സ്വര്‍ണപ്പണയം ഇനി പണിയാകും; കൈയ്യിലുള്ളത് ഈ സ്വര്‍ണം ആണെങ്കില്‍ ലോണ്‍ കിട്ടില്ല, ചട്ടം അറിയാം
കൊച്ചി: ആഭരണമായും നിക്ഷേപമായും സ്വര്‍ണത്തെ കാണുന്നവരാണ് മലയാളികള്‍. അലങ്കാരത്തിന് അണിയുന്നതിനൊപ്പം പ്രതിസന്ധി വന്നാല്‍ പണയം വച്ച് ലോണ്‍ എടുക്കാം എന്നതും ലക്ഷ്യമാകും. കാര്‍ഷിക ലോണ്‍ ആയും വ്യക്തിക ആവശ്യങ്ങള്‍ക്കുള്ള ലോണ്‍ ആയുമെല്ലാം സ്വര്‍ണപ്പണയം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സമൂലമായ മാറ്റം ഈ രംഗത്ത് കൊണ്ടുവരികയാണ് ആര്‍ബിഐ.
ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ഗോള്‍ഡ് ലോണില്‍ നിയന്ത്രണം കൊണ്ടുവരാനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. ഇത് നടപ്പായാല്‍ എല്ലാ സ്വര്‍ണവും പണയം വയ്ക്കാന്‍ സാധിക്കില്ല. മാത്രമല്ല, സ്വര്‍ണം കൈവശമുണ്ട് എന്ന് കരുതി എത്ര തുകയും ലോണ്‍ ആയി കിട്ടില്ല. എല്ലാവര്ക്കും ഗോള്‍ഡ് ലോണ്‍ തരികയുമില്ല. അറിയാം പുതിയ വിവരങ്ങള്‍...

സ്വര്‍ണപ്പണയം മൂലം ധനകാര്യ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടം വരുന്നത്. മാത്രമല്ല, പരിധി കവിഞ്ഞ് പണം വിപണിയില്‍ എത്തുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യവുമുണ്ട്. ആര്‍ബിഐ പുതിയ ചട്ടം സംബന്ധിച്ച് പൊതുസമൂഹത്തിന്റെ പ്രതികരണം തേടിയിരിക്കുകയാണ്. വൈകാതെ ചട്ടം നടപ്പാക്കും.
സ്വര്‍ണാഭരണങ്ങള്‍ ആണ് ഗോള്‍ഡ് ലോണിന് ഈട് ആയി ബാങ്കുകളില്‍ കൊടുക്കേണ്ടത്. 22 കാരറ്റിന് താഴെ പരിശുദ്ധിയിലുള്ള ആഭരണങ്ങള്‍ സ്വീകരിക്കില്ല. മാത്രമല്ല, ബാങ്കുകള്‍ പുറത്തിറക്കിയ സ്വര്‍ണ നാണയങ്ങളും ലോണിന് ഈടായി സ്വീകരിക്കും. എന്നാല്‍ നാണയങ്ങള്‍ പരമാവധി 50 ഗ്രാം വരെ സ്വീകരിക്കുകയുള്ളൂ എന്നാണ് പുതിയ ചട്ടത്തില്‍ പറയുന്നത് എന്ന് ബാങ്ക് ബസാര്‍ സിഇഒ അധില്‍ ഷെട്ടി പറയുന്നു.
സ്വര്‍ണം ആരുടേതാണ് എന്ന് പരിശോധിക്കും
സ്വര്‍ണക്കട്ടികള്‍ വായ്പക്ക് ഈടായി സ്വീകരിക്കില്ല എന്നത് എടുത്തു പറയണം. മാത്രമല്ല, ഗോള്‍ഡ് ഇടിഎഫ്, മ്യൂച്ചല്‍ ഫണ്ട് സ്വര്‍ണ നിക്ഷേപം എന്നിവ ഗോള്‍ഡ് ലോണ്‍ കിട്ടാന്‍ സഹായിക്കില്ല. പുതിയ ചട്ടങ്ങള്‍ വഴി സ്വര്‍ണപ്പണയ നടപടികളില്‍ ഏകീകരണം കൊണ്ടുവരികയാണ് എന്ന് റഡിയന് ഫിന്‍സെര്‍വ് സ്ഥാപകന്‍ സുമിത് ശര്‍മയെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വായ്പ എടുക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണം ആരുടെ ഉടമസ്ഥതയിലുള്ളതാണ് എന്ന് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട രേഖയോ സത്യവാങ്മൂലമോ ലോണ്‍ എടുക്കുന്ന വ്യക്തി നല്‍കേണ്ടി വരും. ആഭരണവും നാണയവും ഉള്‍പ്പെടെ ഒരു കിലോ വരെ ഈടായി നല്‍കാം. എന്നാല്‍ നാണയം 50 ഗ്രാമില്‍ കൂടുതല്‍ സ്വീകരിക്കില്ല. 22 കാരറ്റോ അതിന് മുകളിലോ പരിശുദ്ധി നിര്‍ബന്ധമാണ്.
വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള ഗോള്‍ഡ് ലോണ്‍ കാലാവധി 12 മാസമായിരിക്കും. സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവയ്ക്ക് ഒരു വ്യക്തിക്ക് പരമാവധി അഞ്ച് ലക്ഷം രൂപയാണ് ഗോള്‍ഡ് ലോണ്‍ ആയി നല്കാന് സാധിക്കുക. തിരിച്ചടവ് ശേഷി വ്യക്തിക്കുണ്ടോ എന്ന് പരിശോധിച്ച ശേഷമാകും ലോണ്‍ അനുവദിക്കുക. എന്ത് ആവശ്യത്തിനാണ് ലോണ്‍ എടുത്തത്, ആ കാര്യത്തിന് തന്നെയാണോ വായ്പാ തുക ഉപയോഗിക്കുന്നത് എന്നും പരിശോധിക്കും.
-
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications