സ്വർണവില 80,000ത്തിലേക്ക് വീഴും..പിന്നെ 2 പവൻ 2 ലക്ഷത്തിന് പോലും കിട്ടില്ല';വിദഗ്ധ പറയുന്നത് ഇങ്ങനെ
സ്വർണവില കുറഞ്ഞതോടെ ഇപ്പോൾ കൈയ്യിലുള്ള സ്വർണം വിറ്റ് ഒഴിവാക്കേണ്ടതുണ്ടോയെന്നാണ് പലരുടേയും ചോദ്യം. സ്വർണം തിരിച്ചുകയറില്ലെന്ന ഭീതിയാണ് ഇതിന് പിന്നിൽ. എന്നാൽ അത്തരത്തിലുള്ള മണ്ടത്തരങ്ങൾ കാട്ടരുതെന്നാണ് പ്രമുഖ ബുള്ള്യൻ ട്രേഡർ ആയ സബീന പറയുന്നത്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സ്വർണവില കുറയുന്ന സാഹചര്യത്തി പലരും ചോദിക്കുന്നത് കൈയ്യിലുള്ള സ്വർണം വിൽക്കട്ടെയെന്നാണ്. ഒരിക്കലും നമ്മൾ കൊടുക്കരുത്. അതായത് ഇൻവെസ്റ്റ്മെന്റ് നടത്തുന്ന ഒരാളാണെങ്കിൽ ഇപ്പോൾ ക്യാപ്പിറ്റലിന്റെ ഒരു പകുതി മാത്രം ഉപയോഗിക്കുക. ബാക്കി പകുതി അടുത്ത ഘട്ടത്തിലേക്കായി മാറ്റിവെയ്ക്കുക. കാരണം ഇപ്പോഴത്തെ നിരക്കിൽ നിന്നും സ്വർണം എന്തായാലും താഴും. ഡിസംബറിൽ ഫെഡ് റിസർവ്വ് നിരക്ക് ഉയർത്തുമെന്നതിനാലാണ് ഇത്. ആ സമയത്ത് തീർച്ചയായും വിപണിയിൽ ചലനങ്ങൾ ഉണ്ടാകും. വില 80,000 വരെയൊക്കെ പോയേക്കാം. പക്ഷെ അതിന് താഴെ പോകുമെന്ന് കരുതുന്നില്ല. കാരണം ഇതിനിടിൽ കൂടുതൽ സ്വർണവാങ്ങലുകൾ ഉണ്ടാകും.

കേന്ദ്രബാങ്കുകളാണ് ഇപ്പോൾ കൂടുതലായി സ്വർണം വാങ്ങുന്നത്. ദീർഘകാലത്തേക്ക് സ്വർണവില കൂടാനുള്ള സാധ്യതയാണ് ഇത്.
സെൻട്രൽ ബാങ്കുകൾ ഒരിക്കലും സ്വർണം വാങ്ങിക്കുന്നത് ലാഭം കിട്ടാൻ വേണ്ടിയിട്ടല്ല. അവരുടെ ഫോറിൻ റിസർവ് കൂട്ടാൻ വേണ്ടിയിട്ടാണ്. അവർ സ്വർണം വിൽക്കാൻ തയ്യാറാകുകയും ഇല്ല. അത്രയും പ്രതിസന്ധി ഘട്ടത്തിൽ മാത്രമേ കേന്ദ്രബാങ്കുകൾ സ്വർണം വിൽക്കുകയുള്ളൂ. ഇപ്പോൾ റഷ്യ 6000 ടണ് വിറ്റെന്ന് വാർത്തയുണ്ട്. എന്നാൽ അതൊന്നും വിലയെ സ്വാധീനിക്കില്ല. കാരണം അതൊന്നും മാർക്കറ്റിലേക്ക് വരുന്നില്ല. കാരണം സ്വർണം വാങ്ങുക മറ്റൊരു ബാങ്കായിരിക്കും.
കേന്ദ്രബാങ്കുകളുടെ കൈവശം കൂടുതൽ ഡോളർ ആണ് ഉള്ളത്. അതായത് ഡോളറിനെയാണ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. ഈ ഡോളറിന് മുകളിലുള്ള ആശ്രിതത്വം കുറക്കുക എന്നുള്ള ഉദ്ദേശത്തിലാണ് അവർ സ്വർണം വാങ്ങിക്കൂട്ടുന്നത്. ബ്രിക്സ് രാജ്യങ്ങളിൽ ഉള്ളവരാണ് കൂടുതലായിട്ട് സ്വർണം വാങ്ങുന്നത്. ഡീഡോളറൈസേഷൻ ആക്കുക എന്നുള്ള ഉദ്ദേശം മാത്രമല്ല അവർ ഉദ്ദേശിക്കുന്നത്. ഒരു ഫിനാൻഷ്യൽ ഫ്രീഡം റെവല്യൂഷൻ ഓക്കെയാണ്. അതായത് ഒരു കറൻസിയെ മാത്രം ആശ്രയിച്ചിരിക്കുമ്പോൾ മറ്റുള്ള രാജ്യങ്ങൾ പെട്ടെന്ന് വല്ല ഉപരോധങ്ങളും ഏർപ്പെടുത്തി കഴിഞ്ഞാൽ ഇവരുടെ അക്കൗണ്ട് ഫ്രീസ് ആയി പോവുകയാണ്.
2022ൽ റഷ്യ-ഉക്രൈൻ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ റഷ്യയുടെ 300 മില്യൺ ഡോളർ ഫ്രീസ് ചെയ്യപ്പെട്ടു. അതായത് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും കൂടിയിട്ട് അവർക്ക് ഉപരോധം ഏർപ്പെടുത്തിയത്. ആ സമയത്ത് റഷ്യയ്ക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. അത്തരമൊരു സാഹചര്യമുണ്ടായാൽ സാമ്പത്തിക സ്വതന്ത്ര്യം വേണമെന്നുള്ള ഉദ്ദേശത്തോടു കൂടിയിട്ടാണ് അവർ സ്വർണത്തിലേക്ക് നിക്ഷേപിക്കുന്നത്. കേന്ദ്രബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു വർഷം കഴിഞ്ഞാൽ ഇപ്പോഴത്തെ 90,000 എന്ന വിലയൊന്നും നമ്മുക്ക് കാണാൻ പോലും സാധിക്കില്ല.
2030 ഓടെ ബ്രിക്സ് രാജ്യങ്ങൾ ഗോൾഡ് ബാക്കഡ് സെറ്റിൽമെൻറ് സിസ്റ്റം എന്ന് പറയുന്ന ഒരു സിസ്റ്റം തന്നെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി സ്വർണം ഓരോ സെൻട്രൽ ബാങ്കുകളും വാങ്ങുക. എന്നിട്ട് ആ പർച്ചേസിന്റെ മൂല്യം നോക്കിയിട്ടാണ് പിന്നെ മറ്റുള്ള രാജ്യങ്ങളിൽ നിന്നും അവർ സാധനങ്ങൾ പർച്ചേസ് ചെയ്യുന്നത്.അതായത് ഡോളറിനെ കൂടുതലായിട്ട് ആശ്രയിക്കരുത് എന്ന് മാത്രമാണ് അവിടെ ഉദ്ദേശിക്കുന്നത്. പൂർണമായിട്ടും ഡീഡോളറൈസേഷൻ എന്തായാലും നടപടി ആവില്ല',സബീന വിശദീകരിച്ചു.


Click it and Unblock the Notifications
