സ്വർണക്കട കാലിയാക്കൽ വിൽപ്പന നടത്തുമോ ജ്വല്ലറികൾ; പ്രതിസന്ധിയെ കുറിച്ച് പറഞ്ഞ് സ്വർണ വ്യാപാരികൾ
സ്വർണം ഒരു ദിവസം തന്നെ പലതവണ കുറയുമ്പോൾ തങ്ങളെ സംബന്ധിച്ച് വലിയ നഷ്ടമാണ് നേരിടേണ്ടി വരുന്നതെന്ന് വ്യാപാരിയായ അരുണ്‍ മാർക്കോസ്. കുറഞ്ഞ വിലക്ക് ആളുകളിൽ നിന്ന് സ്വർണം വാങ്ങി, അത് മറിച്ച് വിൽക്കുമ്പോൾ ഭീമമായ നഷ്ടം ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'സ്വർണവില കൂടുമ്പോൾ ഒന്ന് രണ്ട് തവണ കൂടുന്ന ട്രെൻഡ് വന്നാൽ അത് ഒരു സ്വർണ വ്യാപാരി എന്ന നിലയിൽ നമ്മളെ വലിയ തോതിൽ ബാധിക്കുന്നില്ല. കാരണം നമുക്ക് വാങ്ങുന്നതിനാണെങ്കിലും വിൽക്കുന്നതിനാണെങ്കിലും അത് വലിയ പ്രശ്നമായിട്ട് വരില്ല. പക്ഷേ ഒരു ദിവസം ഒന്നിലധികം തവണ ഭീമമായി തോതിൽ വില കുറയുന്ന ഒരു സാഹചര്യം ഉണ്ടായാൽ അത് വലിയൊരു റിസ്ക് ഫാക്ടർ ആണ് .കാരണം നമ്മൾ ചെറിയൊരു ഓൾഡ് ഗോൾഡ് വിൽക്കാൻ വരുന്ന ആളുകളിൽ നിന്ന് വാങ്ങുന്നു, ഒന്നിലധികം തവണ ഇത് വില കുറയുന്ന ഒരു സാഹചര്യം ഉണ്ടായാൽ നമ്മൾ സ്വർണം വിൽക്കുന്ന വൻകടക്കാരായിട്ടുള്ള ആളുകൾ ഒരുപാട് വില കുറച്ചുള്ള രീതിയിലാണ് നമ്മളോട് ഇത് വാങ്ങുന്നത്.
ചെറിയ ലാഭത്തിന് നമ്മൾ സ്വർണം എടുക്കുമ്പോൾ ഒന്ന് രണ്ടു തവണയൊക്കെ വില കുറഞ്ഞു കഴിയുമ്പോൾ ഒരുപക്ഷേ നമ്മൾക്ക് ഭീമമായ ഒരു നഷ്ടത്തിൽ ഇത് വിൽക്കേണ്ടതായിട്ട് വരുന്നുണ്ട്. പഴയ വിലക്ക് എടുത്തു വെച്ച സ്വർണമല്ലേ നിങ്ങൾക്ക് അത് വില കുറച്ചും ഞങ്ങൾക്ക് തന്നൂടെയെന്ന് ചിലർ ചോദിക്കാറുണ്ട്. നമ്മൾ പഴയ വിലക്കായിരിക്കും ഇത് വാങ്ങി വെച്ചിരിക്കുന്നത് പക്ഷേ ഇന്ന് ഈ സ്വർണം വിറ്റിട്ട് നമ്മൾ ഈ സ്റ്റോക്ക് റീഫില്ല് ചെയ്യണമെങ്കിൽ ഇന്നത്തെ പുതിയ വില കൊടുത്താലല്ലേ ആഭരണം വാങ്ങാൻ സാധിക്കുകയുള്ളൂ. ഇനി ബിസിനസ് തുടരുന്നില്ല എങ്കിൽ നമുക്ക് വില കുറച്ചു വിറ്റ് ഒഴിവാക്കാം. സ്വർണക്കടയെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യമില്ല. ഒരു വ്യാപാരസ്ഥാപനം വസ്ത്രത്തിന് വില നിശ്ചയിക്കുന്നത് അതിന്റെ അഞ്ചിരട്ടിയും 10 ഇരട്ടിയും വിലയാണ് അവര് ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നത്. അതേസമയം സ്വർണത്തിനെ സംബന്ധിച്ച് എപ്പോഴും ബേസ് ഒരു വിലയുണ്ട്, പണിക്കൂലി ആണ് ആകെപാടെ ഇതിനകത്ത് ഓരോ കടകൾ അനുസരിച്ച് അല്ലെ്ങ്കിവർണൽ പാറ്റേണ്‍ അനുസരിച്ച് വ്യത്യാസം വരുന്നത്.

നമ്മൾ ആരും പ്രതീക്ഷിച്ച ഒരു വിലയല്ല ഈ ഒരു ലക്ഷം എന്ന് പറയുന്നത്. ഒരു ലക്ഷം എന്നുള്ള റേറ്റിലേക്ക് എത്തുമെന്ന് പല ആളുകൾ കാലങ്ങളായി പറഞ്ഞിരുന്നെങ്കിലും അതൊക്കെ ആളുകൾ വെറുതെ പറയുന്നതാണ്. അങ്ങനെ വിദൂര സാധ്യത പോലും ആരും കണ്ടിരുന്നില്ല .ഒരു ലക്ഷം എന്നത് ഇപ്പോൾ ഒരു കോമൺ വിലയായി. പക്ഷെ പല ആളുകളും വിൽക്കാൻ വരുമ്പോഴത്തേക്ക് ഒരു മാലയൊക്കെ നൽകി നമ്മൾ രണ്ട ലക്ഷം രൂപ ഒക്കെ നൽകുമ്പോൾ അവർ പറയും ഞങ്ങൾ ഇത് അഞ്ചു വർഷം മുന്നേ മേടിച്ചപ്പോൾ ഇത് 30,000 രൂപക്ക് മേടിച്ചതാ എന്നൊക്കെ.
ലോണിന് വേണ്ടിയൊക്കെ വെയിറ്റ് ചെയ്തിരുന്ന ആളുകളെ സംബന്ധിച്ച് കയ്യിൽ സ്വർണം ഉണ്ടെങ്കിൽ ഈ കാര്യങ്ങളെല്ലാം വളരെ ഈസി ആയിട്ട് നടക്കുന്നുണ്ട്. യ്യിൽ സ്വർണം ഉള്ള ആളുകൾക്ക് ആശ്വാസവും വാങ്ങേണ്ട ആളുകൾക്ക് ഇതൊരു ആശങ്കയുമാണ്.എന്താണെങ്കിലും ഇനി മുന്നോട്ട് വില കൂടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. കുറഞ്ഞു നിൽക്കുന്ന ഈ അവസരം മുതലെടുത്ത് വാങ്ങേണ്ട ആളുകൾ സ്വർണം വാങ്ങുന്നതാണ് നല്ലത്'












Click it and Unblock the Notifications