Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുതിപ്പിൽ പണികിട്ടി വ്യാപാരികളും; കനത്ത നഷ്ടം..ഇനിയെന്ത് ചെയ്യുമെന്ന് കച്ചവടക്കാർ

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുകയാണ്. ഇന്ന് രാവിലെ ഉയർന്ന വില ഉച്ചയോടെ ഇടിഞ്ഞെങ്കിലും ഉയന്ന നിലയിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1.15 ലക്ഷമാണ് കൊടുക്കേണ്ടത്. 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം പണിക്കൂലിയും ഇതിനൊപ്പം ചേർക്കുമ്പോൾ സ്വാഭാവികമായും പവൻ വില 1.25 ലക്ഷത്തിലേക്ക് അടുക്കും.

സ്വർണ വിലയിലെ ഈ കുതിപ്പ് അക്ഷരാർത്ഥത്തിൽ കച്ചവടക്കാരേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയർന്നതോടെ സാധാരണക്കാർ ജ്വല്ലറികളിൽ എത്തുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇനി വാങ്ങാൻ വരുന്നവർ തന്നെ ഒന്നുകിൽ കുറഞ്ഞ അളവിൽ സ്വർണം എടുക്കും. അതുമല്ലെങ്കിൽ കയ്യിലുള്ള സ്വർണം മാറ്റിവാങ്ങുകയാണ്. ഇടത്തരം കച്ചവടക്കാരൊക്കെ കനത്ത നഷ്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും വ്യാപാരികൾ പറഞ്ഞു. പ്രതിസന്ധിയെ കുറിച്ച് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ് പങ്കുവെച്ചത് ഇങ്ങനെ

goldnews4-

'സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ ഒരു ആശങ്കയാണ്. സ്വർണം വാങ്ങാനായിട്ട് ആളുകൾ എത്തുന്നത് വളരെ കുറഞ്ഞ അളവിലാണ്. സ്വർണം വിൽക്കുന്നതിനായിട്ടാണ് കൂടുതലായിട്ട് ആളുകൾ എത്തുന്നത്. പിന്നെ കൂടുതൽ ആളുകൾ എത്തുന്നത് അവരുടെ കയ്യിലുള്ള ആഭരണങ്ങൾ മാറ്റി വാങ്ങുന്നതിനാണ്. മാറ്റി വാങ്ങുമ്പോൾ വിലവർദ്ധനവ് വലുതായിട്ട് അവരെ ബാധിക്കുന്നില്ല.

സ്വർണ പണിക്കാരെ സംബന്ധിച്ച് അവരും വലിയൊരു കഷ്ടതയിലൂടെയാണ് കടന്നു പോകുന്നത്. സ്വർണം വാങ്ങുന്നവനും വിൽക്കുന്നവനും ഇത് പണിയുന്നവനുമൊക്കെ ഒരു ചെയിൻ ആയിട്ടാണ് പോകുന്നത് . വ്യാപാര സ്ഥാപനങ്ങൾ സ്വർണത്തിന്റെ വിൽപന കുറയുമ്പോൾ സ്വാഭാവികമായിട്ടും സ്വർണ പണിക്കാരെ സംബന്ധിച്ച് അവരുടെ വർക്ക് കുറയുന്നു. അവർക്ക് ലഭിക്കേണ്ട തുകകൾ ലഭിക്കാതെ വരുന്നു, അതിനാൽ ക്രൈസിസിലൂടെ തന്നെയാണ് സ്വർണ്ണ പണിക്കാരും കടന്നുപോകുന്നത്.

സ്വർണവില ഒന്നുല്ലെങ്കിൽ സ്ഥിരത പുലർത്തണം, അല്ലെങ്കിൽ വില കുറയണം. രണ്ടിൽ എന്തെങ്കിലും ഒന്ന് സംഭവിച്ചെങ്കിൽ മാത്രമേ സ്വർണ വ്യാപാരത്തെ സംബന്ധിച്ച് പ്രതിസന്ധിയിൽ നിന്ന് മറികടക്കാനായിട്ട് സാധിക്കുകയുള്ളൂ. നിലവിലെ വിപണി നിലവാരം വെച്ച് സ്വർണ വില വളരെ പെട്ടെന്ന് താഴേക്ക് പതിക്കാനുള്ള സാധ്യത കാണുന്നില്ല. യു.എസ് നടപടികളാണ് വിപണിയെ ബാധിക്കുന്നത്. അവർ അവരുടെ കാര്യങ്ങൾ മാത്രം നോക്കിക്കൊണ്ട് ബാക്കി രാജ്യങ്ങളെ ഏത് രീതിയിൽ ബാധിച്ചാലും പ്രശ്നമില്ലെന്ന നിലയ്ക്ക് മുന്നോട്ട് പോകുകയാണ്.ട്രംപിൻ്റെ കാര്യത്തിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ ഇതിനൊക്കെയൊരു അന്ത്യം കുറിക്കാനാകുള്ളൂ.

വിലയുള്ള സ്വർണമാണല്ലോ ഇരിക്കുന്നത് അത് വിറ്റ് പണമാക്കിയാൽ പോരെ എന്നാണ് ചിലർ കച്ചവടക്കാരോട് പറയുന്നത്. വ്യാപാരം നിർത്തി പോകുന്ന ഒരാളെ സംബന്ധിച്ച് അത് കുഴപ്പമില്ല. ഇന്നിപ്പോൾ നമ്മൾ വിക്കുന്ന വിലക്ക് നാളെ നമുക്ക് വാങ്ങാൻ സാധിക്കുന്നില്ല .വലിയ വിലവർധനമാണ് ഇതിൽ ഉണ്ടാകുന്നത്.അതുകൊണ്ട് കയ്യിലുള്ള സ്വർണം വിറ്റ് പോകുന്നതൊന്നും സാധ്യമായ കാര്യമല്ല', അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+