ഇനി സ്വർണവില കൂടിയാൽ പിടിച്ചാൽ കിട്ടില്ലെന്ന് മുന്നറിയിപ്പ്, സ്വർണം വാങ്ങണമെങ്കിൽ ഇപ്പോൾ വേണം
രണ്ട് ദിവസം അനക്കമില്ലാതെ നിന്ന് ഇന്ന് സ്വർണവിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. പവന് ഇന്ന് കുറഞ്ഞത് 80 രൂപ മാത്രമാണ്. ഗ്രാമിന് കുറഞ്ഞതാകട്ടെ 10 രൂപയും. നിലവിൽ ഒരു പവന് 1,14,480 രൂപയാണ് വില വരുന്നത്.
വരും ദിവസങ്ങളിലും സ്വർണവിലയിൽ കുറവ് തന്നെ രേഖപ്പെടുത്താനാണ് സാധ്യത എന്ന് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നു. എങ്കിലും ആളുകൾ ഇപ്പോഴും സ്വർണം വാങ്ങാനായി ജ്വല്ലറികളിലേക്ക് എത്തുന്നത് കുറവ് തന്നെ ആണെന്നും സീ ന്യൂസ് മലയാളത്തിനോട് അരുൺ മാർക്കോസ് പറഞ്ഞു.
അരുൺ മാർക്കോസിന്റെ വാക്കുകൾ: '' നിലവില്‍ സ്വര്‍ണത്തിന്റെ വിലയില്‍ കുറവ് സംഭവിച്ചിരിക്കുന്നതിന് കാരണം, വിദേശനാണ്യങ്ങളുടെ വിലസ്ഥിരതയുമായി ബന്ധപ്പെട്ട് രാജ്യം കയ്യിലുളള റിസര്‍വ്ഡ് സ്വര്‍ണം വിപണിയിലേക്ക് വിറ്റഴിച്ച് പണമാക്കിയതാണ്. അതാണ് വിലയിലെ ഏറ്റക്കുറച്ചിലിന് കാരണം. രണ്ട് ദിവസമായി വില സ്ഥിരതയില്‍ തുടരുമ്പോഴും വിപണിയില്‍ വലിയ തോതിലുളള മാറ്റങ്ങള്‍ കാണുന്നുണ്ട്.

വീണ്ടും വില താഴേക്ക് പോകാനുളള സാധ്യതയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ജ്വല്ലറികളില്‍ കച്ചവടം വളരെ കുറവാണ് കാണുന്നത്. ഈ പ്രശ്‌നങ്ങള്‍ കാരണം ആളുകള്‍ ജ്വല്ലറികളിലേക്ക് എത്താന്‍ മടി കാണിക്കുന്നു. കാരണം വീണ്ടും സ്വര്‍ണവില വലിയതോതില്‍ താഴേക്ക് പോകുമോ എന്നുളള പ്രതീക്ഷയിലാണ് ആളുകള്‍ ഉളളത്.
സ്വര്‍ണവില വര്‍ധനവ് ഇനി ഉണ്ടാകണമെങ്കില്‍ യുദ്ധം ഒഴിവാകുകയും ക്രൂഡ് ഓയില്‍ വില കുറച്ച് താഴേക്ക് പോവുകയും ചെയ്യണം. അപ്പോള്‍ വില വീണ്ടും കൂടാനുളള വലിയ സാധ്യതയാണ് ഉളളത്. സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് ഈ വിലക്കുറവ് വലിയൊരു ആശ്വാസം തന്നെയാണ്. വാങ്ങേണ്ടവര്‍ക്ക് എത്രയും പെട്ടെന്ന് വാങ്ങാനുളള ഒരു അവസരം തന്നെയാണ് ഇത്.
സ്വര്‍ണവില ഇപ്പോള്‍ വളരെ കുറഞ്ഞാണ് നില്‍ക്കുന്നത്. വില ഒരു ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലേക്ക് പോയിരുന്നു. ഇപ്പോള്‍ വില ഒരു ലക്ഷത്തി പതിനയ്യായിരത്തിനോട് അടുത്ത വില മാത്രമേ സ്വര്‍ണത്തിന് ഉളളൂ. പക്ഷേ യുദ്ധം അവസാനിച്ചാല്‍ വില വീണ്ടും ഗണ്യമായി കൂടി. അത് നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാളും മുകളിലേക്ക് പോയേക്കാം. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സ്വര്‍ണം വാങ്ങാനുളളവര്‍ വാങ്ങുന്നതാണ് നല്ലത്''.














Click it and Unblock the Notifications