Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണക്കടകൾക്ക് മുന്നിലെ മണലിൽ നിന്നും കിട്ടും സ്വർണത്തരികൾ; തിരക്കിട്ട് തിരഞ്ഞ് ആളുകൾ, അതും തൃശൂരിൽ

സ്വർണത്തിന് ഇപ്പോൾ തീപിടിച്ച വിലയാണ്. അതായത് ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ രൂപ 1.20 ലക്ഷമെങ്കിലും കൊടുക്കണം. അതായത് ഒരു തരി പൊന്ന് കിട്ടിയാലും നഷ്ടമില്ലെന്ന് സാരം. സ്വർണത്തരതി വെറുതെ കിട്ടുമെങ്കിലോ? ആശ്ചര്യപ്പെടേണ്ട, തൃശൂരിലെ സ്വര്‍ണക്കടകളുടേയും ആഭരണ നിര്‍മാണ ശാലകളുടേയും മുറ്റത്ത് ഇങ്ങനെ സ്വർണത്തരി തേടി എത്തുന്നവർ ധാരാളമാണത്രേ. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സ്വർണവുമായി വരുന്നവരുടേയും പോകുന്നവരുടേയും കൈയ്യിൽ നിന്നും അബദ്ധവശാൽ വീണ് പോകുന്ന സ്വർണത്തരികൾ ശേഖരിക്കാനാണ് ഇവർ എത്തുന്നത്. തൃശൂരിലെ സ്വർണത്തെരുവുകളിൽ ഇത് പതിവ് കാഴ്ചയാണത്രേ. തമിഴ്നാട്ടിൽ നിന്നൊക്കെ പണ്ട് ധാരാളം പേർ ഇത്തരത്തിൽ വരുമായിരുന്നത്രേ. അന്ന് കൈക്കൊണ്ടാണ് ഇവിടങ്ങളിൽ ആഭരണം നിർമ്മിച്ചിരുന്നത്. ആ സമയത്ത് സ്വർണത്തരികളൊക്കെ കണ്ടുകിട്ടുക സർവ്വസാധാരണമാണ്. അധ്വാനം മുതലാകും.

goldss-177

സ്വർണത്തരികൾ തേടി എത്തുന്നവർ കടകളുടെ മുന്നിലെ മണ്‍തരികൾ അടിച്ചുവാരിയെടുത്താണ് പരിശോധന. സ്വർണക്കടകളുടെ ചവിട്ടിയും ശുചിമുറിയുമെല്ലാം ഇവർ പരിശോധിക്കും. ഇവിടങ്ങളിൽ നിന്നും മണ്‍തരികളെടുത്ത് കൊണ്ടുപോയി പരിശോധിക്കാൻ മൂന്ന് ഏജൻസികളും തൃശൂരിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം ഇന്ന് സ്വർണാഭരണങ്ങൾ പൂർണമായും നിർമ്മിക്കുന്നത് യന്ത്രങ്ങൾ ഉപയോഗിച്ചാണ്. അതായത് തരികളൊക്കെ വീഴാനുള്ള സാധ്യത വളരെ കുറവാണെന്ന് സാരം. എന്നിരുന്നാലും ആളുകൾ ഇപ്പോഴും എത്തുന്നുണ്ട്. ചെറിയ സ്വർണത്തരികളാണെങ്കിൽ പോലും ഇപ്പോഴത്തെ വിലവെച്ച് നോക്കുമ്പോൾ ഒരിക്കലും അധ്വാനം വെറുതെയാകില്ല.

കേരളത്തിൽ സ്വർണം കുതിക്കുന്നു

ആഗോള സ്വർണ വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില ഉയർന്ന നിലയിൽ തുടരുകയാണ്. 1.14 ലക്ഷമാണ് പവന് വിലയെങ്കിലും പണിക്കൂലിയും ജി എസ് ടി യുമെല്ലാം ചേർത്ത് 1.20 ലക്ഷത്തിന് മുകളിൽ വരും പവൻ വില. എന്നാൽ സ്വർണ വില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഈ വർഷം അവസാനമാകുമ്പോഴും വില 2 ലക്ഷം വരെ ആകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കൂടിയാൽ സ്വർണത്തിന് വില കുറഞ്ഞേക്കുമെന്നുള്ള വിലയിരുത്തലുകളും ഉണ്ട്. അതായത് കൂഡ് വില ഉയരുമ്പോൾ ഡോളറിൻ്റെ മൂല്യം കുതിക്കും. ഇത് നിക്ഷേപകരെ സ്വർണത്തെ കൈവിട്ട് ഡോളറിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ഡിമാൻ്റ് കുറയുമ്പോൾ സ്വാഭാവികമായും വില കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+