സ്വർണവില 1 ലക്ഷത്തിന് താഴേക്കോ? വില ഇനിയും കുറയുന്ന ട്രെൻഡ് തുടരും, സ്വർണം വിൽക്കാനുളളവർക്ക് വൻ തിരിച്ചടി
സ്വർണവിലയിലെ കുതിപ്പിന് താൽക്കാലികമായി വിരാമമിട്ടിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പവന്റെ വില 1,13,080 രൂപയിൽ തന്നെ നിൽക്കുകയാണ്. ഇതോടെ ആളുകൾ പതുക്കെ ജ്വല്ലറികളിലേക്ക് എത്തിത്തുടങ്ങും എന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
സ്വർണവില ഈ വർഷം അവസാനിക്കുമ്പോഴേക്ക് 2 ലക്ഷത്തിലേക്ക് എത്താനുളള സാധ്യത നേരത്തെ മുതൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ വില കുറയുന്ന ട്രെൻഡ് ആണ് ഇപ്പോൾ കാണുന്നത്. സ്വർണവില 1 ലക്ഷത്തിന് താഴേക്ക് പോകുമോ? ജ്വല്ലറി ഉടമയായ അരുൺ മാർക്കോസ് പറയുന്നത് ഇതാണ്..
'' സ്വര്‍ണവില കുറയുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്ന ആളുകളെ സംബന്ധിച്ച് പ്രയോജനകരമാണ്. പക്ഷേ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് വില താഴേക്ക് പോകുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. ഓരോ അത്യാവശ്യ സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് ആളുകള്‍ സ്വര്‍ണം വില്‍ക്കുന്നത്.

അങ്ങനെ സ്വര്‍ണം വില്‍ക്കാനായി വരുന്ന സാഹചര്യത്തില്‍ രണ്ട് തവണയൊക്കെ ഒരു ദിവസം തന്നെ വില കുറയുമ്പോള്‍ വില്‍ക്കാന്‍ വരുന്ന ആളുകള്‍ക്ക് വലിയ തിരിച്ചടിയാണ്. വില കുറച്ച് കൂടി താഴേക്ക് പോകുന്ന തരത്തിലുളള കാര്യങ്ങളാണ് നിലവില്‍ കാണുന്നത്. വില കുറയുന്ന ട്രെന്‍ഡ് കുറച്ച് കൂടി മുന്നോട്ട് പോകാനുളള സാധ്യത ഉണ്ട്.
സ്വര്‍ണവില തിരിച്ച് ഉടനെ കയറാനുളള സാധ്യത കുറവാണ്. കുറച്ച് കൂടി കഴിഞ്ഞതിന് ശേഷമേ വില കൂടാനുളള സാധ്യതയുളളൂ. നിലവിലെ സാഹചര്യത്തില്‍ വില കുറച്ച് കൂടി താഴേക്ക് പോയി അവിടെ നിന്ന് കയറുന്ന തരത്തിലേക്ക് ആവും വിലയില്‍ മാറ്റമുണ്ടാകുന്നത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഒക്കെ വിലയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് പറയുന്നുണ്ട്. പക്ഷേ വില ഒന്നര ലക്ഷത്തിന് മുകളിലോ രണ്ട് ലക്ഷത്തിലോ എത്തണമെങ്കില്‍ മാസങ്ങളെടുത്തേക്കും.
ഇപ്പോള്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വളരെ പിന്നോക്കം പോയിരിക്കുകയാണ്. പകുതിയില്‍ താഴെയാണ് ബിസിനസ്സ് നടക്കുന്നത്. ഒരു വര്‍ഷത്തിനിടയ്ക്ക് തന്നെ വില മുകളിലേക്ക് പോകും. ഒരു ലക്ഷത്തിന് താഴേക്ക് സ്വര്‍ണവില പോകാനുളള സാധ്യത വളരെ വിരളമാണ്. നിലവിലെ സാഹചര്യത്തില്‍ ഒരു ലക്ഷത്തിന് അടുത്തുളള ഒരു തുകയില്‍ നിന്നിട്ട് അവിടെ നിന്ന് വീണ്ടും ഉയര്‍ന്ന് മുകളിലേക്ക് പോകാനുളള സാഹചര്യമാണ് കാണുന്നത്. ഒരു ലക്ഷം എന്നത് സ്വര്‍ണത്തിന്റെ അടിസ്ഥാന വിലയായി കണക്കാക്കേണ്ടി വരും. അതിന് താഴേക്ക് പോകില്ല എന്ന് തന്നെ കരുതേണ്ടി വരും.
വില കുറയുന്നത് വ്യാപാരികള്‍ക്ക് ആശ്വാസം തന്നെയാണ്. കുറച്ച് കൂടി കുറയുകയാണ് എങ്കില്‍ വ്യാപാരം പഴയ നിലയിലേക്ക് എത്തും. അല്ലെങ്കില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാക്കും എന്നത് ഉറപ്പാണ്. വെള്ളി ഒരു നിക്ഷേപം എന്ന നിലയില്‍ അവസാന നിമിഷം വാങ്ങിക്കൂട്ടിയവര്‍ക്കൊക്കെ വലിയ തിരിച്ചടിയാണ് നേരിട്ടത്. കാരണം ഏകദേശം 400ന് മുകളില്‍ വെള്ളി വില എത്തിയിരുന്നു. ഇപ്പോഴത് 270തിന് അടുത്തേക്ക് കൂപ്പ് കുത്തി. ഗ്രാമിന് 130 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 30 ശതമാനത്തിലധികം കുറഞ്ഞു. അത് വെള്ളി വാങ്ങി സൂക്ഷിച്ചവര്‍ക്ക് വലിയ തിരിച്ചടി. ഇനി വെള്ളിവില 400ലേക്കൊക്കെ ഉയരാനുളള സാധ്യതയില്ല''.












Click it and Unblock the Notifications