Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം എവിടെ പണയം വെയ്ക്കണമെന്ന് കൺഫ്യൂഷനാണോ? പണി മേടിക്കല്ലേ, ഇവിടെ പണയം വെയ്ക്കാം, വൻ ലാഭം

കൊച്ചി: ഒരു തരി സ്വർണം പണയം വെയ്ക്കാത്തവരായി ആരെങ്കിലുമുണ്ടോ? പണത്തിന് ഏറ്റവും അത്യാവശ്യം വരുന്ന സാഹചര്യങ്ങളിൽ എല്ലാം തന്നെ കൈയ്യിലുളള പൊന്നുമായി ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഓടുന്നവരാണ് മലയാളികൾ. കുറഞ്ഞ സമയത്തിനുള്ള പരമാവധി തുക ലഭിക്കുമെന്നത് തന്നെയാണ് സ്വർണ പണയങ്ങളുടെ നേട്ടം, ഒപ്പം സുരക്ഷിതവും.

സ്വർണത്തിന് വില കുതിച്ചുയർന്നതോടെ സ്വർണം പണയം വെയ്ക്കാൻ എത്തുന്നവരുടെ എണ്ണത്തിലും വൻ വർധനമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ വില വർധിച്ചെന്ന് കരുതി കണ്ണും പൂട്ടി സ്വർണം പണയം വെയ്ക്കാൻ പോയാൽ ഒരു പക്ഷെ പണി പിന്നാലെ വരും. അതിനാൽ പണയം വെയ്ക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആദ്യം പരിശോധിക്കാം. ഒപ്പം ഏറ്റവും കുറഞഅഞ പലിശയ്ക്ക് പണം നൽകുന്ന 5 ബാങ്കുകൾ ഏതാണെന്നും അറിയാം.

 goldloan-

ലോണെടുക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തൂക്കം അനുസരിച്ചാകും പണയം വെച്ച സ്വർണത്തിന് തുക ലഭിക്കുക. വിപണി മൂല്യത്തിന്റെ 75 ശതമാനത്തോളം തുക വരെ നിങ്ങൾക്ക് ലോണായി ലഭിക്കാം.അതേസമയം നിങ്ങളുടെ കൈയ്യിലുള്ള സ്വർണത്തിന് എത്ര തുക വരെ ലഭിക്കാൻ സാധ്യത ഉണ്ടെന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കണം.

കാലാവധി- സ്ഥാപനങ്ങൾക്ക് അനുസരിച്ച് ലോണിന്റെ കാലാവധിയിലും വ്യത്യാസം വരും. കാലാവധി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.ഒരു മാസം മുതൽ മൂന്ന് മാസം വരെയയുള്ള കാലാവധികൾ ഇവിടെ സ്ഥാപനങ്ങൾ നൽകുന്നുണ്ട്.

gold-oneindia-

പലിശ നിരക്ക്- വായ്പ എടുക്കുന്നതിന് മുൻപ് സ്ഥാപനത്തെ കുറിച്ച് മനസിലാക്കുന്നത് പോലെ തന്നെ പലിശയെ കുറിച്ചും കൃത്യമായി അവബോധം ഉണ്ടായിരിക്കണം. ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന പലിശ തുക താരതമ്യം ചെയ്തതിന് ശേഷം ഏറ്റവും കുറവ് പലിശ ഈടാക്കുന്ന സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

മറ്റ് ചാർജുകൾ-പലിശ നിരക്കിന് പുറമേ, നിങ്ങളുടെ സ്വർണ്ണ വായ്പയ്ക്ക് മറ്റ് ഫീസുകളും സ്ഥാപനങ്ങൾ ഈടാക്കും. പ്രോസസ്സിംഗ്, പേപ്പർവർക്കുകൾ, ഇഎംഐ ബൗൺസുകൾ, തിരിച്ചടവ് വൈകിയാലുള്ള പിഴ, പലിശ മുടങ്ങിയാലുള്ള പിഴ എന്നിവ ഇക്കൂട്ടത്തിൽ പെടും. അതുകൊണ്ട് തന്നെ കുറഞ്ഞ പലിശയ്ക്ക് കൂടുതൽ ലാഭം എന്ന് കണ്ട് ഓടും മുൻപ് ഇക്കാര്യങ്ങൾ കൂടി പരിശോധിച്ച് ഉറപ്പാക്കാം.

തിരിച്ചടവ്- സാധാരണ നിലയിൽ ഇ എം ഐ ആയി ഒരു നിശ്ചിത തുക മാസം മാസം അടച്ച് നിങ്ങൾക്ക് നിങ്ങളുടെ സ്വർണം തിരിച്ചെടുക്കാനാകും. എന്നാൽ അടവ് മുടങ്ങിയാൽ ജാമ്യമായി നൽകിയ സ്വർണം ധനകാര്യ സ്ഥാപനങ്ങൾ ലേലത്തിൽ വിൽക്കും. സ്വർണം നഷ്ടമാകാതിരിക്കണമെങ്കിൽ ലോണെടുക്കുമ്പോഴുള്ള ആവേശം തിരിച്ചടക്കാനും കാണിക്കണം. അതുകൊണ്ട് തന്നെ തിരിച്ചടവ് അടക്കമുള്ള കാര്യങ്ങളിൽ ഒരു വ്യക്തത ഉണ്ടായിരിക്കണം.

ഇനി ഏറ്റവും കുറവ് പലിശയിൽ സ്വർണ സ്വർണ വായ്പ അനുവദിക്കുന്ന അഞ്ച് ബാങ്കുകൾ അറിയാം

എച്ച് ഡി എഫ് സി ബാങ്ക്- ഇവിടെ പലിശ 7.20 മുതൽ 16.50 ശതമാനം ആണ്. ഡിസ് ബേഴ്സൽ തുകയുടെ ഒരു ശതമാനമാണ് പ്രോസസിംഗ് ഫീസായി ഇവർ ഈടാക്കുന്നത്.

കൊടക് മഹീന്ദ്ര ബാങ്ക്- 8.00 ശതമാനം- 17 ശതമാനം. രണ്ട് ശതമാനം വരെ+ ജിഎസ്ടിയാണ് പ്രൊസസിംഗ് ഫീസ്.

സൗത്ത് ഇന്ത്യൻ ബാങ്ക്- 8.00 ശതമാനം- 17.00 ശതമാനം. പ്രൊസസിംഗ് ഫീസ് ഇല്ല.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-8.45 ശതമാനം-8.55 ശതമാനം. ലോൺ തുകയുടെ 0.5 ശതമാനം ആണ് പ്രൊസസിംഗ് ഫീസായി ഈടാക്കുന്നത്.

ഫെഡറൽ ബാങ്ക്-9.49 ശതമാനം പ്രൊസസിംഗ് ഫീസ് ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+