സ്വർണവില ഇന്നും താഴേക്ക്; 90,000ത്തിലേക്ക് ഇനി വെറും 1720 രൂപയുടെ ദൂരം.. 22k,18k വില അറിയാം

കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേരളത്തിൽ ഒരു പവൻ വിലയിൽ ഏകദേശം 15,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിൽ ഡോളറും യുഎസ് ബോണ്ട് യീൽഡും കുതിക്കുകയാണ്. ഇതാണ് സ്വർണവിലയ്ക്ക് ആഘാതമാകുന്നത്.

സ്വർണവില 84000ത്തിലേക്ക്? 7500 രൂപ കൂടി ഇടിയും..ഗ്രാം വില 10,566 ആകും?
സ്വർണവില 84000ത്തിലേക്ക്? 7500 രൂപ കൂടി ഇടിയും..ഗ്രാം വില 10,566 ആകും?

രാജ്യാന്തര വിപണിയിൽ നിലവിൽ കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണമുള്ളത്. കഴിഞ്ഞ ദിവസം ഡോളർ ഔണ്‍സിന് 3590 ഡോളറിലായിരുന്നു വ്യാപാരം നടന്നത്. എന്നാൽ ഇന്ന് 159.54 ഡോളർ ഇടിഞ്ഞ് 3524.8 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതാണ് കേരളത്തിലും സ്വർണവിലയെ താഴേക്ക് നയിച്ചത്.

goldpavanratetod-3

ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 11,465 രൂപയായി. ഇന്നലെ 11515 രൂപയായിരുന്നു വില. അതേസമയം പവൻ വില 360 രൂപ ഇടിഞ്ഞ് 91,720 രൂപയിലെത്തി. ഇന്നലെ 92080 രൂപയായിരുന്നു ഒരു പവന് വില. 18 കാരറ്റ് ഒരു ഗ്രാമിന് 9330 രൂപയാണ് നൽകേണ്ടത്. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 175 രൂപയാണ് വില. കേരളത്തിൽ പവന് 1720 കൂടി കുറഞ്ഞാൽ വില 90,000ത്തിലേക്കെത്തും. 1.31 ലക്ഷമാണ് കേരളത്തിൽ ഇതുവരെയുള്ള റെക്കോഡ്. ജനുവരി 29 നായിരുന്നു സ്വർണം ചരിത്രം കുറിച്ചത്.

യുഎസിലെ പലിശപ്പേടിയാണ് സ്വർണം വിറ്റ് ലാഭമെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഡിസംബറിൽ ഫെഡറൽ റിസർവ് വീണ്ടും നിരക്ക് ഉയർത്തും. 25 ബേസിസ് പോയിൻ്റാണോ അതോ 50 ബേസിസ് പോയിൻ്റാണോ ഉയർത്തുക എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. നിരക്ക് ഉയർത്തുന്നതോടെ ഉയർന്ന പലിശ ലഭിക്കുന്ന സർക്കാർ ബോണ്ടുകളിലേക്ക് നിക്ഷേപം ഒഴുകും. സ്വാഭാവികമായും പലിശ ലഭിക്കാത്ത സ്വർണം ആളുകൾ വിറ്റഴിക്കും. ഇത് വില കൂപ്പുകുത്താൻ കാരണമാകും. അതേസമയം പണപ്പെരുപ്പം പിടിച്ചുകെട്ടാൻ സാധിച്ചില്ലെങ്കിൽ ജനുവരിയിലും നിരക്ക് ഉയർത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് സ്വർണവിലയെ കൂടുതൽ താഴേക്ക് നയിച്ചേക്കും.

അതേസമയം ഇനി സ്വർണം എങ്ങോട്ട് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. രാജ്യാന്തര ഔണ്‍സ് വില 3500 ഡോളറിൽ നിന്നും താഴേക്ക് പതിച്ചാൽ കേരളത്തിലും വലിയ രീതിയിൽ വില ഇടിഞ്ഞേക്കും. 3200 ഡോളർ വരെ വില ഇടിയാനുള്ള സാധ്യത ഉണ്ടെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. ഈ നിലയിലേക്ക് വില പോയാൽ കേരളത്തിൽ പവൻ വില 84,000ത്തിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ട്.

കേരളത്തിൽ പ്രതിസന്ധിയെന്ന് വ്യാപാരികൾ

സ്വർണവില കുറയുമ്പോഴും വ്യാപാരികൾ ആശങ്കയിലാണ്. നിരക്ക് ഇനിയും കുറയുമെന്ന കണക്കുട്ടലിൽ ആളുകൾ സ്വർണം വാങ്ങാൻ മടിക്കുകയാണെന്ന് ഇവർ പറയുന്നു. അതേസമയം സ്വർണം വാങ്ങാൻ ഇത് തന്നെയാണ് മികച്ച സമയം എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർക്ക് ഇപ്പോൾ ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ സ്വർണം സ്വന്തമാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma