മഞ്ഞ സ്വര്‍ണം ഔട്ട് ഓഫ് ഫാഷന്‍; വൈറ്റ് ഗോള്‍ഡ് എന്താണെന്ന് അറിയാം, ഉല്‍പ്പാദനം ഈ രാജ്യങ്ങളില്‍
സ്വര്‍ണത്തിന് സാധാരണ മഞ്ഞ നിറമാണ്. വന്‍ തോതില്‍ വില വര്‍ധിച്ച പിന്നാലെ സ്വര്‍ണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എല്ലാവരും ശ്രദ്ധിക്കുന്നുമുണ്ട്. വില കുറയാന്‍ സാധ്യതയുണ്ടോ എന്നാണ് ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അന്വേഷിക്കുന്നത്. എന്നാല്‍ ഇനിയും വില കൂടില്ലേ എന്നാണ് നിക്ഷേപമായി സ്വര്‍ണം വാങ്ങിയവര്‍ ചോദിക്കുന്നത്.
നേരത്തെ ആഭരണം മാത്രമായിട്ടാണ് സ്വര്‍ണം വാങ്ങിയിരുന്നത്. എന്നാല്‍ സമീപ കാലത്ത് കോയിന്, ബാര്‍ എന്നിവയ്ക്ക് പുറമെ ഡിജിറ്റലായും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവര്‍ ഏറെയാണ്. ഇതെല്ലാമാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം. ഓരോ കേന്ദ്ര ബാങ്കുകളും അവരുടെ സ്വര്‍ണ ശേഖരം വന്‍തോതില്‍ വര്‍ധിപ്പിച്ചതും വില കൂടാന്‍ കാരണമായി. ഇതിനിടെയാണ് വൈറ്റ് ഗോള്‍ഡ് ട്രെന്‍ഡ് ആകുന്നത്. എന്താണ് വൈറ്റ് ഗോള്‍ഡ് എന്നറിയാം...

വൈറ്റ് ഗോള്‍ഡ് എന്നാല്‍ സാധാരണ സ്വര്‍ണത്തെ വെള്ള നിറമുള്ള മറ്റ് ലോഹങ്ങളുമായി ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു അലോയ് (ലോഹസങ്കരം) ആണ്. പ്ലാറ്റിനം എന്ന വിലയേറിയ വെള്ള ലോഹത്തെ അനുകരിക്കാനും സാധാരണ സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ ബലവും ഈടും ലഭിക്കാനും വേണ്ടിയാണ് വൈറ്റ് ഗോള്‍ഡ് നിര്‍മിക്കുന്നത്.
ശുദ്ധമായ സ്വര്‍ണം, നിക്കല്‍, പലേഡിയം, വെള്ളി, അല്ലെങ്കില്‍ സിങ്ക് പോലുള്ള വെള്ള ലോഹങ്ങള്‍ എന്നിവയാണ് ഇതില്‍ ചേര്‍ക്കുന്നത്. 18 കാരറ്റ് വൈറ്റ് ഗോള്‍ഡില്‍ 75% ശുദ്ധമായ സ്വര്‍ണം ഉണ്ടാകും. വൈറ്റ് ഗോള്‍ഡ് അല്‍പ്പം മങ്ങിയ വെള്ള അല്ലെങ്കില്‍ ഇളം മഞ്ഞ നിറത്തിലായിരിക്കും. തിളക്കം കൂട്ടാന്‍ റോഡിയം എന്ന ലോഹം ഉപയോഗിച്ച് ഒരു നേര്‍ത്ത ആവരണം നല്കുന്നു. റോഡിയത്തിന് വില കൂടുതലാണ്. ഇത് മങ്ങുമ്പോള്‍ വീണ്ടും പൂശേണ്ടി വരും.
വൈറ്റ് ഗോള്‍ഡ് നിര്‍മിക്കുന്ന രാജ്യങ്ങള്‍
ചൈനയാണ് ഇക്കൂട്ടത്തില്‍ മുന്നിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. ഈ വര്‍ഷം 380 മെട്രിക് ടണ്‍ സ്വര്‍ണമാണ് ചൈന നിര്‍മിച്ചത്. ഇതില്‍ മറ്റു വെളുത്ത ലോഹങ്ങള്‍ ചേര്‍ത്ത് വൈറ്റ് ഗോള്‍ഡ് നിര്‍മിക്കുന്നതും ചൈന തന്നെ. ആഭരണങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കുമാണ് ചൈന ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്.
രണ്ടാംസ്ഥാനത്ത് റഷ്യയാണ്. പല്ലാഡിയം ഉപയോഗിച്ചാണ് റഷ്യ വൈറ്റ് ഗോള്‍ഡ് നിര്‍മിക്കുന്നത്. ഓസ്ട്രേലിയ ആണ് മൂന്നാംസ്ഥാനത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള വൈറ്റ് ഗോള്‍ഡ് ഓസ്ട്രേലിയയുടേതാണ്. നാലാം സ്ഥാനത്ത് കാനഡയണ്. ആഡംബര ആഭരണങ്ങളിലാണ് കാനഡയില്‍ കൂടുതലും വൈറ്റ് ഗോള്‍ഡ് ഉപയോഗിക്കുന്നത്. അമേരിക്ക, ദക്ഷിണാഫ്രിക്ക, പെറു, മെക്സിക്കോ, ഉസ്ബെക്കിസ്താന് എന്നീ രാജ്യങ്ങളാണ് ശേഷം വൈറ്റ് ഗോള്‍ഡ് നിര്‍മാതാക്കളുടെ പട്ടികയിലുള്ളത്.
-
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ്











Click it and Unblock the Notifications