Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഒരു പവന് 50,000ത്തിൽ താഴേയും കിട്ടും; വാങ്ങാൻ ആളില്ലാതായതോടെ പുതിയ തന്ത്രങ്ങളുമായി ജ്വല്ലറികൾ

സ്വർണത്തിന്റെയും വെള്ളിയുടെയും വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി നിൽക്കുകയാണ്. കേരളത്തിൽ ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 1.25 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. വെള്ളിയ്ക്കാകട്ടെ ഇന്ന് ഒരു ഗ്രാമിന് 275 രൂപയാണ് വില.

വില ഉയർന്നതോടെ ആശങ്കയിലായിരിക്കുന്നത് ഉപഭോക്താക്കൾ മാത്രമല്ല, ജ്വല്ലറി വ്യാപാരികൾ കൂടിയാണ്. കടുത്ത പ്രതിസന്ധിയിരിക്കുകയാണ് വ്യാപാരം എന്നാണ് ഇവർ പരാതിപ്പെടുന്നത്. ഉയർന്ന തുകയ്ക്ക് സ്വർണം വാങ്ങാൻ ആളില്ലത്രേ. വിലയിൽ നേരിയ കുറവുകൾ ഉണ്ടാകുന്നുണ്ടെങ്കിലും വില ഒരു ലക്ഷം കടന്നതോടെ അത്യാവശ്യക്കാർ മാത്രമാണ് സ്വർണം വാങ്ങാനായി എത്തുന്നത്. ഇനി വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വാങ്ങാൻ എത്തുന്നവർ മൂല്യം കുറച്ചാണ് സ്വർണം വാങ്ങുന്നത്. മാത്രമല്ല പഴയ ആഭരണങ്ങൾ കൊടുത്ത് പുതിയത് വാങ്ങുന്നവരാണ് കൂടുതലും.

goldornament3-

കച്ചവടം കുറഞ്ഞതോടെ ചെറുകിട ജ്വല്ലറികൾ പലതും പൂട്ടിപ്പോകുന്ന സാഹചര്യവും ഉണ്ടെന്നാണ് ആളുകൾ . പരമ്പരാഗത വിൽപ്പന രീതികളിൽ നിന്ന് മാറാതെ ഇനി പിടിച്ച് നിൽക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ കൂടുതലായി എത്തിച്ചടക്കമാണ് വ്യാപാരികളുടെ പരീക്ഷണങ്ങൾ.

പണ്ടൊക്കെ ഇന്ത്യയിൽ ആഭരണങ്ങൾ എന്നാൽ 22 കാരറ്റ് മാത്രമാണ്. എന്നാൽ വില ഉയർന്നതോടെ ഇതിൽ നിന്നും ആളുകൾ മാറി ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. 18,14,9 കാരറ്റ് ആഭരണങ്ങളോടാണ് ഇപ്പോൾ ആളുകളുടെ താത്പര്യം. വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 9 കാരറ്റ് കൂടി വിപണിയിൽ ജ്വല്ലറികൾ എത്തിച്ച് തുടങ്ങിയത്. 50000 രൂപയ്ക്ക് ഈ ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാനാകും. ഇത് കൂടാതെ ഉയർന്ന നിലവാരമുള്ള പിച്ചള, 925 സ്റ്റെർലിംഗ് വെള്ളി ആഭരണങ്ങൾ എന്നിവയും കൂടുതലായി വിൽക്കുന്നുണ്ട്.

ഉയർന്ന സാങ്കേതിക വിദ്യ ചെലവ് നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.നൂതന ഇലക്ട്രോഫോർമിംഗ് വഴി, കനം കുറഞ്ഞതും കനമുള്ളതുമായ ആഭരണങ്ങൾ വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കും. ഉയർന്ന കാരറ്റിലുള്ള സ്വർണത്തെ പോലെ തന്നെയാണ് ഇവ കാണാൻ എന്നതും വിലയും കുറവാണെന്നതും ആളുകളെ ആകർഷിക്കുന്നുണ്ട്. സ്വർണവില വളരെ ഉയരുന്നതിനാൽ പലരും ഇപ്പോൾ പ്ലാറ്റിനത്തിലേക്ക് തിരിയുകയാണ്. സ്വർണത്തേക്കാൾ പ്ലാറ്റിനത്തിന്റെ വില സ്ഥിരതയുള്ളതാണ്. അതുകൊണ്ട് വിവാഹാഭരണങ്ങൾക്കായി ഇത് കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നുണ്ട്.

വില വർധിക്കുന്നുണ്ടെങ്കിലും ആളുകൾ ആഭരണങ്ങൾ വാങ്ങുന്നത് നിർത്തുന്നില്ലെന്നാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ കൂടുതൽ പക്വതയോടെയാണ് വാങ്ങൽ ട്രെൻ്റുകൾ. ഉപഭോക്താക്കൾ ആഭരണങ്ങളെ നിക്ഷേപങ്ങളായാണ് ആളുകൾ കാണുന്നത്. ആ രീതിക്ക് ആളുകൾക്ക് വലിയ നഷ്ടം വരാതെ ഇവ ലഭ്യമാക്കാനും ജ്വല്ലറികൾ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയിൽ ഇത് പ്രകടമാണ്. ബജറ്റ് നിയന്ത്രിക്കാൻ ഉപഭോക്താക്കൾ ലളിതമായ ഡിസൈനുകളാണ് തിരഞ്ഞെടുക്കുന്നത്. മൂല്യം കുറഞ്ഞ ആഭരണങ്ങളിലേക്ക് അതുകൊണ്ട് ഇവർ പോകുന്നില്ല. 'അണിയാൻ കഴിയുന്ന സമ്പത്ത്' എന്ന ഈ ആശയത്തെ പിന്തുണയ്ക്കാൻ ആഭരണ വ്യാപാരികൾ വിശദമായ ബൈ-ബാക്ക് ഗ്യാരണ്ടികളും നൽകുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+