സ്വര്‍ണം ഞെട്ടിച്ചു; ഒറ്റയടിക്ക് 3680 രൂപ വര്‍ധിച്ചു, റെക്കോര്‍ഡ് തകര്‍ത്ത് പവന് വില, ഇന്നത്തെ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന കുതിപ്പ്. ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വര്‍ധിച്ചു. കേരളത്തില്‍ ഇന്നുവരെ ഒറ്റയടിക്ക് ഇത്രയും രൂപ വര്‍ധിച്ചിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വര്‍ധനവ് എന്ന് വ്യാപാരികള്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മാത്രമല്ല, വില്‍ക്കുന്ന വ്യാപാരികളും വിപണിയിലെ മാറ്റത്തില്‍ അമ്പരപ്പിലാണ്. സ്വര്‍ണ കച്ചവടം താളംതെറ്റുന്ന അവസ്ഥയാണിപ്പോള്‍. ഇത്രയും ഉയര്‍ന്ന വിലയില്‍ പണം കൊടുത്ത് ആഭരണം വാങ്ങാന്‍ ആരും വരില്ലെന്ന് അവര്‍ പറയുന്നു. മാത്രമല്ല, പഴയ സ്വര്‍ണം വിറ്റ് പണമാക്കാന്‍ നിരവധി പേര് വരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരികള്‍ നേരിടുന്നത്.

ചൊവ്വാഴ്ച മൂന്ന് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീട് വൈകീട്ട് താഴുകയും ചെയ്തു. 3160 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. എന്നാല്‍ ഇന്ന് രാവിലെ മാത്രം 3680 രൂപ വര്‍ധിച്ചു. ഇനിയും മാറ്റം വരാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14190 രൂപയാണ് വില. പവന് 113520 രൂപയുമായി. ചരിത്ര വിലയിലാണ് സ്വര്‍ണ വില്‍പ്പന.
ആനുപാതികമായ വര്‍ധന താഴ്ന്ന കാരറ്റുകളിലും രേഖപ്പെടുത്തി. 11660 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഈടാക്കുന്നത്. എട്ട് ഗ്രാമിന് 93280 രൂപയും. 14 കാരറ്റ് ഗ്രാമിന് 9080 രൂപയും എട്ട് ഗ്രാമിന് 72640 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5855 രൂപയും എട്ട് ഗ്രാമിന് 46840 രൂപയുമായി. വെള്ളിയുടെ വിലയും വന്‍ കുതിപ്പ് നടത്തി. ഗ്രാമിന് 325 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാമിന് 3250 രൂപയുമായി.
ജനുവരി മൂന്നാഴ്ച്ചയ്ക്കിടെ 14480 രൂപ വര്‍ധിച്ചു
ഈ മാസം മാത്രം 14480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് വന്ന മാറ്റം. മൂന്നാഴ്ച്ചയ്ക്കിടെ മാത്രമാണ് ഇത്രയും വര്‍ധന. ഈ മാസം ഒന്നിന് വാങ്ങിയവര്‍ക്ക് ഇത്രയും രൂപ ലാഭം കിട്ടുമായിരുന്നു. അന്ന് വാങ്ങിയവര്‍ ഇന്ന് വില്ക്കുമ്പോള് 14500 രൂപയുടെ ലാഭം കിട്ടും. മൂന്നാഴ്ച്ചയ്ക്കിടെ ഇത്രയും ലാഭം തരുന്ന ഒരു വസ്തുവും ഇല്ലെന്നതാണ് കൂടുതല്‍ പേര് സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
അമേരിക്ക ഗ്രീന്‍ലാന്റ് നിയന്ത്രണത്തിലാക്കാനുള്ള ശ്രമം തുടങ്ങിയത് യൂറോപ്പില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ നീക്കത്തിനെതിരെ രംഗത്തുവന്നു. പഴയ കൊളോണിയല്‍ മനസാണ് അമേരിക്കക്കുള്ളത് എന്ന് അവര്‍ വിമര്‍ശിച്ചു. ഇതോടെ വിമര്‍ശിച്ച രാജ്യങ്ങള്‍ക്കെതിരെ അധിക ചുങ്കം ചുമത്താന്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചു.
യൂറോപ്പിലുള്ളവര്‍ അമേരിക്കന്‍ ഓഹരികള്‍ വിറ്റഴിക്കുകയാണ്. ഇത് ഡോളറിനെ തളര്‍ത്തി. കൂട്ടത്തോടെ ഇവര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത് സ്വര്‍ണവില ഉയരാനും കാരണമായി. മാത്രമല്ല, ഇന്ത്യന്‍ രൂപ വലിയ ഇടിവിലാണുള്ളത്. 91.21 എന്ന ചരിത്ര ഇടിവിലാണ് രൂപ. രൂപ ഇനിയും ഇടിഞ്ഞാല്‍ സ്വര്‍ണവില വീണ്ടും ഉയരും. സമീപ ദിവസങ്ങളിലൊന്നും സ്വര്‍ണവില താഴാനുള്ള സാധ്യത കാണുന്നില്ല.
-
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications