Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 25000 അല്ല, 15000 കുറയും..വിറ്റ് ഒഴിവാക്കല്ലേ, സന്തോഷിപ്പിക്കുന്ന വാർത്തയും ഉണ്ട്

ഡിസംബറിൽ സ്വർണ വില എന്താകും? അതാണ് സ്വർണപ്രേമികൾക്ക് അറിയേണ്ടത്. കഴിഞ്ഞ 11 മാസത്തിനിടെ ഉയർന്ന വില ഈ വർഷാവസാനത്തോടെ ഇടിയുമോ എന്നതാണ് പലരുടേയും ചോദ്യം. മുന്നോട്ടുള്ള സാധ്യതകൾ എന്താണെന്ന് വിശദീകരിക്കുകയാണ് എകെജിഎസ്എം അംഗം ജസ്റ്റിൻ പാലത്ര. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

വിവാഹ സീസണ്‍ വരികയാണ്, സ്വാഭാവികമായും അപ്പോൾ വില ഉയരും. മാത്രമല്ല ആഗോള തലത്തിലൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്കൊന്നും യാതൊരു അയവും വന്നിട്ടില്ല. ട്രംപ് തൻ്റെ നയങ്ങളിൽ ഇളവ് വരുത്തുമെന്ന് ആവർത്തിച്ച് പറയുകയല്ലാതെ താരിഫ് നയങ്ങളിലടക്കം യാതൊരു ഇളവും വരുത്തിയിട്ടില്ല. ഇത്തരത്തിൽ ആഗോള തലത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും നിലനിൽക്കുന്നിടത്തോളം കാലം സ്വർണ വില ഉയർന്നുകൊണ്ടേയിരിക്കും.

goldnews3-

ഇതിനിടയിൽ കേന്ദ്രബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതുകൊണ്ട് തന്നെ സ്വർണവില ടുത്ത മാസവും ഉയർന്ന് നിൽക്കുമെന്ന് തന്നെയാണ് കരുതുന്നത്. ആഗോള പ്രതിസന്ധിക്ക് അയവ് വന്നാൽ സ്വർണ വില കുറയും. എന്നാൽ പഴയപടിയൊരു നിലയിലേക്ക് സ്വർണം വീഴില്ല, പകരം 70000ത്തിനും 80000ത്തിനും അടുത്തേക്കൊക്കെ സ്വർണവില എത്താനുള്ള സാധ്യത ഉണ്ട്.

സ്വർണ വിലയിൽ അപ്രതീക്ഷിതമായൊരു കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2000 മുതൽ 2024 വരെ സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയെങ്കിലും അതിനെയെല്ലാം കവച്ച് വെച്ച് കൊണ്ടൊരു കുതിപ്പായിരുന്നു 2025 ൽ ഉണ്ടായത്. അതായത് പെട്ടെന്ന് 5000ത്തിൽ നിന്നും 10,000ത്തിലേക്കുള്ള ഒരു വർധനവ്. വില ഉയർന്നതോടെ ആളുകൾ വ്യാപകമായി വിൽക്കുന്നൊരു സാഹചര്യം ഉണ്ട്. എന്നാൽ ചിലർ ഇപ്പോഴും കൂടുതൽ വില ഉയരുമെന്ന് കരുതി കാത്തിരിക്കുകയാണ്.

ഉൽപന്നത്തിന് വില വില കൂടുമ്പോൾ സ്വാഭാവികമായും നമ്മൾ അത് വേണോ വേണ്ടയോ എന്നുള്ള ഒരു ചിന്ത ഉണ്ടാകുമല്ലോ. അത് തന്നെയാണ് സ്വർണ്ണത്തിലും സംഭവിച്ചിരിക്കുന്നത് .സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഒരു പവൻ എടുക്കുക എന്ന് പറയുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ വിലയായി. എങ്ങനെ സാധാരണക്കാരന് ഒരു സ്വർണം മേടിക്കാൻ ആവും. ഇത് സ്വർണക്കച്ചവടക്കാരേയും ബാധിച്ചിട്ടുണ്ട്.

ഒരു മീഡിയം റേറ്റിൽ നിൽക്കണമെന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. കാരണം വിലകൂടുമ്പോൾ സ്വർണം ഷോക്കേസിൽ വെച്ചിരിക്കേണ്ടി വരും. അതുകൊണ്ട് എന്താണ് പ്രയോജനം. കച്ചവടം നടക്കണമെന്നുണ്ടെങ്കിൽ ആവറേജ് നിലയിൽ വില നിൽക്കണം എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. വില കുറയാൻ ഞങ്ങളും പ്രതീക്ഷിച്ചു നിൽക്കുകയാണ്.

സ്വർണം വിൽക്കാനെത്തുന്നവരോട് കടം പറയുന്നൊരു രീതിയില്ല, ഒരാഴ്ചയോ രണ്ടാഴ്ചയോ ചെക്ക് കൊടുക്കുമ്പോൾ വരുന്ന കാലതാമസം അല്ലാതെ സ്വർണം വാങ്ങിയിട്ട് കടം പറഞ്ഞുവിടുന്ന ഒരു സ്വഭാവം കച്ചവടക്കാർക്ക് ഇല്ല .മാത്രമല്ല വിക്കാൻ വരുന്ന ആൾ അതിന് സമ്മതിക്കത്തുമില്ല 'ജസ്റ്റിൻ പാലത്ര പറഞ്ഞു.

സ്വർണ വില കുതിക്കുമ്പോഴും വിലയിൽ കുറവ് വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സ്വർണപ്രേമികൾ. അപ്പോഴും വലിയൊരു ഇടിവിന് സാധ്യതയില്ലെന്ന് ആവർത്തിക്കുകയാണ് വിദഗ്ധർ. നിലവിലെ നിലയിൽ നിന്ന് പരമാവധി 150000 രൂപയുടെ കുറവ് വരെയാണ് പവന് കുറവ് വന്നേക്കുകയെന്നാണ് ഒട്ടുമിക്ക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ആഗോള തലത്തിലുള്ള പ്രവചനങ്ങൾ സ്വർണപ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. അടുത്ത വർഷം രാജ്യന്തര വിപണിയിൽ ഔണ്‍സിന് 5000 ഡോളർ വരെ ആയേക്കുമെന്നാണ് പലരും പ്രവചിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ വില ഒരു ലക്ഷം കടന്നേക്കും. സ്വർണം പിടിവിട്ട് പറക്കുമെന്നും ഔണസിന് 6000 ഡോളർ വരെ ആയേക്കുമെന്നുമാണ് ചിലരുടെ പ്രവചനം. എന്നാൽ കേരളത്തിൽ വില പവന് 1.15 ലക്ഷം വരെ ആയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+