Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഇനിയും 20 ശതമാനം ഉയരും;ലാഭമുണ്ടാക്കുന്നത് എങ്ങനെ?..വിദഗ്ധർ പറയുന്നത്..'വെള്ളിയേയും കൈവിടല്ലേ'

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ്ണവിലയിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ (ഫ്രാൻസ്, ജർമ്മനി, യുകെ ഉൾപ്പെടെ) താരിഫ് ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയും ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള നീക്കവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

ഇത്തരം വ്യാപാര സംഘർഷങ്ങളും യൂറോ-അമേരിക്കൻ ബന്ധങ്ങളിലെ ഉലച്ചിലും നിക്ഷേപകരെ സുരക്ഷിത ആസ്തിയായ സ്വർണ്ണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. ആഗോള അസ്ഥിരതയും നാറ്റോ ലുള്ള സഖ്യങ്ങളിലെ തകർച്ചയും സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിപ്പിച്ചു. സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, യുഎസ് സാമ്പത്തിക നയങ്ങളിലെ ആശങ്കകൾ, ഡോളറിന്റെ ബലഹീനത, വിപണിയിലെ അപകടസാധ്യതകൾ എന്നിവയെല്ലാം വില വർദ്ധനയ്ക്ക് ആക്കം കൂട്ടി. ഇന്ത്യൻ വിപണിയിൽ, രൂപയുടെ ചലനങ്ങൾ കൂടി ചേർന്ന ഈ മുന്നേറ്റം, 10 ഗ്രാം സ്വർണത്തിൻ്റെ വില 1.50 ലക്ഷം എന്ന റെക്കോഡ് തുകയിലും എത്തിച്ചു. എന്തായാലും സ്വർണം ഇനിയും ഉയരാൻ തന്നെയാണ് സാധ്യതയെന്ന് പറയുകയാണ് പെന്റാഡ് സെകൂരിറ്റീസ് സിഇഒ നിഖിൽ ഗോപാലകൃഷ്ണൻ. ഇടി മലയാളത്തോടാണ് അദ്ദേഹത്തിന് അദ്ദേഹം നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ

gold2-17

'2026 ലും സ്വർണ വില വലിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് ആഗോള സ്ഥാപനങ്ങളൊക്കെ പ്രവചിക്കുന്നത്. അതായത് ഇനിയും 20 ശതമാനം വരെ വർധനവിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. സ്വർണ വില കൂടുന്നതിന് കാരണം ഭൌമരാഷ്ട്രീയ സാഹചര്യങ്ങൾ തന്നെയാണ്. സ്വർണത്തെ ഒരു കറൻസിയായാണ് ആളുകൾ കാണുന്നത്.

ഗോൾഡ് ഇടിഎഫ്, ഡിജിറ്റൽ ഗോൾഡ് എന്നിവയൊക്കെ ഉണ്ടെങ്കിലും ഫിസിക്കൽ ഗോഡ് വാങ്ങിവെയ്ക്കുന്നവർ ഇപ്പോൾ കൂടുതലാണ്. സ്വർണ നാണയങ്ങളും സ്വർണക്കട്ടികളുമൊക്കെ വാങ്ങുന്നതാണ് സന്തോഷം എന്ന് പറയുന്നവർ ഉണ്ട്. എന്നിരുന്നാലും ആഭരണം വാങ്ങിവെയ്ക്കുന്ന ത്വര ആളുകൾക്ക് കുറഞ്ഞിട്ടുണ്ട്. നിക്ഷേപം എന്ന നിലയിലേക്ക് ആളുകൾ സ്വർണത്തെ കൂടുതൽ കാണാൻ തുടങ്ങി.

ഇന്ത്യയിലെ നിക്ഷേപകരെ സംബന്ധിച്ച് ഇപ്പോൾ നിക്ഷേപിക്കാനുള്ള മികച്ച സമയമാണ്. ഒന്നില്ലെങ്കിൽ സ്റ്റാഗർ ആയിട്ട് ഇൻവെസ്റ്റ് ചെയ്യുക, അല്ലെങ്കിൽ പീരിയോഡിക്കലി എല്ലാ മാസവും ഇൻവെസ്റ്റ് ചെയ്തുകൊണ്ടിരിക്കുക ,നിക്ഷേപിക്കാൻ ഇതൊക്കെ നല്ല വഴികളാണ്. ഇനി ചിലപ്പോൾ അഞ്ചോ പത്ത ശതമാനം വില വർധനവ് ഉണ്ടാവാനായിട്ട് സാധ്യത ഉണ്ട്. അതിനാൽ ദീർഘകാല നിക്ഷേപം മുന്നിൽ കൃത്യമായി പരിശോധിച്ച് നിക്ഷേപിച്ചാൽ സ്വം മികച്ച നിക്ഷേപ മാർഗം തന്നെയാണ്.

സ്വർണത്തെക്കാൾ ഇൻഡസ്ട്രിയൽ യൂസ് ഉള്ള ഒരു അസറ്റ് ആണ് ഗോൾഡ്. ക്രിപ്റ്റോ കറൻസിയിലൊക്കെ ആളുകൾ നിക്ഷേപിക്കും. അവ ശരിക്കും പൂർണമായും റെഗുലേറ്റഡ് അല്ല, പക്ഷെ വെള്ളി റെഗുലേറ്റഡ് ആണ്. ബാർ ആയിട്ട് വാങ്ങിക്കണെങ്കിലും പ്യൂരിറ്റി എൻട്രോൾ ചെക്ക് ഉണ്ട്. ഇനി ഇതിന്റെ യൂസ് കേസ് എന്ന് വച്ചാൽ ഇവി പോലത്തത് അല്ലന്നുണ്ടെങ്കിൽ ഫോൺ ഇതിനെല്ലാത്തിലും ഇൻഡസ്ട്രിയൽ യൂസ് സിൽവർ ഉണ്ട് .ഇങ്ങനെ നോക്കുണ്ടെങ്കിൽ സിൽവർ ഈസ് ഗുഡ് അസറ്റ് . കഴിഞ്ഞ വർഷം മാത്രം സ്വർണ വില ഒരു 130-150 ശതമാനത്തിനടുത്ത് ഉയർന്നു. അത്രയും വർധനവ് ഈ വർഷവും ഉണ്ടാകുമോയെന്ന് ചോദിച്ചാൽ സാധ്യത കുറവാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+