Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം പവന് വില 2 ലക്ഷത്തിലേക്ക് കുതിക്കും; ഇപ്പോൾ എന്ത് ചെയ്യണം? ഞെട്ടിച്ച് പ്രവചനം

ഇന്ത്യയിൽ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് വില 11,116 രൂപ തൊട്ടു. 22 കാരറ്റിന് 10,189 രൂപയാണ വില. വില ഇനി എങ്ങോട്ട് എന്ന ആശങ്കയിലാണ് സ്വർണപ്രേമികൾ. വില കത്തി നിൽക്കുമ്പോൾ ഇപ്പോൾ സ്വർണം വാങ്ങണോ അതോ വില കുറയാൻ കാത്തിരിക്കണോ എന്ന കാര്യത്തിലും പലർക്കും വ്യക്തതയില്ല.

എന്തായാലും സ്വർണ വില കുറയാൻ അടുത്തെങ്ങും കുറയാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. വരും വർഷങ്ങളിൽ സ്വർണവിലയിൽ 229 ശതമാനം വരെ വർധനവ് പ്രതീക്ഷിക്കാമെന്നാണ് പല ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളും പ്രവചിക്കുന്നത്. വിലയിൽ നേരിയ തോതിലുള്ള ഏറ്റകുറച്ചിലുകൾ ഉണ്ടാകുമെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ പെരുമ ഉയർന്ന് തന്നെ നിൽക്കുമെന്നും നിക്ഷേപകർ സ്വർണത്തെ കൂടുതൽ ആശ്രയിക്കുമെന്നും ആസ്പെക്റ്റ് ബുള്ളിയൻ ആൻഡ് റിഫൈനറി സിഇഒ ദർശൻ ദേശായി പറഞ്ഞു.

goldimag

സ്വർണം വില കുറച്ച് കിട്ടാൻ കാത്തിരിക്കുന്നവർ നിരാശപ്പെടുകയേ ഉള്ളൂവെന്ന സൂചനയാണ്
ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) വൈസ് പ്രസിഡന്റ് അക്ഷ കംബോജ് നൽകുന്നത്. ' വിപണിയിൽ ഏറ്റവും കുറഞ്ഞ വില എപ്പോൾ ആയിരിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. വലിയ വിലയിടിവ് സാധ്യതയില്ലാത്തതുകൊണ്ട് ഘട്ടം ഘട്ടമായി സ്വർണം വാങ്ങുന്നതാണ് ബുദ്ധിയെന്നും അദ്ദേഹം ഉപദേശിച്ചു.

വിപണി താൽക്കാലികമായി സ്ഥിരത കൈവരിച്ചാലും, ഉത്സവകാലത്തെ ആവശ്യകത വർധിക്കുന്നത് സ്വർണ വിലയെ സ്വാധീനിക്കും. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വർണത്തിലേക്ക് പണമൊഴുകുന്നതും വില ഉയർത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണ്ണം വെറുമൊരു നിക്ഷേപം മാത്രമല്ല, അത് അവരുടെ പാരമ്പര്യങ്ങളുമായും സംസ്കാരങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. വില ഉയരുമ്പോഴും അതുകൊണ്ട് തന്നെയാണ് ആളുകൾ വാങ്ങാൻ മടിക്കാത്തതെന്നും വിദഗ്ധർ പറഞ്ഞു.

നിലവിൽ ഒരു ഔൺസ് സ്വർണ്ണത്തിന് 3650 ഡോളറാണ് വില. ഉടൻ തന്നെ വില ഔൺസിന് 3700-3800 ഡോളറിലേക്ക് എത്താം. എങ്കിലും, ഹ്രസ്വകാലയളവിൽ 2 മുതൽ 5 ശതമാനം വരെ വില കുറയാനും സാധ്യതയുണ്ടെന്നും ചിലർ സചിപ്പിച്ചു.

അതേസമയം 2032-ഓടെ സ്വർണവില 119 മുതൽ 229 ശതമാനം വരെ വർദ്ധിക്കാമെന്നാണ് സ്വിസ് ഏഷ്യ പ്രവചിക്കുന്നത്. 119 ശതമാനം വർദ്ധനവ് ഉണ്ടായാൽ അടുത്ത ഏഴ് വർഷത്തിനുള്ളിൽ 10 ഗ്രാം സ്വർണത്തിന് 2.40 ലക്ഷം രൂപ മുതൽ 3.61 ലക്ഷം രൂപ വരെയാവാം വില.
സ്വർണവിലയിൽ 37 ശതമാനം വർദ്ധനവാണ് ഗോൾഡ്മാൻ സാച്ചസ് പ്രവചിക്കുന്നത്, അങ്ങനെയെങ്കിൽ സ്വർണവില 10 ഗ്രാമിന് 1,50,700 രൂപയായി ഉയരാൻ സാധ്യതയുണ്ട്.

എന്തായാലും വില ഉയർന്ന് നിൽക്കുമ്പോൾ ഒറ്റയടിക്ക് വലിയ തോതിൽ സ്വർണം വാങ്ങരുതെന്നാണ് വിദഗ്ധരുടെ ഉപദേശം. നിക്ഷേപകരും ഘട്ടംഘട്ടമായുള്ള സമീപനം സ്വീകരിക്കണം. ആദ്യ ഘട്ടത്തിൽ മൊത്തം ബജറ്റിന്റെ 25ശതമാനം നിക്ഷേപിച്ച്, പിന്നീട് വില 2-5 ശതമാനം കുറയുകയാണെങ്കിൽ കൂടുതൽ വാങ്ങുകയും, ബാക്കി തുക ഭാവി ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും വേണം.

നിലവിലെ വിലയിൽ 20-30 ശതമാനം സ്വർണത്തിൽ നിക്ഷേപം ആരംഭിച്ച് ബാക്കി തുക പണമായി കരുതൽ ധനമായി സൂക്ഷിക്കുന്നത് ബുദ്ധിപരമായ നീക്കം. ഇടത്തരം കാലയളവിൽ സ്വർണവില ഉയർന്നേക്കാമെന്നതിനാൽ തുടർച്ചയായി ചെറിയ നിക്ഷേപങ്ങൾ നടത്തുന്നത് വിവേകപൂർണ്ണമായ സമീപനമായിരിക്കുമെന്നും വിദഗ്ധർ ഉപദേശിക്കുന്നു.

ആഗോള തലത്തിലുള്ള ഭൗരരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില കുതിക്കാൻ കാരണമാകുന്നത്. ഇന്ത്യയെ സംബന്ധിച്ച് ആണെങ്കിൽ സ്വർണത്തോടുള്ള നിക്ഷേപ താത്പര്യവും ആഭരണങ്ങളോടുള്ള ഭ്രമവും സ്വർണത്തിന്റെ വില ഉയരാൻ കാരണമാകുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+