്യതയുള്ളതിനാൽ, ആവശ്യമെങ്കിൽ ഫെഡറൽ റിസർവ്വ് പലിശനിരക്ക് വീണ്ടും കുറയ്ക്കാൻ തയ്യാറായിരിക്കണമെന്നാണ് ഫെഡറൽ റിസർവ് വൈസ് ചെയർ മിഷേൽ ബോമാൻ വെള്ളിയാഴ്ച പറഞ്ഞത്.

ജനുവരി 27-28 ലെ യോഗത്തിൽ ഫെഡ് നിരക്കുകൾ നിലനിർത്തുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. എങ്കിലും, ഈ വർഷം കുറഞ്ഞത് രണ്ട് തവണയായി 25 ബേസിസ് പോയിന്റ് നിരക്ക് വെട്ടിക്കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്..
അതിനിടെ മറ്റ് അമൂല്യ ലോഹങ്ങളിൽ, സ്പോട്ട് വെള്ളി 3.7 ശതമാനം വർധിച്ച് 93.24-ൽ എത്തി. 94.08 ഡോളർ എന്ന റെക്കോർഡ് ഉയരം കുറിച്ച വെള്ളിക്ക് ഈ വർഷം 30 ശതമാനത്തിലധികം വിലവർദ്ധനവുണ്ടായി. ജെ.പി. മോർഗൻ അനലിസ്റ്റുകൾക്ക് വെള്ളിയേക്കാൾ സ്വർണത്തോടാണ് മുൻഗണന കൽപ്പിക്കുന്നത്. വെള്ളിയുടെ വില കുറയുമ്പോൾ താൽക്കാലികമായി സ്വർണത്തിനും വില ഇടിയാൻ സാധ്യതയുണ്ടെന്ന് ജെപി മോർഗൻ ചൂണ്ടിക്കാട്ടുന്നു. ,ഇത് സ്വർണം വാങ്ങാനുള്ള അവസരമായേക്കും. എന്നാൽ സ്വർണം ദീർഘകാലത്തേക്ക് ഉയരാൻ തന്നെയാണ് സാധ്യതയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെന്ത് സംഭവിക്കും?
കേരളത്തിൽ ഒരു പവൻ വാങ്ങാൻ നിലവിൽ 1.15 ലക്ഷമെങ്കിലും നൽകണം. അതായത് 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർത്തുള്ള തുകയാണിത്. സ്വർണ വില ഔണ്‍സിന് 5000 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നാണ് ഭൂരിഭാഗം ആഗോള റേറ്റിംഗ് ഏജൻസികളും പ്രവചിക്കുന്നത്. അത്തരമൊരു തലത്തിലേക്ക് വില കുതിക്കുകയാണെങ്കിൽ കേരളത്തിൽ സ്വർണ വില 1.25 ലക്ഷത്തിലേക്കെങ്കിലും ഉയർന്നേക്കാം. വില ഒരു ലക്ഷം കടന്നതോട് കൂടി തന്നെ സ്വർണം വാങ്ങാൻ ആളുകൾ തയ്യാറാകുന്നില്ലെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്.മുൻപൊക്കെ വിവാഹ ആവശ്യങ്ങൾക്ക് പവൻ കണക്കിൽ സ്വർണം എടുത്തിരുന്നവർ ഇപ്പോൾ നിശ്ചിത തുക പറഞ്ഞാണ് സ്വർണം ആവശ്യപ്പെടുന്നതെന്നും ഇവർ പറയുന്നു.
മാത്രമല്ല ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കും ആളുകൾക്കിടയിൽ വലിയ പ്രിയം ഏറുന്നുണ്ടത്രേ. എന്നാൽ 18 കാരറ്റിൽ കുറഞ്ഞ ആഭരണങ്ങൾ വിൽക്കുന്നതിനോട് തങ്ങൾക്കും താത്പര്യമില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. 18 കാരറ്റും അതിൽ കുറവുമുള്ള ആഭരണങ്ങൾ വിൽക്കുമ്പോൾ വില കുറവ് മാത്രമേ ലഭിക്കുകയുള്ളൂ. തങ്ങളെ ജ്വല്ലറികൾ പറ്റിച്ചെന്ന തോന്നൽ ഇത് ഉപഭോക്താക്കളിൽ ഉണ്ടാക്കും. അതിനാൽ ആളുകളെ ഇക്കാര്യങ്ങളൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമേ കുറഞ്ഞ കാരറ്റ് എന്ന തിരഞ്ഞെടുപ്പിലേക്ക് പോകാൻ അനുവദിക്കാറുള്ളൂവെന്നും ഇവർ വിശദീകരിക്കുന്നു.
-
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത്












Click it and Unblock the Notifications