ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണം മോഷണം പോയി
കൊട്ടാരക്കര: വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചാല്‍ കള്ളന്‍ കൊണ്ട് പോകുമെന്ന് ഭയന്ന് ലോക്കറില്‍ സ്വര്‍ണം സൂക്ഷിച്ചാലോ. ലോക്കറിലെ സ്വര്‍ണവും സുരക്ഷിതമല്ല. കൊട്ടാരക്കരയിലാണ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണം മോഷണം പോയത്. സഹകരണ അര്‍ബന്‍ ബാങ്കിന്റെ പുലയമണ്‍ ശാഖയില്‍ സൂക്ഷിച്ചിരുന്ന സ്‌നര്‍ണമാണ് നഷ്ടമായത്.
ചെങ്ങമനാട് സ്വദേശിനിയായ യുവതി ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. 310 ഗ്രാം സ്വര്‍ണം പണയപ്പെടുത്തി 6.30 ലക്ഷം രൂപയാണ് യുവതി വായ്പ എടുത്തിരുന്നത്. വായ്പ തിരിച്ചടച്ച് സ്വര്‍ണം എടുക്കാന്‍ എത്തിയപ്പോഴാണ് ലോക്കറില്‍ നിന്ന് സ്വര്‍ണം മോഷണം പോയ വിവരം അറിയുന്നത്.

218 ഗ്രാം സ്വര്‍ണമാണ് നഷ്ടമായത്. തുടര്‍ന്ന് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന മറ്റ് പണയ ഉരുപ്പടികളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ചെങ്ങമനാട് സ്വദേശിനിയുടെ സ്വര്‍ണം മാത്രമാണ് നഷ്ടമായത്. ബാങ്ക് ചെയര്‍മാന്‍ കെആര്‍ മോഹനന്‍ ആണ് ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications