കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സഹായഹസ്തവുമായി കേരള സര്‍ക്കാര്‍, മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണവായ്പ നല്‍കും

Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കേരള ബാങ്കിന്റെ ശാഖകളിലൂടെ സ്വര്‍ണ പണയ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരള ബാങ്കിന്റെ 729 ശാഖകളിലൂടെ മൂന്ന് ശതമാനം പലിശ നിരക്കില്‍ നാല് മാസത്തേക്കാണ് സ്വര്‍ണ പണയ വായ്പ അനുവദിക്കുക. ഒരു പ്രവാസി കുടുംബത്തിന് 50000 രൂപ വരെയാകും വായ്പ അനുവദിക്കുക. ഇതിന് പ്രോസസിംഗ് ചാര്‍ജോ, ഇന്‍ഷൂറന്‍സ് അപ്രൈസലോ ഈടക്കില്ലെന്നും മുഖ്യമന്ത്രി ഇന്ന് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Recommended Video

cmsvideo
പ്രവാസികള്‍ക്ക് സഹായഹസ്തവുമായി കേരള സര്‍ക്കാര്‍ | Oneindia Malayalam
loan

പ്രവാസികളായ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രത്യേക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ തിരിച്ചുകൊണ്ടുവരണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരുക്കം നടത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാനം ഒരുങ്ങിയിട്ടുണ്ട്. പ്രവാസികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക് .കോവിഡ്-19 ബാധിച്ച 27 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരുടേയും എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 245 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 147 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.എറണാകുളം ജില്ലയില്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയ്ക്കിടെ രോഗം ബാധിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗം ഭേദമായി ഡിസ്ചാര്‍ജായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, കെ.കെ. അനീഷ് എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഓരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലുള്ള ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലുള്ള ഓരോരുത്തര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,855 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 88,332 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 17,400 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,489 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

English summary
Gold Loan To NRI Through Branches Of Kerala Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X