സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത് 1.20 ലക്ഷം രൂപയാണ്. ഇനിയും സ്വർണം കുതിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ആവർത്തിക്കുന്നത്. അതേസമയം സ്വർണ വിലയിലെ വർധനവ് സാധാരണക്കാരെ ജ്വല്ലറികളിൽ നിന്നും അകറ്റിയിട്ടുണ്ട്. വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് പോലും ആളുകൾ എത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
വില കുതിച്ചതോടെ ഉപഭോക്താക്കളെ പോലെ തന്നെ തങ്ങളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് വ്യാപാരികൾ വിശദീകരിച്ചു. സമ്മാനം കൊടുക്കാനായി പണ്ട് സ്വർണം വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ കൈയ്യിലുള്ള തുക പണമായി തന്നെ നൽകുകയാണ് പലരുമെന്ന് വ്യാപാരികൾ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് വ്യാപാരികൾ വണ്‍ ഇന്ത്യ മലയാളത്തോട് പങ്കുവെച്ചത് ഇങ്ങനെ

' സ്വർണം എന്നുള്ളത് നമ്മുടെ നമ്മുടെ കേരളത്തിലെ ഉള്ളൂ ആഭരണങ്ങളായിട്ട് ആൾക്കാർ ഉപയോഗിക്കുന്നത് .മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും സ്വർണ്ണം എന്നുള്ളത് ഒരു നിക്ഷേപമാണ്.എന്നാൽ 2025-26 വർഷക്കാലത്തിൽ കേരളത്തിലും സ്വർണ്ണം ഏറ്റവും വലിയൊരു സമ്പാദ്യമായിട്ടാണ് കാണുന്നത്. വില കൂടിയോ കുറഞ്ഞോ എന്നുള്ള ഒരു ആശങ്ക ആളുകൾക്ക് ഇപ്പോൾ വല്ലാതെ ഇല്ല. വിവാഹത്തിനൊക്കെ ആളുകൾ സ്വർണം വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ വിവാഹത്തിന് സമ്മാനമായി ഒന്നോ രണ്ടോ പവൻ കൊടുക്കാറുണ്ട്. എന്നാൽ അതിപ്പോൾ മാറിയിട്ടുണ്ട്. സ്വർണ വില കുതിച്ചത് കച്ചവടക്കാരെയാണ് യഥാർത്ഥത്തിൽ പ്രയാസത്തിലാക്കിയത്.
സ്വർണ വില ഇനിയും കൂടാൻ തന്നെയാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നതിന്റെ എത്രയോ ഡബിൾ വിലയാണ് ഇപ്പോ സ്വർണത്തിന് ഉള്ളത്. എന്നാൽ സ്വർണം എപ്പോഴായാലം വാങ്ങിക്കാനും ഉപയോഗിക്കാനും നിക്ഷേപമായിട്ട് വാങ്ങിക്കാനും പറ്റിയ ഒരു ലോഹമാണ് . ഇപ്പോഴത്തെ പ്രതിസന്ധിയിൽ വിവാഹ പാർട്ടികൾക്ക് നമ്മൾ നൽകുന്ന ആനുകൂല്യം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ആഭരണങ്ങൾ നൽകുക എന്നുള്ളതാണ്. അതുപോലെ അഡ്വാൻസ് ബുക്കിങ്ങും മറ്റുള്ള കാര്യങ്ങളും എല്ലാം ചെയ്തുകൊടുക്കുന്നുണ്ട്.
രണ്ടു ശതമാനം മുതലാണ് പണിക്കൂലികൾ തുടങ്ങുന്നത്. ഇപ്പോഴത്തെ തുകയ്ക്ക് ബുക്ക് ചെയ്യുകയാണെങ്കിൽറേറ്റ് കുറഞ്ഞു കഴിഞ്ഞാൽ അവൾക്ക് കുറഞ്ഞ റേറ്റിൽ പർച്ചേസ് ചെയ്യാൻ പറ്റുന്നതായിരിക്കും. കൂടി കഴിഞ്ഞു കഴിഞ്ഞാൽ ഇന്ന് കൊടുത്ത റേറ്റിന് അവർക്ക് ഗോൾഡ് വാങ്ങിക്കാൻ കഴിയുന്നതാണ്. അതുപോലെതന്നെ ഒരു വർൽം മുൻപൊക്കെ അഡ്വാൻസ് പെയ്മെന്റ് ചെയ്തു കഴിഞ്ഞാൽ അവർക്ക് കൂലിയില്ലാതെ സ്വർണം കൊടുക്കാൻ പറ്റുന്ന സ്കീമും നൽകിവരുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
ഇപ്പോൾ വിപണിയിൽ കാണുന്നൊരു പ്രധാന ട്രെൻ്റ് ചെറിയ കുട്ടികൾക്കൊക്കെ വേണ്ടി വെള്ളി ആഭരണങ്ങൾ ധാരാളമായി വാങ്ങുന്നുണ്ടെന്നുള്ളതാണ്. മാത്രമല്ല ഡയമണ്ടിന്റെ ഉപയോഗവും കൂടിയിട്ടുണ്ട്. ഈ കോളേജ് കുട്ടികൾ അതുപോലെുള്ള ന്യൂ ജനറേഷൻ പിള്ളരൊക്കെ ഡയമണ്ടിലേക്ക് മാറികൊണ്ടിരിക്കുകയാണ്', വ്യാപാരികൾ പറഞ്ഞു.












Click it and Unblock the Notifications