സ്വർണം 1 ലക്ഷത്തിന് താഴേക്കോ? വാങ്ങണോ അതോ വിൽക്കണോ? വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് ഇതാണ്

സ്വർണം വീണ്ടും തിരിച്ചുകയറുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതോടെ കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 55 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാം വില 13,285 രൂപയായി. പവൻ വില 1,06,280 രൂപയും. കഴിഞ്ഞ രണ്ട് ദിവസമായി ഇടിഞ്ഞ വിലയാണ് ഇന്ന് കുതിച്ചത്. .

ഇറാൻ - യുഎസ് സംഘർഷം കടുത്തതാണ് സ്വർണ വില കഴിഞ്ഞ ദിവസങ്ങളിൽ ഇടിയാൻ കാരണമായത്. ക്രൂഡ് ഓയിൽ വില കുതിച്ചത് സ്വർണത്തിന് തിരിച്ചടിയായി. എന്നാൽ സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ പാക്കിസ്ഥാൻ്റെ നേതൃത്വത്തിൽ വീണ്ടും നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ക്രൂഡ് വിലയെ തളർത്തി. ഇതോടെയാണ് സ്വർണം ഇന്ന് നേരിയ തോതിൽ ഉയർന്നത്.

goldchennai2-5

അതേസമയം ഇനി സ്വർണ വില ഇടിയുമോ അതോ ഉയരുമോയെന്നതാണ് പ്രധാന ചോദ്യം.സംഘർഷം കടുത്താൽ ഒരുപക്ഷെ സ്വർണം 1 ലക്ഷത്തിന് താഴേക്ക് വീണേക്കുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം തള്ളുകളാണ് വിദഗ്ധർ. സ്വർണം കുത്തനെ കുറയാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നാണ് ഓഗ്മണ്ട് റിസർച്ച് ഹെഡ് റെനിഷ ചൈനാനി ചൂണ്ടിക്കാട്ടുന്നത്. സ്വർണവില കുറയുന്ന ചില സാഹചര്യങ്ങൾ ഒരു ഭാഗത്ത് സംഭവിക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് സ്വർണത്തിന് അനുകൂലമാണെന്ന് ചൈനാനി പറയുന്നു. 5-15 ശതമാനം വിലയിടിവൊക്കെ സാധാരണമാണ്. അതിനെ വലിയൊരു തകർച്ചയായി കാണാൻ സാധിക്കില്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ നിക്ഷേപകർ അമിതമായി സ്വർണം വാങ്ങാനോ വിൽക്കാനോ ശ്രമിക്കരുതെന്നും അവർ ഉപദേശിച്ചു. പ്രവചനങ്ങളെ മുന്നോട്ടുള്ള സാഹചര്യം വിലയിരുത്തുന്നതിനുള്ള ഉപാധിയായി മാത്രം കാണുക, ഘട്ടം ഘട്ടമായി മാത്രം നിക്ഷേപിക്കുക, അവർ നിർദേശിച്ചു.

സ്വർണം കുത്തനെ ഇടിയണമെങ്കിൽ

ഡോളർ വലിയ തോതിൽ കരുത്താർജിക്കുന്ന സാഹചര്യത്തിലോ പലിശ നിരക്ക് ഉയർന്ന നിലയിൽ തുടർന്നാലോ മാത്രമാണ് സ്വർണ വിലയിൽ വലിയ ഇടിവ് ഉണ്ടാകുക.അതേസമയം 10 ഗ്രാം സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് വീഴാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ബൊണാൻസയിലെ സീനിയർ റിസർച്ച് അനലിസ്റ്റ് നിപേന്ദ്ര യാദവ് പറഞ്ഞു. വിലയിടിവ് നിരവധി ഘടകങ്ങൾ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്ന് ആഗോള ഭൌമരാഷ്ട്രീയ പ്രതിസന്ധികൾ പൂർണമായും അവസാനിക്കണം. ഇത് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തിൻ്റെ പെരുമ കുറക്കും. മറ്റൊന്ന് യു.എസ് ഫെഡ് റിസർവ്വ് പലിശ നിരക്കിൽ വരുത്തുന്ന മാറ്റങ്ങളാണ്. പലിശ നിരക്ക് ഉയർത്തിയാൽ സർക്കാർ കടപ്പത്രങ്ങൾക്കും ബോണ്ടുകൾക്കും ഡിമാൻ്റ് കൂടും. ഇത് സ്വർണത്തിൻ്റെ ഡിമാൻ്റ് കുറക്കും.

റഷ്യ-യുക്രൈൻ യുദ്ധത്തിന് ശേഷം കേന്ദ്രബാങ്കുകൾ സ്വർണം വലിയ തോതിൽ വാങ്ങുന്നത്. ഡോളറിനോടുള്ള ആശ്രിതത്വം കുറക്കാൻ ലക്ഷ്യം വെച്ചാണ് ഇത്. ബാങ്കുകൾ സ്വർണ വാങ്ങൽ കുറച്ചാൽ അത് സ്വർണത്തിന് തിരിച്ചടിയാകും. ആഗോള സാമ്പത്തിക വളർച്ച ത്വരിതപ്പെടുകയും ഓഹരി വിപണി കരുത്തുറ്റതാകുകയും ചെയ്താൽ സ്വാഭാവികമായും അത് സ്വർണത്തെ പ്രതികൂലമായി ബാധിക്കും. ഇതൊക്കെ സമീപകാലത്ത് സംഭവിക്കുമോയെന്നതാണ് മറ്റൊരു പ്രധാന ചോദ്യം.

ചരിത്രം പരിശോധിച്ചാൽ സ്വർണ വില 15 ശതമാനം വരെയൊക്കെ ഇടിയുന്നത് സാധാരണമാണെന്നാണ് നിപേന്ദ്ര യാദവും പറയുന്നത്. ഏകദേശം 18 മാസത്തോളമൊക്കെ ഈ വിലയിടിവ് നീണ്ടാൽ മാത്രമേ വലിയ വിലക്കുറവിനുള്ള സാധ്യത പ്രതീക്ഷിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇടക്കിടെയുള്ള വിലയിടിവ് നിക്ഷേകരെ സംബന്ധിച്ച് വലിയൊരു അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് പലിശ ഉയർത്തുമോ?

ഫെഡ് റിസർവ്വ് പലിശ നിരക്ക് കൂട്ടുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ജുലൈയിൽ നിരക്ക് ഉയർത്താനുള്ള സാധ്യത നിക്ഷേപകർ കാണുന്നില്ല. അതേസമയം സപ്റ്റംബറിൽ പലിശ നിരക്ക് കുത്തനെ ഉയർത്തിയേക്കുമോയെന്ന ഭയം വിപണിയിൽ നിലനിൽക്കുന്നുണ്ട്. പലിശ നിരക്ക് ഉയർത്തിയാൽ സ്വർണം വീഴും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+