സ്വർണവില തകർന്ന് താഴേക്ക്; ഇനി 10,000 രൂപ കൂടി ഇടിയും ..പവൻ വില 90,000ത്തിലേക്ക്?

രാജ്യാന്തര തലത്തിൽ സ്വർണവില ഇടിഞ്ഞതോടെ കേരളത്തിലും പവൻ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. രണ്ട് ദിവസം കൊണ്ട് 3720 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ മാത്രം പവൻ വിലയിൽ 2480 രൂപ കുറഞ്ഞു. ഇതോടെ 22 കാരറ്റ് ഒരു പവന് 1,01,840 രൂപയാണ് നിലവിൽ വില.

രാജ്യാന്തര വിപണിയിൽ ഔണ്‍സ് വില 4000 ഡോളറിന് താഴെയെത്തിയതാണ് കേരളത്തിലും വല കുറയാൻ കാരണമായത്.ഒരു ട്രോയ് ഔണ്‍സ് തനിത്തങ്കത്തിന് 3878 ഡോളറിലാണ് നിലവിൽ വ്യപാരം പുരോഗമിക്കുന്നത്. അതേസമയം വരും ദിവസങ്ങളിലും സ്വർണവില താഴേക്ക് പോകാൻ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

gold-

പശ്ചിമേഷ്യയിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നവംബർ മൂന്നിനാണ് യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. ട്രംപിൻ്റെ റിപബ്ലിക്കൻ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടേക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. പരാജയം നേരിട്ടാൽ ഇറാനെതിരെ കൂടുതൽ ആക്രമണം അഴിച്ചുവിട്ടുകൊണ്ടായിരിക്കും ട്രംപ് ഇതിന് പ്രതികാരം ചെയ്യുക.

തോൽവി മുൻകൂട്ടികണ്ടുകെട്ട് ഇറാനെതിരായ സൈനിക വിന്യാസം യു.എസ് ശക്തമാക്കിയിട്ടുണ്ട്. ഇറാനെ ആക്രമിക്കാൻ ഇസ്രായേലും യുഎസിനൊപ്പം കൈകോർക്കും. അതേസമയം ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ പൂർണസജ്ജരാണെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഭൂപരിധി കണക്കാക്കേണ്ടതില്ലെന്നും ശത്രുക്കളുടെ ഭീഷണി ഉണ്ടായാൽ ധ്രുതഗതിയിൽ തിരിച്ചടിക്കണമെന്നും ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനേയി നിർദേശം നൽകിയിട്ടുണ്ട്.വെടിക്കോപ്പുകളും ആയുധങ്ങളും കൂടുതലായി ഉത്പാദിപ്പിക്കണമെന്നും സായുധസൈന്യത്തെ ശക്തിപ്പെടുത്തണമെന്നും സൈനിക രഹസ്യാന്വേഷണ വിഭാഗത്തെ കൂടുതൽ കരുത്തുറ്റതാക്കണമെന്നും അദ്ദേഹം സേനാ തലവൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം ഇനിയും സംഘർഷം ഉണ്ടായാൽ ആഗോള സാമ്പത്തിക പ്രതിസന്ധി ശക്തമാകുമെന്നാണ് വിലയിരുത്തലുകൾ. യുദ്ധം കടുക്കുന്നത് എണ്ണവിലയിൽ തീകുതിപ്പിന് വഴിയൊരുക്കും. ക്രൂഡ് വില ബാരലിന് 140 ഡോളറിന് മുകളിലേക്ക് പോകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എണ്ണവിലയിൽ ഉണ്ടാകുന്ന വർധനവ് സ്വർണത്തിന് തിരിച്ചടിയാണ്. വില ഉയരുന്നത് ഡോളർ മൂല്യം ഉയരാൻ കാരണമാകും.

ഇതിനോടകം തന്നെ യുഎസിൽ പണപ്പെരുപ്പം ഉയർന്ന നിലയിലാണ്. പണപ്പെരുപ്പത്തെ മറികടക്കാൻ ഡിസംബറിൽ വീണ്ടും പലിശ നിരക്ക് ഉയർത്താൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നിർബന്ധിതരായേക്കും. പലിശ നിരക്ക് ഉയർത്തുന്നത് സർക്കാർ ട്രെഷറി യീൽഡുകളുടെ മൂല്യം ഉയർത്തും. ഇതോടെ നിക്ഷേപകർ സ്വർണത്തെ ഉപേക്ഷിച്ച് സർക്കാർ ിക്ഷേപങ്ങളിലേക്ക് നീങ്ങും. ഇത് സ്വർണത്തിൻ്റെ വില കുറയാൻ കാരണമാകും.

ഇനി 3500 ഡോളറിലേക്ക്

പ്രതിരോധഘട്ടമായ 3900 ഡോളറിന് താഴേക്ക് വീണതോടെ സ്വർണവില ഇനി 3500 ഡോളറിലേക്ക് വരെ താഴ്ന്നിറങ്ങിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിൽ 3500 ഡോളറാകുന്നതോടെ കേരളത്തിലും പവൻ വില കുത്തനെ കുറയാൻ കാരണമാകും. വിലയിൽ ഏകദേശം 10,000 രൂപയുടെ ഇടിവാണ് പ്രതീക്ഷിക്കുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ 90,000 രൂപയായേക്കും. അതേസമയം ഇതിന് താഴേക്ക് സ്വർണം ഇടിയാനുള്ള സാധ്യത നിലവിൽ ഇല്ലെന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma