സ്വർണ വായ്പ എടുത്തവരാണോ? എത്രയും വേഗം സ്വർണം തിരിച്ചെടുത്തോളൂ..കാരണം പറഞ്ഞ് വിദഗ്ധൻ

സ്വർണവില കുറഞ്ഞതോടെ സ്വർണ വായ്പ എടുത്തവർക്ക് ബാങ്കിൽ നിന്നും സന്ദേശം വരുന്നുണ്ട്. സ്വർണത്തിൻ്റെ മൂല്യത്തിന് ആനുപാതികമായ തുകയോ സ്വർണമോ അടയ്ക്കണമെന്നാണ് നിർദേശം. ഇതോടെ തങ്ങലുടെ സ്വർണം ലേലത്തിൽ പോകുമോ എന്ന് ഭയന്ന് പലരും സ്വർണം തിരികെ എടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്തായാൽ സ്വർണം പണയം വെച്ചവരാണെങ്കിൽ അത് എത്രയും പെട്ടെന്ന് തിരികെ എടുക്കുന്നത് തന്നെയാണ് നല്ലതെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനായ കെകെ ജയകുമാർ. എകണോമിക് ടൈംസിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം

'ലോകത്തിലെ ഏറ്റവും ഹ്രസ്വ കാലളവിലുള്ള വായ്പയാണ് ഗോൾഡ് ലോൺ എന്ന് പറയുന്നത്. പക്ഷേ നമ്മളത് വളരെ ലോങ്ങ് ടേം വായ്പ്പ ആയിട്ടാണ് ഇപ്പോഴും കണക്കാക്കുന്നത്. അത് ബ്രിഡ്ജ് ലോൺ എന്നാണ് പൊതുവെ പറയുന്നത്. അതായത് നമുക്ക് പെട്ടെന്ന് പണത്തിന് കുറെ ആവശ്യം വന്നു ,ഇപ്പോൾ നമ്മുടെ കയ്യിൽ പണമില്ല ,പക്ഷേ കുറച്ചു കഴിയുമ്പോഴേക്കും നമുക്കൊരു റെവന്യൂ സോഴ്സ് മുമ്പിൽ കാണുന്നുണ്ട് , അതുപ്രകാരം നമുക്ക് വരുമാനം ഏതായാലും വരും. പക്ഷെ അത്രയും കാലളവിലേക്കുള്ള ആ ഗ്യാപ് ഒന്ന് ഫിൽ ചെയ്യാൻ വേണ്ടിട്ട് കണ്ടു വെച്ചിരിക്കുന്ന ഒരു സാധനമാണ് ഗോൾഡ് ലോൺ.

goldloan

നമ്മളിപ്പോൾ ആറ് മാസത്തേക്കോ അല്ലെങ്കിൽ ഒരു വർഷത്തേക്കോ ഗോൾഡ് ലോൺ വെക്കുന്നു, ആറു മാസം കഴിയുമ്പോഴേക്കും വേറൊരു സോഴ്സിൽ നിന്ന് പണം വരുന്നു, ആ ഗോൾഡ് നമ്മൾ തിരിച്ചെടുക്കുന്നു. കാരണം നമ്മൾ പണയം വെക്കുന്ന ഗോൾഡ് എന്ന് പറഞ്ഞാൽ അതിനോട് നമ്മുക്ക് വൈകാരികമായ ഒരു അടുപ്പം ഉണ്ടാകും. അതുകൊണ്ട് ആളുകൾ അത് തിരിച്ചെടുക്കാൻ ശ്രമിക്കും.

പൊതുവേ മലയാളികളുടെ മനസ്സിൽ ഉള്ളത് ഏത് ആവശ്യത്തിനും നമുക്ക് ഗോൾഡ് ലോൺ ആണ് ഏറ്റവും നല്ലത് എന്നാണ്. ഗോൾഡ് ലോൺ വെച്ചിട്ട് വീട് പണിയുന്നവരുണ്ട്, വാഹനങ്ങൾ വാങ്ങുന്നവരുണ്ട്. പരമാവധി ഒരു ഗോൾഡ് ലോണിന്റെ കാലാവധി എന്ന് പറഞ്ഞാൽ മൂന്ന് വർഷമോ അതിന് താഴെയോ ഒക്കെയാണ്. സ്വകാര്യ ഗോൾഡ് ലോൺ കമ്പനികളിൽ നിന്ന് എടുക്കുന്ന വായ്പ്പുകൾക്കൊക്കെ ആറു മാസമാണ് കാലാവധി. അതുകഴിഞ്ഞാൽ അത് എക്സ്റ്റെൻഡ് ചെയ്ത് എക്സ്റ്റെൻഡ് ചെയ്ത് എത്രകാലം വേണമെങ്കിലും മുൻപോട്ട് കൊണ്ടുപോകാം. പക്ഷെ നമ്മൾ പലിശ അടയക്കുന്നതോടു കൂടി തന്നെ അവർ സ്വർണവായ്പാ കാലവധി നീട്ടിക്കൊണ്ടു പോകുന്നുണ്ടാകും. നമ്മൾ അറിയുന്നുണ്ടാവില്ല.

ഗോൾഡ് ലോണ്‍ എന്നത് ഹ്രസ്വകാലയളവിലേക്ക് ഉള്ളതാണ്. എന്തായാലും മറ്റേതെങ്കിലും മാർഗങ്ങളിൽ നിങ്ങൾക്ക് പൈസ കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ അത് കൊടുത്ത് ഈ ഗോൾഡ് ലോൺ തിരിച്ചെടുക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്.

ഗോൾഡ് ലോൺ എന്ന് പറയുന്നത് വായ്പ്പ തന്നെയാണ് .ഗോൾഡ് ലോൺ എടുക്കുമ്പോൾ ബാങ്കുകൾ സിബിൽ സ്കോർ ചെക്ക് ചെയ്യാത്തതിന്റെ കാരണം 85 ശതമാനം തുക മാത്രമേ നമുക്ക് ലോണ്‍ വെയ്ക്കുമ്പോൾ തരുന്നുള്ളൂ. ബാങ്ക് അതൊരു സുരക്ഷിത ലോൺ ആയിട്ടാണ് കരുതുന്നത്. കാരണം ബാങ്കിന്റെ കൈയ്യിൽ ഈട് ഉണ്ട്. പക്ഷേ സ്വർണം ഒരു വർഷത്തേക്കാണ് നമ്മൾ വെച്ചിരിക്കുന്നതെരിക്കട്ടെ. ഒരു വർഷം കഴിയുമ്പോഴത്തേക്കും ഓട്ടോമാറ്റിക് ആയിട്ട് അതിന്റെ പീരീഡ് കഴിയും .അത് നമ്മൾ തിരിച്ചെടുക്കേണ്ടതാണ്.

മാക്സിമം ഒരു മാസം 15 ദിവസം ഒക്കെ ആയിരിക്കും ഒരു ബഫർ ടൈം നമുക്ക് കിട്ടുക .പക്ഷേ ബാങ്കുകൾ ആരും നിങ്ങളുടെ ഗോൾഡ് ലോണിന്റെ കാലാവധി കഴിഞ്ഞു അതുകൊണ്ട് നിങ്ങൾത് തിരിച്ചെടുക്കണം എന്ന് പറഞ്ഞ് നിങ്ങളെ അറിയിക്കാനോ ഫോണിൽ വിളിച്ചു പറയാനോ സാധ്യതകൾ വളരെ വിരളമാണ് .പക്ഷേ ആ കാലാവധി കഴിഞ്ഞ് നമ്മൾ പലിശയോ മുതലോ അടച്ച് അത് തിരിച്ചെടുത്തില്ലെങ്കിലോ അല്ലെങ്കിൽ പലിശ അടച്ച് പുതുക്കി വെച്ചിട്ടില്ലെങ്കിലോ അതൊരു ബാഡ് ഡെപ്റ്റ് ആയിട്ട് മാറുകയും അത് നമ്മുടെ സിബിൽ സ്കോറിനെ ബാധിക്കുകയോ ചെയ്യും',അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma