സ്വർണാഭരണം 'സേഫ്' അല്ല; കൈയ്യിൽ പണം വരണമെങ്കിൽ നിക്ഷേപിക്കേണ്ടത് ഇങ്ങനെ..വിദഗ്ധൻ പറയുന്നു
സ്വർണത്തേക്കൾ എന്തുകൊണ്ടും മികച്ച നിക്ഷേപമാർഗം ഗോൾഡ് ഇടിഎഫുകൾ തന്നെയാണെന്ന് സാമ്പത്തിക വിദഗ്ധൻ സന്തോൽ് ടി വർഗീസ്. ഇടിഎഫുകൾ സുരക്ഷിതമാണെന്നും പ്രതിസന്ധികാലത്ത് കൃത്യമായി വിനിയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ബിസിനസിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം
'സ്വർണവും സ്ഥലവും നല്ലൊരു ഇൻവെസ്റ്റ്മെൻ്റ് അല്ല. മക്കൾക്ക് കൊടുക്കാൻ നല്ലൊരു സമ്പാദ്യം എന്ന് പറയുന്നത് സ്വർണമല്ല, സ്വർണ ഇടിഎഫ് ആണ്. അത് റെഗുലേറ്റഡ് ആണ്. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ മറ്റ് എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായിട്ട് പ്രവർത്തിക്കുന്നതാണ് ഈ ഗോൾഡ് ഇടിഎഫ്. അപ്പോൾ ഗോൾഡ് ഇടിഎഫ് ആയിരിക്കും നല്ലത്.

ഗോൾഡ് ഇടിഎഫ് ആയിട്ട് അല്ലെങ്കിൽ സ്വർണ നാണയങ്ങൾ, സ്വർണക്കട്ടികൾ എന്നിവയൊക്കെയായി നമ്മുക്ക് സൂക്ഷിച്ച് വെയ്ക്കാം. പക്ഷെ അത് ഉത്തരവാദിത്തമാണ്. കാരണം 100 പവന്റെ കോയിൻസ് ഉണ്ടെങ്കിൽ അത് വീട്ടിൽ സൂക്ഷിച്ചു വെക്കുന്നത് സേഫ് അല്ലല്ലോ. അപ്പോൾ നമ്മൾ ബാങ്കിൽ പോയി സേഫ് ലോക്കർ ഒക്കെ എടുത്ത് അവിടെ വേണം വെക്കാൻ. അങ്ങനെ വരുമ്പോൾ സ്വാഭാവികമായിട്ട് വാടക കൊടുക്കേണ്ടി വരും. അതിനേക്കാൾഒക്കെ നല്ലത് ഇടിഎഫ് ആണ്. ഇടിഎഫ് ആണെങ്കിൽ വളരെ സേഫ് ആണ്. അത് ഡിജിറ്റൽ രൂപത്തിൽ അവിടെ ഇരിക്കും. അത് ഡിമാറ്റ് ഫോർമാറ്റിലാണ്. നമുക്ക് ട്രേഡ് ചെയ്യാം, ആവശ്യമുള്ള സമയത്ത് നമുക്ക് അത് വേണമെങ്കിൽ വിൽക്കുകയോ കൈമാറുകയോ പ്ലഡ് ചെയ്യുകയോ ഒക്കെ ചെയ്യാം.
വളരെ പെട്ടെന്ന് ചുരുങ്ങിയ കാലയളവിൽകൂടി റിട്ടേൺസ് എനിക്ക് ആവശ്യമുണ്ടെന്ന് ചിന്തിക്കുന്നവരാണെങ്കിൽ ഷെയറിൽ നിക്ഷേപിക്കുന്നതായിരിക്കും ഏറ്റവും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. അതല്ല സുരക്ഷിതമായി, എന്നാൽ മാന്യമായിട്ടുള്ള ഒരു ഈൽഡ് കിട്ടുന്ന രീതിയിൽ വളരെ സേഫ് ആയിരിക്കണം, സേഫ് ഡിപ്പോസിറ്റ് സേഫ് ഇൻവെസ്റ്റ്മെന്റ് എന്നുള്ള രീതിയിലാണ് കാണുന്നതെങ്കിൽ ഗോൾഡ് നല്ല ഒരു നിക്ഷേപ മാർഗമാണ്, അദ്ദേഹം പറഞ്ഞു.
ദീർഘകാലയളവിലേക്കുള്ള നിക്ഷേപം എന്ന രീതിയിലാണ് സ്വർണത്തെ കാണുന്നതെങ്കിൽ സുരക്ഷിതമായി വളരെ ഒരു സംശയവുമില്ലാതെ ഗോൾഡിലേക്ക് നിങ്ങൾക്ക് പണം മാറ്റി വെക്കാം. കുറേ കാലങ്ങൾക്ക് മുമ്പൊക്കെ ഭൂമിയിലാണ് നമ്മൾ നിക്ഷേപം നടത്തിക്കൊണ്ടിരുന്നത്. പക്ഷെ ഭൂമിയോടുള്ള താല്പര്യങ്ങളൊക്കെ കുറയുകയാണ്. ഭൂമി വിൽക്കാൻ വലിയ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് ഒരു 10 സെന്റ്, 15 സെന്റിലൊക്കെ കൂടുതലാണ് ഭൂമിയെങ്കിൽ വിൽക്കാൻ നല്ല ബുദ്ധിമുട്ടാണ്. അതിനാൽ ലോങ്ങ് ടൈമിലേക്കുള്ള ഒരു നിക്ഷേപ മാർഗമായിട്ടാണ് കാണുന്നതെങ്കിൽ സ്വർണം തീർച്ചയായും വാങ്ങി കുറച്ച് നിക്ഷേപമായിട്ട് മാറ്റിവെക്കേണ്ടതുണ്ട് ,ആഭരണം അല്ലാതെ.
സ്വർണത്തിന്റെ വില കൂടിയതിന് മറ്റൊരു കാരണം സെൻട്രൽ ബാങ്കുകളുടെ സ്വർണ വാങ്ങലാണ്, പ്രത്യേകിച്ച് ചൈന. ചൈനയുടെ സെൻട്രൽ ബാങ്ക് സ്വർണം ടൺ കണക്കിന് വാങ്ങികൂട്ടുകയാണ്. ചൈന അമേരിക്കയുടെ ഭാഗത്തുനിന്ന് ഒരു വലിയ പ്രതികൂലമായ ഒരു നീക്കം പ്രതീക്ഷിക്കുന്നുണ്ട്. നേരത്തേ അമേരിക്കയുമായി ബന്ധപ്പെട്ട ആസ്തികളിലാണ് ചൈന നിക്ഷേപിച്ചിരുന്നത്.ഇപ്പോൾ അമേരിക്ക ചൈനക്ക എതിരെ നിലപാട് സ്വീകരിക്കുമ്പോൾ സ്വാഭാവികമായും ആ രംഗത്തൊക്കെ തന്നെ ഒരു പ്രതിസന്ധി രൂപം കൊള്ളാനുള്ള സാധ്യതയുണ്ട്. അതിനാലാണ് അവർ സ്വർണം വാങ്ങുന്നത്. ഇത് സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർത്തുകയും വില വർധിക്കാൻ കാരണമാകുകയും ചെയ്യും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications