Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിലും പുരുഷനോട് വിവേചനമോ?: സ്ത്രീക്ക് 62 പവനെങ്കില്‍ പുരുഷന് 12.5 പവന്‍ മാത്രം

ഇന്ത്യക്കാർക്ക് സ്വർണ്ണം വെറുമൊരു നിക്ഷേപം മാത്രം എന്നതില്‍ ഉപരി സംസ്കാരത്തിന്റെയും ആഘോഷങ്ങളുടെയും അവിഭാജ്യ ഘടകം കൂടിയാണ്. വിവാഹങ്ങൾ, ഉത്സവങ്ങൾ, ജനനം തുടങ്ങിയ വിശേഷാവസരങ്ങളിൽ സ്വർണ്ണം സമ്മാനമായി നൽകുന്നത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ്. ഇന്ന്, ആഭരണനിർമ്മാണം മുതൽ ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ വ്യവസായ മേഖലകളിലും സ്വർണ്ണം ഉപയോഗിക്കുന്നു. എന്നാൽ, സ്വർണ്ണം വാങ്ങുമ്പോഴും വീട്ടിൽ സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില നിയമങ്ങളുണ്ട്.

സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആർ ബി ഐപ്പോലെ വലിയ തോതിൽ വാങ്ങാൻ സാധിക്കില്ലെങ്കിലും, കൃത്യമായ വരുമാന സ്രോതസ്സോടെ നിയമപരമായി വാങ്ങാം. എന്നാൽ, ആദായനികുതി വകുപ്പിന്റെ ചില നിയമങ്ങൾ പാലിക്കേണ്ടത് ഓരോ സമയത്തും അത്യാവശ്യമാണ്.

gold-rule

വിവാഹിതയായ സ്ത്രീ ആണെങ്കില്‍ 500 ഗ്രാം (ഏകദേശം 62.5 പവൻ) വരെ സ്വർണ്ണം രേഖകളില്ലാതെ കൈവശം വെക്കാന്‍ സാധിക്കും. കല്യാണം കഴിക്കാത്ത സ്ത്രീയാണെങ്കില്‍ 250 ഗ്രാം (ഏകദേശം 31.25 പവൻ) വരെ സ്വർണമാണ് നികുതി അടക്കാതെ കൈവശം വെക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ പുരുഷന്‍മാരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ കല്യാണം കഴിച്ചാലും ഇല്ലെങ്കിലും 100 ഗ്രാം (ഏകദേശം 12.5 പവൻ) വരെ സ്വർണം മാത്രമേ നികുതി ഇല്ലാതെ കൈവശം വെക്കാനാകൂ. ഇത്തരം നിയമത്തില്‍ ചില മാറ്റങ്ങള്‍ വേണ്ടതാണെന്ന ആവശ്യം ദീർഘനാളായി തന്നെ നിലനില്‍ക്കുന്നുണ്ട്.

ഈ പരിധിക്കപ്പുറം സ്വർണ്ണം കൈവശം വെച്ചാൽ, അതിന്റെ ഉറവിടം തെളിയിക്കാൻ കൃത്യമായ രേഖകൾ (വാങ്ങിയ ബിൽ, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, വരുമാന സ്രോതസ്സിന്റെ തെളിവ്) ഉണ്ടായിരിക്കണം. പാരമ്പര്യമായി ലഭിച്ച സ്വർണ്ണമാണെങ്കിൽ, വിൽപത്രം അല്ലെങ്കിൽ സമാന രേഖകൾ മതിയാകും. വിവാഹം, ജനനം തുടങ്ങിയ ആഘോഷങ്ങളിൽ സമ്മാനമായി ലഭിച്ച സ്വർണ്ണത്തിന് ഈ പരിധികൾ ബാധകമല്ല, എന്നാൽ സമ്മാനമായി ലഭിച്ചതാണ് എന്നതിന്റെ തെളിവ് സൂക്ഷിക്കുന്നത് ഉചിതമാണ്.

സ്വർണ്ണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃത്യമായ ബിൽ: സ്വർണ്ണം വാങ്ങുമ്പോൾ ജ്വല്ലറിയിൽ നിന്ന് ജി എസ് ടി ഉൾപ്പെടെയുള്ള വിശദമായ ബിൽ വാങ്ങുക. ഇത് ആദായനികുതി വകുപ്പിന് മുന്നിൽ തെളിവായി ഉപയോഗിക്കാം. പിന്നീട് ഏതെങ്കിലും സമയത്ത് സ്വർണം വില്‍ക്കുമ്പോഴും ഈ ബില്ല് വലിയ തോതില്‍ ഗുണം ചെയ്യും.

നികുതി: സ്വർണ്ണം വാങ്ങുമ്പോൾ 3% ജി എസ് ടി ബാധകമാണ്. ആർ ബി ഐക്ക് സ്വർണ്ണം ഇറക്കുമതി ചെയ്യുമ്പോൾ 15% ഇറക്കുമതി തീരുവ ഒഴിവാക്കിയിട്ടുണ്ട് എന്നാൽ വ്യക്തികൾക്ക് നിശ്ചിത പരിധിക്ക് അപ്പുറം ഈ ആനുകൂല്യം ലഭിക്കില്ല.

ഡിജിറ്റൽ ഗോൾഡ്: ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നവർ സെബിയുടെ (SEBI)-യുടെ നിയന്ത്രണങ്ങൾ ശ്രദ്ധിക്കണം. MMTC-PAMP പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുമ്പോൾ, ഫിസിക്കൽ ഗോൾഡിന്റെ ബാക്കിംഗ് ഉറപ്പാക്കുക. 2024-ൽ സെബി ഡിജിറ്റൽ ഗോൾഡും വിൽപനയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണ്ണം വാങ്ങുന്നതിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആഗോള സാമ്പത്തിക അസ്ഥിരത, യു.എസ് ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയാണ് ഇതിന് കാരണം. 2025 സാമ്പത്തിക വർഷത്തിൽ ആർ ബി ഐ 57.5 ടൺ സ്വർണ്ണം വാങ്ങി, ഇതോടെ 2025 മാർച്ചിൽ കേന്ദ്ര ബാങ്കിന്റെ സ്വർണ്ണശേഖരം 879.6 ടണ്ണായി. ലോകത്തെ മറ്റ് പ്രധാന സെൻട്രൽ ബാങ്കുകളും സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നുണ്ട്.

വിദേശനാണ്യ ശേഖരത്തെ വൈവിധ്യവത്കരിക്കുക, ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുക, പണപ്പെരുപ്പത്തിനെതിരെ (inflation hedge) സംരക്ഷണം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആർ ബി ഐ സ്വർണം വാങ്ങിക്കൂട്ടുന്നതിന് പിന്നില്‍ പ്രധാനമായും ഉള്ളത്. 2023-ലെ 8.7%-നെ അപേക്ഷിച്ച് 2024-ൽ ആർ ബി ഐയുടെ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം 11.8% ആയി ഉയർന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+