Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണപ്പണയ വായ്പകള്‍ കൂടുതല്‍ ലളിതമാകുമോ? ബജറ്റില്‍ ആ പ്രഖ്യാപനം വേണമെന്ന്: പിന്നെല്ലാം യുപിഐ വഴി

ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരമന്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ആദായനികുതിയിലെ കാതലായ മാറ്റങ്ങള്‍ക്ക് ഇത്തവണ സർക്കാർ തയ്യാറായേക്കുമെന്നാണ് സൂചന. പുതിയ സ്കീമിൽ 10 ലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

10 ലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതി അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയശേഷം 15 ലക്ഷം മുതൽ 20 ലക്ഷം രൂപവരെ വരുമാനം ഉള്ളവർക്കായി 25 ശതമാനം നികുതിയെന്ന പുതിയ സ്ലാബ് അവതരിപ്പിച്ചേക്കുമെന്ന സൂചനയുമുണ്ട്. ആദായനികുതി വെട്ടിക്കുറയ്ക്കുന്നതിനോടൊപ്പം ഇടത്തരക്കാർക്ക് ആശ്വാസം നൽകാനും ഉപഭോഗം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മറ്റ് പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

gold-loan

ബജറ്റ് സംബന്ധിച്ച മറ്റ് നിരവധി മേഖലകളില്‍ നിന്നുള്ള പ്രതീക്ഷകളും ഇതിനോടകം തന്നെ ഉയർന്ന് വന്നിട്ടുണ്ട്. ഗോൾഡ് ലോൺ എൻ ബി എഫ്‌ സികൾക്ക് സർക്കാർ മുൻഗണനാ മേഖല പദവി നൽകുമെന്ന പ്രതീക്ഷയാണ് മുത്തൂറ്റ് ഫിനാൻസ് എംഡി മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പങ്കുവെക്കുന്നത്. 'വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ത്യൻ സർക്കാരിൻ്റെ സാമ്പത്തിക വളർച്ചയുടെ അജണ്ടയുടെ ഗതി നിശ്ചയിക്കാന്‍ പോകുകയാണ്. രാഷ്ട്രീയ സ്ഥിരതയുടെയും സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയുടെയും പിൻബലത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ആശ്വാസവും ആനുകൂല്യങ്ങളും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്' ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ഡെക്കാന്‍ ഹെറാള്‍ഡിനോടായി പറഞ്ഞു.

ബജറ്റില്‍ എൻ ബി എഫ്‌ സി മേഖലയ്ക്കും റീട്ടെയിൽ നിക്ഷേപകർക്കും പ്രചോദനം നൽകുന്ന പ്രഖ്യാപനമാണ് വേണ്ടത്. 50000 രൂപയിൽ താഴെ വായ്പയെടുക്കുന്ന ചെറുകിട വായ്പക്കാരെ പ്രധാനമായും ബാധിക്കുന്നതിനാൽ യോഗ്യരായ സ്വർണ്ണ വായ്പ എന്‍ ബി എഫ് സി കൾക്ക് മുൻഗണനാ മേഖലാ പദവി നൽകുന്നത് സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമാകുമെന്നാണ് വിശ്വസിക്കുന്നത്.

യു പി ഐ വഴിയുള്ള ഗോൾഡ് ലിങ്ക്ഡ് ക്രെഡിറ്റ് ലൈൻ വേണമെന്നതാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാന കാര്യം. ഇതിലൂടെ കുടുംബങ്ങള്‍ക്കും ചെറുകിട ബിസിനസ്സ് ഉടമകൾക്കും അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും നിഷ്‌ക്രിയ സ്വർണ്ണാഭരണങ്ങൾ വളരെ എളുപ്പത്തില്‍ പണമാക്കി മാറ്റാനും സാധിക്കും. സ്വർണപ്പണയ വായ്പയെ യു പി ഐ പേയ്‌മെൻ്റ് സംവിധാനവുമായി ബന്ധിപ്പിക്കാൻ എൻ ബി എ ഫ്‌സികൾക്ക് അനുമതി ലഭിച്ചുകഴിഞ്ഞാൽ പലിശ നിരക്കില്‍ അടക്കം വലിയ ആനുകൂല്യം ലഭ്യമാക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+