സ്വർണ കുതിപ്പ് അടങ്ങി?; 70,000ത്തിന് ഒരു പവൻ കിട്ടുന്ന കാലം വരുന്നു? ആഭരണപ്രേമികൾക്ക് ലോട്ടറി
സ്വർണം അക്ഷരാർത്ഥത്തിൽ മൂക്കും കുത്തി വീണൊരു ആഴ്ചയാണ് കടന്ന് പോയത്. 1983-ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണ് ഉണ്ടായത്. ഒരാഴ്ചക്കിടെ ഏകദേശം 11 ശതമാനത്തിലധികം വില കുറഞ്ഞു . പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജവില ഉയർത്തുകയും യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റതുമാണ് മഞ്ഞലോഹത്തിന് കനത്ത തിരിച്ചടിയായത്.
അമേരിക്കൻ ഡോളർ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് സ്വർണവിലയിലുണ്ടായ ഈ ഇടിവ്. കൂടാതെ, വർദ്ധിച്ചുവരുന്ന ഊർജ്ജവില പണപ്പെരുപ്പത്തിന് കാരണമാവുകയും ആഗോള വളർച്ചയെ ബാധിക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ ഓഹരികളും ബോണ്ടുകളും വിറ്റഴിക്കുന്നതും സ്വർണത്തിന് തിരിച്ചടിയായി. യുദ്ധം തുർന്നാൽ സ്വർണം കുത്തനെ താഴേക്ക് വരുമെന്നാണ് വിദഗ്ധർ ഇപ്പോൾ പറയുന്നത്.

എന്തുകൊണ്ട് സ്വർണം വീണു?
സ്വർണവിലയിലെ നിലവിലെ ഇടിവിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. ആയിരക്കണക്കിന് ആളുകളെ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കാനുള്ള നീക്കത്തെ തുടർന്ന് ഡോളറും യുഎസ് ട്രഷറി വരുമാനവും വർദ്ധിച്ചു. ശക്തിപ്പെടുന്ന ഡോളർ മറ്റ് കറൻസികളുള്ള നിക്ഷേപകർക്ക് ഡോളറിൽ കണക്കാക്കുന്ന സ്വർണം ചെലവേറിയതാക്കും.
ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ സംഘർഷം മിഡിൽ ഈസ്റ്റിൽ കനത്ത ജീവഹാനി വരുത്തുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഉപരോധം തുടരുന്നത് ഊർജ്ജ വിലകളും പണപ്പെരുപ്പ സമ്മർദ്ദവും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ശക്തമാക്കി. ഇതെല്ലാം സ്വർണത്തിന് തിരിച്ചടിയായി.
സ്വർണ്ണം പിന്തുണയ്ക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്) നിന്ന് തുടർച്ചയായ മൂന്നാം വാരവും വലിയ തോതിലാണ് നിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നത്. ഈ സമയത്ത് 60 ടണ്ണിലധികം സ്വർണ്ണത്തിന്റെ നിക്ഷേപം കുറഞ്ഞതും വിലയിടിവിന് മറ്റൊരു കാരണമായി.
വില ഇനിയും കുറയും
ലാഭമെടുപ്പ്, ഡോളറിൻ്റെ കരുത്ത്, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളിൽ നിന്നുള്ള സമ്മിശ്ര സൂചനകൾ എന്നിവ വരുന്ന ആഴ്ചയിലും സ്വർണവിലയിൽ കനത്ത സമ്മർദ്ദം ഉണ്ടാക്കുമെന്ന് എൻറിച്ച് മണി സിഇഒ ആർ പൊൻമുടി പറഞ്ഞു. ദീർഘകാല മാക്രോ ഘടകങ്ങൾ വിലവർദ്ധനവിന് അനുകൂലമായ സാഹചര്യം ഒരുക്കും. എന്നാൽ, ഡോളറിൻ്റെ ശക്തിപ്രാപിക്കുന്നതും മറ്റ് ഭൌമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണ കുത്പ്പിന് തടതീർക്കുമെന്ന് പൊൻമുടി നിരീക്ഷിച്ചു.
ആഗോള വിപണിയിൽ സ്വർണം നിലവിൽ 4,450-4,520 ഡോളർ പരിധിയിലാണ് വ്യാപാരം ചെയ്യുന്നത്. താഴേക്ക്, 4,250-4,400 ഡോളർ മേഖലയിലാണ് ഉടനടിയുള്ള പിന്തുണ. ഈ നിലയ്ക്ക് താഴെയുള്ള ഒരു നിർണ്ണായക തകർച്ച 3,800-4,000 ഡോളറിലേക്കുള്ള വലിയ തിരുത്തലിന് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹ്രസ്വകാലയളവിൽ സ്വർണത്തിൻ്റെ പോക്ക് താഴോട്ട് തന്നെയായിരിക്കാം. എങ്കിലും ഇതിനിടയിലും വില ഉയരുന്നതും ഇടിയുന്നതുമെല്ലാം സ്വർണത്തിൻ്റെ കരുത്ത് സൂചിപ്പിക്കുന്നുണ്ട്.. 4,400 ഡോളറിന് മുകളിൽ വില തുടർന്നാൽ 4,700-4,800 ഡോളറിലേക്കുള്ള തിരിച്ചുവരവിന് നിർണ്ണായകമാണ് പൊൻമുടി കൂട്ടിച്ചേർത്തു.
ഒരു പവൻ വാങ്ങാൻ 50,000 മതിയോ?
ആഗോള വിപണിയിൽ വില കുറഞ്ഞാൽ സ്വാഭാവികമായും കേരളത്തിലും വില കുറയും. ഇന്നിപ്പോൾ പവന് 1.09 ലക്ഷമാണ് വില. കഴിഞ്ഞ ആഴ്ച മാത്രം 10,000 രൂപയുടെ ഇടിവ് പവന് ഉണ്ടായി. ഇതേ അളവിൽ വില ഇടിഞ്ഞാൽ സ്വാഭാവികമായും കേരളത്തിലെ സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു; റിസര്‍വ് ബാങ്ക് ഡാറ്റ പുറത്ത് -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട് -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ












Click it and Unblock the Notifications